Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightഒ​റ്റ കാ​ൻ​വാ​സി​ൽ...

ഒ​റ്റ കാ​ൻ​വാ​സി​ൽ യു.​എ.​ഇ​യു​ടെ അ​തി​ശ​യ​ങ്ങ​ൾ; ശ്ര​ദ്ധേ​യ​മാ​യി മ​ല​യാ​ളി ക​ലാ​കാ​രി​യു​ടെ പ്ര​ദ​ർ​ശ​നം

text_fields
bookmark_border
ഒ​റ്റ കാ​ൻ​വാ​സി​ൽ യു.​എ.​ഇ​യു​ടെ അ​തി​ശ​യ​ങ്ങ​ൾ; ശ്ര​ദ്ധേ​യ​മാ​യി മ​ല​യാ​ളി ക​ലാ​കാ​രി​യു​ടെ പ്ര​ദ​ർ​ശ​നം
cancel
camera_alt

സീ​മ സു​രേ​ഷ് മ്യൂ​റ​ൽ ശൈ​ലി​യി​ൽ അ​വ​ത​രി​പ്പി​ച്ച ചി​ത്ര​ത്തി​ന്​ സ​മീ​പം

ദു​ബൈ: യു.​എ.​ഇ​യു​ടെ സം​സ്കാ​ര​വും ച​രി​ത്ര​വും ഒ​രൊ​റ്റ കാ​ൻ​വാ​സി​ൽ പ​ക​ർ​ത്തി​യ മ​ല​യാ​ളി ക​ലാ​കാ​രി​യു​ടെ ചി​ത്ര​പ്ര​ദ​ർ​ശ​നം ശ്ര​ദ്ധേ​യ​മാ​കു​ന്നു. കൊ​ച്ചി സ്വ​ദേ​ശി​നി സീ​മ സു​രേ​ഷ് വ​ര​ച്ച ചി​ത്രം ദു​ബൈ സി​ലി​ക്കോ​ൺ സെ​ൻ​ട്ര​ൽ മാ​ളി​ലാ​ണ്​ പ്ര​ദ​ർ​ശി​പ്പി​ച്ച​ത്. പ​തി​നാ​റ​ര അ​ടി നീ​ള​വും ഏ​ഴ​ടി ഉ​യ​ര​വു​മു​ള്ള കാ​ൻ​വാ​സി​ൽ ത​നി കേ​ര​ള ചു​മ​ർ​ച്ചി​ത്ര ശൈ​ലി​യി​ലാ​ണ് ചി​ത്രം വ​ര​ച്ചെ​ടു​ത്ത​ത്.

കേ​ര​ള മ്യൂ​റ​ൽ ശൈ​ലി​യി​ൽ അ​വ​ത​രി​പ്പി​ച്ച ചി​ത്ര​ത്തി​ൽ യു.​എ.​ഇ​യു​ടെ 32 മു​ഖ​മു​ദ്ര​ക​ളാ​ണ്​ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. രാ​ഷ്ട്ര​പി​താ​വ് ശൈ​ഖ് സാ​യി​ദ് ബി​ൻ സു​ൽ​ത്താ​ൻ ആ​ൽ ന​ഹ്​​യാ​ൻ, പ്ര​സി​ഡ​ന്റ് ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​ൻ, വൈ​സ് പ്ര​സി​ഡ​ന്റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ റാ​ഷി​ദ് ആ​ൽ മ​ക്തൂം എ​ന്നി​വ​രു​ടെ ചി​ത്ര​ങ്ങ​ൾ മ​നോ​ഹ​ര​മാ​യി പ​ക​ർ​ത്തി​യി​ട്ടു​ണ്ട്.

