ജലഛായത്തിൽ വിരിയുന്ന വർണങ്ങൾ
text_fieldsലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ നടക്കുന്ന ‘ജൽരംഗ്’ ചിത്രപ്രദർശനത്തിന്റെ അരികിൽ ചിത്രകാരൻ എം. ജയകൃഷ്ണൻ
കോഴിക്കോട്: വള്ളുവനാടൻ വീടുകളും ഗ്രാമക്കാഴ്ചകളും ഇടവഴികളും പശുക്കളും കോഴിക്കോടൻ കടലും ഒക്കെ പുനർജനിക്കുകയാണ് ജയകൃഷ്ണന്റെ ചിത്രങ്ങളിൽ. ‘ജൽരംഗ്’ എന്ന് പേര് അന്വർഥമാക്കുന്ന ജലഛായ ചിത്രങ്ങളാണ് പ്രദർശനത്തിന്റെ പ്രത്യേകത. അക്രിലികിലും എണ്ണഛായത്തിലും വരക്കുന്നതുപോലെയല്ല ജലഛായ ചിത്രങ്ങൾ വരക്കുന്നത്.
പെയിന്റിന്റെ രാസപദാർഥങ്ങളോടൊപ്പം പ്രകൃതിദത്തമായ വെള്ളം ചേരുമ്പോൾ ചിത്രങ്ങളിൽ കൈവരുന്ന മിഴിവാണ് പ്രധാനം. പ്രകൃതിയെ അതിന്റെ ഏറ്റവും തനിമയോടെ പകർത്തിവെച്ചിരിക്കുകയാണ് ജയകൃഷ്ണന്റെ ചിത്രങ്ങളിൽ. ഗൃഹാതുരത്വം തുളുമ്പുന്ന വള്ളുവനാടൻ വീടുകൾ, കോഴിക്കോടൻ കടലിന്റെ സൗന്ദര്യം, ഹിമാലയൻ സാനുക്കൾ, സരോവരം പാർക്ക്, ബംഗാൾ കാഴ്ചകൾ, വാരാണസി എല്ലാം പ്രദർശനത്തിലുണ്ട്.
നടക്കാവിൽ സ്ഥിര താമസമാക്കിയ ജയകൃഷ്ണന്റെ സ്വദേശം മഞ്ചേരിയാണ്. തിങ്കളാഴ്ച രാവിലെ ആർട്ടിസ്റ്റ് മദനൻ പ്രദർശനം ഉദ്ഘാടനം ചെയ്തു. ലളിതകലാ ആർട്ട് ഗാലറിയിൽ നവംബർ രണ്ടുവരെ 11 മുതൽ വൈകീട്ട് ഏഴുമണിവരെയായിരിക്കും പ്രദർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

