Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightസഹോദരനിൽ നിന്ന് മജ്ജ...

സഹോദരനിൽ നിന്ന് മജ്ജ സ്വീകരിച്ച് രണ്ട് വയസുകാരി; അപൂർവ ശസ്ത്രക്രിയ നടത്തി മലയാളി ഡോക്ടർ

text_fields
bookmark_border
സഹോദരനിൽ നിന്ന് മജ്ജ സ്വീകരിച്ച് രണ്ട് വയസുകാരി; അപൂർവ ശസ്ത്രക്രിയ നടത്തി മലയാളി ഡോക്ടർ
cancel
camera_alt

ഇമാനൊപ്പം ഡോ. സൈനുൽ ആബിദീൻ

അബൂദബി: അപൂർവ ജനിതക രോഗം ബാധിച്ച രണ്ട്​ വയസുകാരിയിൽ മജ്ജമാറ്റിവെക്കൽ ശസ്ത്ര​ക്രിയ വിജയകമരായി പൂർത്തിയാക്കി മലയാളി ഡോക്ടർ. കണ്ണൂർ സ്വദേശി ഡോ. സൈനുൽ ആബിദീനാണ്​ അപൂർവ ശസ്ത്രക്രിയ നടത്തിയത്​. ജനിതക രോഗമായ സിവിയർ കമ്പയിൻഡ്​ ഇമ്യൂണോഡെഫിഷ്യൻസി ഡിസീസ്​ (എസ്​.സി.ഐ.ഡി) ബാധിച്ച പാകിസ്താൻ ബാലൻ ഇമാനാണ്​ നാല്​ വയസുകാരനായ സഹോദരനിൽ നിന്ന്​​ മജ്ജ സ്വീകരിച്ചത്​. പ്രതിരോധ ശേഷി ഇല്ലാതാകുന്ന അസുഖമാണിത്​. ഏതൊരു കുട്ടിയെയും പോലെ ആരോഗ്യവാനായാണ്​ ഇമാൻ പിറന്നുവീണത്​.

ആദ്യ ദിവസങ്ങളിൽ അണുബാധ ശ്രദ്ധയിൽപെട്ടിരുന്നെങ്കിലും ചികിത്സയിലൂടെ ഇത്​ മാറിയിരുന്നു. എന്നാൽ, തുടർന്നുള്ള മാസങ്ങളിൽ വിവിധ അവയവങ്ങളിൽ അണുബാധയുടെ ലക്ഷണങ്ങൾ കണ്ട്​ തുടങ്ങി. ചെവി, നെഞ്ച്​, ത്വക്ക്​, വായ എന്നിവിടങ്ങളിലെല്ലാം ബാധിച്ചു. ഇതോടെ കുട്ടിക്ക്​ ആശുപത്രിയിൽ നിന്നിറങ്ങാൻ സമയമില്ലാതായി. ഒമ്പത്​ മാസമായപ്പോൾ മാതാപിതാക്കളായ മുദസ്സർ അലിയും മദീഹയും വിദഗ്ദ ഡോക്ടർമാരെ കാണിച്ചു. ഇതേ തുടർന്ന്​ നടത്തിയ പരിശോധനയിലാണ്​ എസ്​.സി.ഐ.ഡിയാണെന്ന്​ സ്ഥിരീകരിച്ചത്​.

അബൂദബി ബുർജീൽ മെഡിക്കൽ സിറ്റിയിലെ പീഡിയാട്രിക്​ ഹെമറ്റോളജി, ഓങ്കോളജി, ബോൺ മാരോ ട്രാൻസ്​പ്ലാന്‍റേഷൻ വിഭാഗം മേധാവി ഡോ. സൈനുൽ ആബിദീനാണ്​ തുടർ പരിശോധനകൾക്ക്​ നേതൃത്വം നൽകിയത്​. മജ്ജ മാറ്റിവെക്കലാണ്​ ഏക മാർഗമെന്ന്​ കണ്ടെത്തുകയും സഹോദരന്‍റെ മജ്ജ യോജിച്ചതാണെന്ന്​ പരിശോധനയിൽ വ്യക്​തമാവുകയും ചെയ്തതിന്‍റെ അടിസ്ഥാനത്തിൽ അപൂർവ ശസ്ത്രക്രിയ നടത്താൻ തീരുമാനിക്കുകയായിരുന്നു.

അതേസമയം, ഇമാന്​ അണുബാധയുണ്ടായിരുന്നതിനാൽ വിജയ സാധ്യത വളരെ കുറവായിരുന്നു. എന്നാൽ, ഡോ. സൈനുൽ ആബിദീന്‍റെ നേതൃത്വത്തിൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചു. തുടർ ചികിത്സയുടെ പ്രധാന ഘട്ടവും പിന്നിട്ട്​ കുട്ടികൾ രണ്ടും സുഖമായിരിക്കുന്നതായി ഡോക്​ടർമാർ അറിയിച്ചു. മജ്ജ്​ മാറ്റിവെക്കൽ ശസ്ത്രക്രിയയിൽ ദാതാവിന്​ ശാരീരിക പ്രശ്നങ്ങളുണ്ടാവില്ലെന്ന്​ ഡോ. സൈനുൽ ആബിദീൻ പറഞ്ഞു.

രക്​തദാനം ചെയ്യുന്നത്​ പോലെയാണ്​ സ്റ്റം സെൽ ദാനം ചെയ്യുന്നത്​. ദിവസങ്ങൾക്കുള്ളിൽ ഇത്​ ശരീരത്തിൽ വീണ്ടും ഉണ്ടായിക്കൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്​തമാക്കി. മുൻപും അപൂർവ ശസ്ത്രക്രിയകൾ നടത്തിയ ഡോക്ടറാണ്​ സൈനുൽ ആബിദീൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayali doctorUAEreceived bone marrow
News Summary - two-year-old girl received bone marrow from her brother
Next Story