വളപ്പൊട്ടിൽ ചിത്ര; ചിത്രം സമ്മാനിച്ച് റഹീം
text_fieldsവളപ്പൊട്ടുകൊണ്ട് തീർത്ത ചിത്രം റഹീം റയിംസും
കൂട്ടരും ചിത്രക്ക് സമ്മാനിക്കുന്നു
കൊടുങ്ങല്ലൂർ: മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്രക്ക് വളപ്പൊട്ടുകൾ കൊണ്ടൊരു ‘ചിത്ര’യെ സമ്മാനിച്ച് റഹീം റയിംസ്. വിവിധ നിറങ്ങളിലുള്ള അഞ്ഞൂറോളം വളകൾകൊണ്ട് രണ്ടു ദിവസമെടുത്താണ് റഹീം റയിംസ് ചിത്രം തീർത്തത്.
കലാകാരനായ റഹീം പഠിച്ച എറിയാട് ജി.കെ.വി എച്ച്.എസ്.എസ് പൂർവവിദ്യാർഥി കൂട്ടായ്മ ‘കൂട്ടി’ന് വേണ്ടിയാണ് ചിത്രമൊരുക്കിയത്. ചിത്രകലയിൽ വൈവിധ്യം തേടുന്ന ഈ കലാകാരൻ മുമ്പും വ്യത്യസ്ത മീഡിയകളിൽ ചിത്രങ്ങൾ ഒരുക്കിയിട്ടുണ്ട്.
മറ്റു കലാസൃഷ്ടികളും അണിയിച്ചൊരുക്കിയിട്ടുണ്ട്. ചാനൽ സ്റ്റാർ സിംഗർ വേദിയിൽ ചിത്രയുടെ ‘വളപ്പൊട്ട് ചിത്രം’ റഹീം റയിംസും കൂട്ടരും സമ്മാനിച്ചു.