Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightസ്വപ്നംകണ്ടത് ഗൾഫ്...

സ്വപ്നംകണ്ടത് ഗൾഫ് ജീവിതം, എത്തിപ്പെട്ടത് ഊരാളുങ്കലിൽ; വിടവാങ്ങിയത് കമ്പനിയെ ആ​ഗോ​ള നി​ല​വാ​ര​ത്തി​ലേ​ക്കു​യ​ർ​ത്തി​യ അ​തി​കാ​യ​ൻ

text_fields
bookmark_border
സ്വപ്നംകണ്ടത് ഗൾഫ് ജീവിതം, എത്തിപ്പെട്ടത് ഊരാളുങ്കലിൽ; വിടവാങ്ങിയത് കമ്പനിയെ ആ​ഗോ​ള നി​ല​വാ​ര​ത്തി​ലേ​ക്കു​യ​ർ​ത്തി​യ അ​തി​കാ​യ​ൻ
cancel
camera_alt

അ​ന്ത​രി​ച്ച ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ കോ​ണ്‍ട്രാ​ക്ട് കോ​ഓ​പ​റേ​റ്റി​വ് സൊ​സൈ​റ്റി ചെ​യ​ര്‍മാ​ന്‍ ര​മേ​ശ​ന്‍ പാ​ലേ​രി​യു​ടെ മൃ​ത​ദേ​ഹം പൊ​തു ദ​ര്‍ശ​ന​ത്തി​നാ​യി ടൗ​ണ്‍ ഹാ​ളി​ല്‍ എ​ത്തി​ച്ച​പ്പോ​ള്‍ 

വ​ട​ക​ര: ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് സൊ​സൈ​റ്റി​യെ രാ​ജ്യാ​ന്ത​ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തി​യ അ​തി​കാ​യ​നെ​യാ​ണ് ചെ​യ​ർ​മാ​ൻ പാ​ലേ​രി ര​മേ​ശ​ന്‍റെ വി​യോ​ഗ​ത്തോ​ടെ ന​ഷ്ട​മാ​യ​ത്. കേ​ര​ള​ത്തി​ന്റെ സ​ഹ​ക​ര​ണ​മേ​ഖ​ല​യു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും അ​ന്ത​സ്സും പെ​രു​മ​യും ലോ​ക​ത്തോ​ളം വ​ള​ർ​ത്തി​യ സ​മ​ർ​പ്പി​ത സ​ഹ​കാ​രി​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ശ​താ​ബ്‌​ദി പി​ന്നി​ട്ട് വ​ള​ർ​ച്ച​യു​ടെ പു​തു​ലോ​ക​ത്തേ​ക്കു ചു​വ​ടു​വെ​ക്കു​ന്ന ഊ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി​യു​ടെ സ​മീ​പ​കാ​ല​വ​ള​ർ​ച്ച​യു​ടെ ക​ഥ​ത​ന്നെ​യാ​ണ് ര​മേ​ശ​ൻ പാ​ലേ​രി​യു​ടെ ജീ​വി​തം.

’95​ൽ യു.​എ​ൽ.​സി.​സി.​എ​സി. യു​ടെ പ​ത്താ​മ​ത്തെ പ്ര​സി​ഡ​ന്റാ​യാ​ണ് 35ാം വ​യ​സ്സി​ൽ ചു​മ​ത​ല​യേ​റ്റ​ത്.വ​ട​ക​ര​യി​ൽ നി​ന്ന് പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം നേ​ടി സി​വി​ൽ എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ ഡ്രാ​ഫ്റ്റ്സ്‌​മാ​ൻ​ഷി​പ് കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി​യാ​ണ് യു.​എ​ൽ.​സി.​സി.​എ​സി​ൽ എ​ത്തു​ന്ന​ത്. ’84ൽ ​ഓ​വ​ർ​സി​യ​ർ ആ​യാ​ണ് ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ സൊ​സൈ​റ്റി​യി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്. ക​മ്പ​നി​യു​ടെ ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്ത് എ​ത്തി​യ​തോ​ടെ

വ​ട​ക​ര​യി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും ഒ​തു​ങ്ങി നി​ന്നി​രു​ന്ന ക​രാ​ർ ക​മ്പ​നി പി​ന്നീ​ട് ലോ​ക നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ന്നു. അ​ദ്ദേ​ഹ​ത്തി​ന്റെ ദീ​ർ​ഘ​വീ​ക്ഷ​ണ​വും ഭാ​വ​ന​യും മാ​ർ​ഗ​ദ​ർ​ശ​ന​വും ക​ഠി​നാ​ധ്വാ​ന​വു​മാ​ണ് ക​മ്പ​നി​യെ ഉ​യ​ര​ങ്ങ​ളു​ടെ കൊ​ടു​മു​ടി​യി​ലെ​ത്തി​ച്ച​ത്. ഉ​പ​ഭോ​ക്തൃ സേ​വ​ന മേ​ഖ​ല​യി​ൽ ലോ​ക​ത്ത് ഏ​റ്റ​വും ഉ​യ​ർ​ന്ന വി​റ്റു​വ​ര​വു​ള്ള ര​ണ്ടാ​മ​ത്തെ സ​ഹ​ക​ര​ണ​സ്ഥാ​പ​ന​മാ​ണ് യു.​എ​ൽ.​സി.​സി.​എ​സ്.

ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​മാ​യി തു​ട​ർ​ച്ച​യാ​യി ര​ണ്ടാം​സ്ഥാ​നം ഊ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി​ക്കാ​ണ്. ഊ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി​യെ യു.​എ​ൻ.​ഡി.​പി 2013ൽ ​മാ​തൃ​ക മാ​തൃ​ക സ​ഹ​ക​ര​ണ​സം​ഘ​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത് ഡോ​ക്യു​മെ​ന്റ​റി​യാ​ക്കി ലോ​ക​മാ​കെ പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്നു. ചെ​യ​ർ​മാ​ന്‍ മി​ക​ച്ച പ്ര​വ​ർ​ത്ത​ന മി​ക​വി​നു​ള്ള അം​ഗീ​കാ​രം കൂ​ടി​യാ​യി​രു​ന്നു ഇ​ത്. ഗു​രു​ത​ര​മാ​യ പ്ര​തി​സ​ന്ധി നേ​രി​ട്ട നാ​ളു​ക​ളി​ലാ​ണ് ക​മ്പ​നി​യു​ടെ ത​ല​പ്പ​ത്ത് അ​ദ്ദേ​ഹം എ​ത്തു​ന്ന​ത്. പിതാവിന്‍റെ വിയോഗം രമേശൻ പാലേരിയെന്ന യുവാവിന്‍റെ ഗൾഫ് സ്വപ്നത്തിന് തടസമായി മാറിയതോടെ എത്തിയത് ഊരാളുങ്കലിൽ.1984 ൽ ഐ.ടി.ഐ.സിവിൽ ഡ്രാഫ്റ്റ്‌സ്മാൻ കോഴ്‌സും കഴിഞ്ഞ് ഗൾഫ്ജീവിതം സ്വപ്നം കണ്ട് സൗദി അറേബ്യയിലേക്ക് പോകാൻ മുംബൈവരെ എത്തിയിരുന്നു രമേശൻ.

സൗദിയിലേക്ക് പുറപ്പെടാനിരിക്കവെ നാട്ടിൽനിന്ന് വിളിവന്നു തിരിച്ച് വീട്ടിലെത്താൻ. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-പറേറ്റിവ് സൊസൈറ്റി (യു.എൽ.സി.സി.എസ്.) പ്രസിഡന്റായിരുന്നു പിതാവ് പാലേരി കണാരൻ മാസ്റ്റർ. പിതാവിന്‍റെ മരണ വിവരമറിഞ്ഞ് രമേശൻ നാട്ടിലേക്ക് മടങ്ങി. അങ്ങനെയാണ് യു.എൽ.സി.സി.എസ്സിലേക്കുള്ള പടവുകൾ കയറുന്നത്.ആദ്യം സൊസൈറ്റിയിൽ ഓവർസിയറായി പത്തുവർഷം ജോലി. 1995 മുതൽ സൊസൈറ്റിയുടെ പ്രസിഡന്റ്.

1925-ൽ സൊസൈറ്റി രൂപവത്കരിച്ച 14 പേരിൽ ഒരാൾ രമേശന്റെ മുത്തച്ഛൻ പാലേരി ചന്തൻമാസ്റ്ററായിരുന്നു. 1931 മുതൽ 18 വർഷം അദ്ദേഹം സംഘത്തെ നയിച്ചു. 1952 മുതൽ 84 വരെ പ്രസിഡന്റായത് രമേശന്റെ അച്ഛനാണ്. 35-ാം വയസ്സിൽ രമേശൻ സ്ഥാനമേറ്റടുത്തു. ആദ്യകാലങ്ങളിൽ സൊസൈറ്റിക്ക്കൈയ്യാല നിർമ്മാണമായിരുന്നു ലഭിച്ചത്. പിന്നീട് സൊസൈറ്റി ഉയർച്ചയിലേക്ക് കുതിക്കുകയായിരുന്നു. 1700 കോടിയുടെ ദേശീയപാതാ പ്രവൃത്തി ഏറ്റെടുക്കുന്ന നിലയിലേക്കത് വളർന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chairmanPassed AwayRameshan PaleriUralungal Labor Contract Society
News Summary - സ്വപ്നംകണ്ടത് ഗൾഫ് ജീവിതം, എത്തിപ്പെട്ടത് ഊരാളുങ്കലിൽ; വിടവാങ്ങിയത് കമ്പനിയെ ആ​ഗോ​ള നി​ല​വാ​ര​ത്തി​ലേ​ക്കു​യ​ർ​ത്തി​യ അ​തി​കാ​യ​ൻ
Next Story