വി ഗ്രോ ഫോറസ്റ്റ് ഫൗണ്ടേഷൻ അംബാസഡറായി സിജിൻ ഗോപിനാഥൻ
text_fieldsസിജിൻ ഗോപിനാഥൻ
ദുബൈ: കേരളത്തിൽ പരിസ്ഥിതിസൗഹൃദ പ്രവർത്തനങ്ങൾ നടത്തുന്ന വി ഗ്രോ ഫോറസ്റ്റ് ഫൗണ്ടേഷന്റെ ഗ്ലോബൽ ഗ്രീൻ അംബാസഡറായി പ്രവാസിമലയാളിയും ഡൂഡിൽ ആർട്ട് കലാകാരനുമായ സിജിൻ ഗോപിനാഥൻ. കലയോടൊപ്പം പരിസ്ഥിതിസൗഹൃദ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതാണ് സിജിനെ തിരഞ്ഞെടുക്കാൻ കാരണം. കലയിലൂടെ പരിസ്ഥിതിസന്ദേശം കൂടുതൽപേരിൽ എത്തിക്കാൻ ഈ അംഗീകാരം സഹായിക്കുമെന്ന് സിജിൻ പറഞ്ഞു.
പ്രകൃതിസംരക്ഷണ സന്ദേശമുയർത്തി ഒരു വർഷമായി സിജിൻ യു.എ.ഇയിൽ വിവിധ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ഡൂഡിൽ ആർട്ടിൽ വരക്കാൻ ഉപയോഗിക്കുന്നതുപോലും പുനരുപയോഗിക്കാവുന്ന വസ്തുക്കളാണ്.
യു.എ.ഇയുടെ പ്ലാസ്റ്റിക് നിരോധന നയങ്ങൾക്കൊപ്പം ചേർന്നാണ് സിജിൻ ബോധവത്കരണപ്രവർത്തനങ്ങൾ നടത്തുന്നത്. കേരളസർക്കാറുമായി ചേർന്നാണ് വി ഗ്രോ ഫോറസ്റ്റ് ഫൗണ്ടേഷൻ പരിസ്ഥിതിപ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിയായ സിജിൻ നൂതന ചിത്രരചന ശൈലിയായ ഡൂഡിൽ ആർട്ടിൽ ശ്രദ്ധേയനായ കലാകാരനാണ്. യു.എ.ഇയിലെ പ്രമുഖ വേദികളിൽ സിജിന്റെ കലാവിരുതുകൾ അവതരിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

