ചെമ്മനാടിന് അഭിമാനമായി വിനോദിന്റെ പ്രിസൺ മെഡൽ നേട്ടം
text_fieldsവിനോദ് കുമാർ
ചെമ്മനാട്: 2026 വർഷത്തെ മുഖ്യമന്ത്രിയുടെ പ്രിസൺ മെഡൽ അവാർഡ് നേടിയ ടി. വിനോദ് കുമാർ ചെമ്മനാടിന്റെ അഭിമാനമായി. ചെമ്മനാട് തൊടുക്കുളം സ്വദേശിയാണ്. ഗവ. ഹയർസെക്കൻഡറി സ്കൂൾ ചെമ്മനാട് പൂർവ വിദ്യാർഥി കൂടിയായ ഈ മെഡൽ നേട്ടം ചെമ്മനാട് സ്കൂളിനും അഭിമാനമായി.
2001ൽ ബി.എഡ് ബിരുദം നേടിയ ശേഷം വിവിധ സ്കൂളുകളിൽ അധ്യാപകനായി സേവനം ചെയ്തു. 2007ൽ ജയിൽ വകുപ്പിൽ അസിസ്റ്റന്റ് പ്രിസൺ ഓഫിസറായി കണ്ണൂർ സെൻട്രൽ ജയിലിൽ ജോലിയിൽ പ്രവേശിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിലെ വിവിധ ജയിലുകളിൽ സേവനം അനുഷ്ഠിച്ചു. നിലവിൽ കാസർകോട് സ്പെഷൽ സബ് ജയിലിൽ ഡെപ്യൂട്ടി പ്രിസൺ ഓഫിസറായി ജോലിചെയ്തുവരുന്ന അവസരത്തിലാണ് പുരസ്കാരം ലഭിച്ചത്.
ജയിൽസേനയിലെ ജോലിക്കൊപ്പം ജീവകാരുണ്യ പ്രവർത്തനത്തിലും സന്നദ്ധ പ്രവർത്തനത്തിലും സജീവമായ ഉദ്യോഗസ്ഥനാണ്. ചെമ്മനാട് തൊടുക്കുളം പരേതനായ റിട്ട. സെയിൽസ് ടാക്സ് ഓഫിസർ ടി. കൊട്ടൻ- റിട്ട. അധ്യാപിക കെ.എസ്. സരോജിനി എന്നിവരുടെ മകനാണ്. ഭാര്യ: കെ. അനിത (അസിസ്റ്റൻറ് എൻജിനീയർ, കയ്യൂർ ചീമേനി പഞ്ചായത്ത്) മക്കൾ: ഹരിനന്ദന, ആരാധ്യ (ഇരുവരും വിദ്യാർഥിനികൾ, കേന്ദ്രീയ വിദ്യാലയം).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