ലോ​ക​ത്തി​ലെ ഉ​യ​ര​മേ​റി​യ കെ​ട്ടി​ട​മാ​യ ബു​ർ​ജ് ഖ​ലീ​ഫ, അ​ബൂ​ദ​ബി ​ഗ്രാ​ൻ​ഡ് മോ​സ്ക്, ഫെ​രാ​റി വേ​ൾ​ഡ്, ദു​ബൈ ഫ്രെ​യിം, ഫ്യൂ​ച്ച​ർ മ്യൂ​സി​യം, പാം ​ജു​മൈ​റ, അ​റ്റ്ല​ന്റി​സ് തു​ട​ങ്ങി​യ​വ​യും ചി​ത്ര​ത്തി​ൽ ഇ​ടം​പി​ടി​ച്ചി​രി​ക്കു​ന്നു. ക​ട​ലി​ൽ മീ​ൻ​പി​ടി​ച്ച് അ​ടി​ത്ത​ട്ടി​ൽ​നി​ന്ന് മു​ത്തും പ​വി​ഴ​വും വാ​രി ജീ​വി​ച്ച ഇ​മാ​റാ​ത്തി ജ​ന​ത​യു​ടെ ച​രി​ത്ര​ത്തെ​യും ചി​ത്ര​ത്തി​ൽ അ​ട​യാ​ള​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ചി​ത്ര​ത്തി​ന്‍റെ പ്ര​ദ​ർ​ശ​ന ഉ​ദ്​​ഘാ​ട​നം ചൊ​വ്വാ​ഴ്ച ന​ട​ന്ന ച​ട​ങ്ങി​ൽ ലു​ലു ഗ്രൂ​പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സു​ഫ​ലി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ യു.​എ.​ഇ കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന, പ​രി​സ്ഥി​തി വ​കു​പ്പ്​ മ​ന്ത്രി മ​ർ​യം അ​ൽ മു​ഹൈ​രി​യാ​ണ്​ നി​ർ​വ​ഹി​ച്ച​ത്. ആ​റ് മാ​സ​ത്തോ​ളം, ഏ​താ​ണ്ട് 1350 മ​ണി​ക്കൂ​ർ ചെ​ല​വ​ഴി​ച്ചാ​ണ്​ ചി​ത്രം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ല​ക്ഷ​ക്ക​ണ​ക്കി​ന്​ ഇ​ന്ത്യ​ക്കാ​ർ ക​ഴി​യു​ന്ന യു.​എ.​ഇ​യോ​ടു​ള്ള ആ​ദ​ര​മാ​ണ്​ 52ാം ദേ​ശീ​യ​ദി​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ചി​ത്ര​പ്ര​ദ​ർ​ശ​ന​ത്തി​ലൂ​ടെ ല​ക്ഷ്യം​വെ​ക്കു​ന്ന​തെ​ന്ന്​ സീ​മ പ​റ​ഞ്ഞു. 20 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി കേ​ര​ള​ത്തി​ൽ ചി​ത്ര​ക​ലാ​രം​​ഗ​ത്തും അ​ധ്യാ​പ​ന​രം​​ഗ​ത്തും സ​ജീ​വ​മാ​ണി​വ​ർ. സം​സ്ഥാ​ന​ത്തി​ന്റെ വി​വി​ധ ഭാ​​ഗ​ങ്ങ​ളി​ലും ദു​ബൈ​യി​ലു​മാ​യി ഇ​രു​പ​തോ​ളം ചി​ത്ര​പ്ര​ദ​ർ​ശ​ന​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്. കൊ​ച്ചി പാ​ലാ​രി​വ​ട്ട​ത്ത് സ്വ​ന്ത​മാ​യി ആ​ർ​ട്ട് ഇ​ൻ ആ​ർ​ട്ട് എ​ന്ന പേ​രി​ൽ ആ​ർ​ട്ട് ​ഗ്യാ​ല​റി ന​ട​ത്തു​ന്നു​ണ്ട്. ദു​ബൈ​യി​ലേ​ക്കും പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് സീ​മ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CanvasUAEDrwaingWonders
News Summary - Wonders of UAE in one canvas
Next Story