Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_right‘ഞങ്ങൾ...

‘ഞങ്ങൾ ഇരട്ടകൾ’അല്ലെന്ന് കമീഷൻ

text_fields
bookmark_border
‘ഞങ്ങൾ ഇരട്ടകൾ’അല്ലെന്ന് കമീഷൻ
cancel
camera_alt

ഇ​ര​ട്ട സ​ഹോ​ദ​ര​ങ്ങ​ളാ​യ വി​പി​ൻ- നി​പി​ൻ

നീ​ലേ​ശ്വ​രം: ഞ​ങ്ങ​ൾ ഒ​ര​മ്മ പെ​റ്റ ഇ​ര​ട്ട​ക​ളാ​ണെ​ന്ന് തെ​ളി​യി​ച്ചി​ട്ടും ഇ​ര​ട്ട​ക​ള​ല്ലെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നും പ​റ​ഞ്ഞ​തോ​ടെ വെ​ട്ടി​ലാ​യ​ത് ഇ​ര​ട്ട സ​ഹോ​ദ​ര​ങ്ങ​ൾ. കി​നാ​നൂ​ർ-​ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്തി​ലെ പെ​രി​യ​ങ്ങാ​ന​ത്തെ കെ. ​ബാ​ല​െ​ന്റ മ​ക്ക​ളാ​യ നി​പി​ൻ, വി​പി​ൻ എ​ന്നി​വ​രാ​ണ് തി​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​റു​ടെ ന​ട​പ​ടി​യി​ൽ വ്യാ​ജ​ൻമാരായ​ത്. ഒ​രേ മേ​ൽ​വി​ലാ​സ​ത്തി​ൽ ഒ​രേ വ​യ​സി​ൽ ര​ണ്ടു പേ​രു​ക​ൾ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ക​ണ്ട​തോ​ടെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സം​ശ​യം തോ​ന്നി​യ​ത്.

ഇ​തോ​ടെ ഇ​ത് വ്യാ​ജ​ൻ​മാ​രാ​ണെ​ന്ന് വി​ല​യി​രു​ത്തി ഇ​വ​ർ​ക്ക് നോ​ട്ടീ​സ് അ​യ​ക്കു​ക​യും ചെ​യ്തു. നി​ങ്ങ​ളു​ടെ പേ​രും വ​യ​സും ഫോ​ട്ടോ​യും ഉ​പ​യോ​ഗി​ച്ച് വ്യാ​ജ വോ​ട്ട​ർ പ​ട്ടി​ക​യു​ണ്ടെ​ന്നാ​യി​രു​ന്നു നോ​ട്ടീ​സ്. തി​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് വോ​ട്ട​ർ ഐ​ഡി വ്യാ​ജ​മ​ല്ലെ​ന്നും ഞ​ങ്ങ​ൾ ഇ​ര​ട്ട​ക​ളാ​ണെ​ന്ന് പ​റ​ഞ്ഞെ​ങ്കി​ലും ഉ​ദ്യാ​ഗ​സ്ഥ​ർ​ക്ക് ബോ​ധി​ച്ചി​ല്ല. ഇ​രു​വ​രു​ടെ​യും പേ​രു വി​വ​ര​ങ്ങ​ള​ട​ക്കം അ​ട​യാ​ള​പ്പെ​ടു​ത്തി അ​യ​ക്കാ​ൻ ര​ണ്ട് ഫോ​റം ന​ൽ​കി​യി​രി​ക്കു​ക​യാ​ണ് ഇ​പ്പോ​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ.

എ​ന്നാ​ൽ ഇ​തൊ​ന്നും പ​രി​ഹാ​ര​മ​ല്ലെ​ന്നും ശാ​ശ്വ​ത പ​രി​ഹാ​ര​മാ​ണ് വേ​ണ്ട​തെ​ന്നു​മാ​ണ് ഇ​ര​ട്ട സ​ഹോ​ദ​ര​ങ്ങ​ൾ പ​റ​യു​ന്ന​ത്. ഒ​രാ​ൾ നാ​ട്ടി​ലും മ​റ്റൊ​രാ​ൾ വി​ദേ​ശ​ത്തു​മാ​ണെ​ങ്കി​ലും ത​ങ്ങ​ൾ വ്യാ​ജ​ൻ​മാ​ര​ല്ലെ​ന്ന് തെ​ളി​യി​ക്കാ​നു​ള്ള ഓ​ട്ട​ത്തി​ലാ​ണ് ഈ ​സ​ഹോ​ദ​ര​ങ്ങ​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:twinscommission
News Summary - twins- commission
Next Story