Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightവൃക്കരോഗം മറന്ന്​...

വൃക്കരോഗം മറന്ന്​ രണ്ടുവയസ്സുകാരന്‍റെ ചാണക്യൻ വേഷം

text_fields
bookmark_border
വൃക്കരോഗം മറന്ന്​ രണ്ടുവയസ്സുകാരന്‍റെ ചാണക്യൻ വേഷം
cancel
camera_alt

ലോ​ക വൃ​ക്ക​ദി​ന​ത്തി​ൽ എ​സ്.​എ.​ടി ആ​ശു​പ​ത്രി​യി​ലെ ചടങ്ങിനിടെ ചാണക്യവേഷത്തിൽ രാ​മേ​ശ്വ​ർ

മെ​ഡി​ക്ക​ൽ കോ​ള​ജ്: ലോ​ക വൃ​ക്ക​ദി​ന​ത്തി​ൽ എ​സ്.​എ.​ടി ആ​ശു​പ​ത്രി​യി​ൽ രോ​ഗി​ക​ൾ​ക്ക് ആ​ശ്വാ​സം പ​ക​ർ​ന്ന് രാ​മേ​ശ്വ​റി​ന്‍റെ ചാ​ണ​ക്യ​ൻ വേ​ഷം. വൃ​ക്ക​രോ​ഗം വാ​ധി​ച്ച ഈ ​ര​ണ്ട് വ​യ​സ്സു​കാ​ര​ൻ മാ​താ​വി​ന്‍റെ ഒ​ക്ക​ത്തി​രു​ന്നാ​ണ് സ്റ്റേ​ജി​ലെ​ത്തി​യ​ത്. വൃ​ക്ക മാ​റ്റി​വെ​ക്ക​ൽ ചി​കി​ത്സ ആ​വ​ശ്യ​മാ​യ 36 കു​ട്ടി​ക​ളി​ൽ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ കു​ട്ടി​യാ​ണ് തൃ​ശൂ​ർ​കാ​ര​നാ​യ ഈ ​ര​ണ്ട് വ​യ​സ്സു​കാ​ര​ൻ. ഡ​യാ​ലി​സി​സി​ന്‍റെ ഭാ​ഗ​മാ​യാ​ണ് രാ​മേ​ശ്വ​ർ ഇ​​പ്പോ​ൾ ആ​ശു​പ​ത്രി​യി​ലു​ള്ള​ത്.

എ​സ്.​എ.​ടി ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന ലോ​ക വൃ​ക്ക ദി​നാ​ച​ര​ണ​ത്തി​ൽ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കാ​ൻ രാ​മേ​ശ്വ​ർ അ​ട​ക്കം നി​ര​വ​ധി കു​ട്ടി​ക​ൾ വേ​ദ​ന മ​റ​ന്നെ​ത്തി​യ​ത് അ​വ​രു​ടെ മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പ​മാ​ണ്. രാ​മേ​ശ്വ​റി​നെ​കൂ​ടാ​തെ ഐ​വാ​ൻ, ജാ​ന​കി, അ​യാ​ൻ, അ​ഞ്ജ​ന തു​ട​ങ്ങി നി​ര​വ​ധി പേ​ർ പ്ര​ച്ഛ​ന്ന​വേ​ഷം അ​വ​ത​രി​പ്പി​ച്ച് കൈ​യ​ടി നേ​ടി.

ആ​ശു​പ​ത്രി റി​ക്രി​യേ​ഷ​ൻ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​പി. ക​ല കേ​ശ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സൂ​പ്ര​ണ്ട് ഡോ. ​എ​സ്. ബി​ന്ദു, പീ​ഡി​യാ​ട്രി​ക് -നെ​ഫ്രോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​സൂ​സ​ൻ ഉ​തു​പ്പ് , ഡോ. ​ബീ​ന ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഡോ. ​എ​സ്. സേ​തു​നാ​ഥ്, ഡോ. ​എ.​എ​സ്. അ​ജി​ത് കൃ​ഷ്ണ​ൻ, ഡോ. ​ഷീ​ല ബാ​ല​കൃ​ഷ്ണ​ൻ, ഡോ. ​മേ​രി ഐ​പ്പ്, അ​മ്പി​ളി ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:two year old boychanakayaramaweswar
News Summary - two year old ramaweswar in chanakaya
Next Story