Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightബോക്‌സിങ്​-മിശ്ര ആയോധന...

ബോക്‌സിങ്​-മിശ്ര ആയോധന ലോകത്ത്​ തുർക്കി ആലുശൈഖ് ഏറ്റവും സ്വാധീനമുള്ള വ്യക്തി

text_fields
bookmark_border
തു​ർ​ക്കി ആ​ലു​ശൈ​ഖ്
cancel
camera_alt

തു​ർ​ക്കി ആ​ലു​ശൈ​ഖ്

റി​യാ​ദ്​: ബോ​ക്സി​ങ്​-​മി​ശ്ര ആ​യോ​ധ​ന ക​ല​ക​ളു​ടെ ലോ​ക​ത്തെ ഏ​റ്റ​വും സ്വാ​ധീ​ന ശേ​ഷി​യു​ള്ള 50 വ്യ​ക്തി​ക​ളു​ടെ പ​ട്ടി​ക​യി​ൽ പൊ​തു​വി​നോ​ദ അ​തോ​റി​റ്റി ചെ​യ​ർ​മാ​ർ തു​ർ​ക്കി ആ​ലു​ശൈ​ഖ്​​ ഒ​ന്നാം സ്ഥാ​നം നേ​ടി. ‘ദി ​ഇ​ൻ​ഡി​പെ​ൻ​ഡ​ൻ​റ്’​ എ​ന്ന ബ്രി​ട്ടീ​ഷ് പ​ത്ര​ത്തി​െൻറ തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണ്​​ തു​ർ​ക്കി ആ​ലു​ശൈ​ഖ്​ ഒ​ന്നാം​സ്ഥാ​ന​ത്തേ​ക്ക്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. റി​യാ​ദ് സീ​സ​ണി​ൽ സൗ​ദി അ​റേ​ബ്യ ബോ​ക്സി​ങ്, മി​ശ്ര ആ​യോ​ധ​ന ക​ല​ക​ളി​ൽ നി​ര​വ​ധി അ​ന്താ​രാ​ഷ്​​ട്ര ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ൾ​ക്ക് ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച​തി​​നെ തു​ട​ർ​ന്നാ​ണി​ത്.

നി​ര​വ​ധി പ​ങ്കാ​ളി​ത്ത​ങ്ങ​ളും ക​രാ​റു​ക​ളും ഉ​ണ്ടാ​ക്കി സൗ​ദി​യി​ലേ​ക്ക്​ ഈ ​ക​ല​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തി​ൽ വ​ലി​യ പ​ങ്ക് തു​ർ​ക്കി ആ​ലു​ശൈ​ഖ് വ​ഹി​ച്ചു. ലോ​ക​മെ​മ്പാ​ടും ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ ക​ണ്ട നി​ര​വ​ധി ക്രി​യേ​റ്റി​വ് പ​ര​സ്യ​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു​കൊ​ണ്ട് ഈ ​മേ​ഖ​ല​യെ പി​ന്തു​ണ​ക്കു​ന്ന​തി​ന്​ സം​ഭാ​വ​ന ന​ൽ​കി. ധാ​രാ​ളം പ്രേ​ക്ഷ​ക​രെ ആ​ക​ർ​ഷി​ക്കാ​ൻ കാ​ര​ണ​മാ​യി. ബോ​ക്​​സി​ങ്​ മേ​ഖ​ല​യി​ൽ പു​തി​യ നി​ർ​മാ​ണ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ ഉ​പ​യോ​ഗ​ത്തെ അ​ദ്ദേ​ഹം പി​ന്തു​ണ​ച്ചു.

പ്ര​ത്യേ​ക ടെ​ലി​വി​ഷ​ൻ ചാ​ന​ലു​ക​ളു​മാ​യു​ള്ള നി​ര​വ​ധി പ​ങ്കാ​ളി​ത്ത​ങ്ങ​ളി​ലൂ​ടെ ആ​ഗോ​ള ത​ല​ത്തി​ൽ മ​ത്സ​ര​ങ്ങ​ൾ പ്ര​ക്ഷേ​പ​ണം ചെ​യ്യു​ന്ന​തി​നും ലോ​ക​മെ​മ്പാ​ടു​മു​ള്ള നൂ​റി​ല​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ അ​വ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​നും പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങി​യ​വ​യാ​ണ്​​ തു​ർ​ക്കി ആ​ലു​ശൈ​ഖി​നെ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia NewsTurki Al-Sheikh
News Summary - Turki Al-Sheikh is one of the most influential figures in the world of boxing and mixed martial arts
Next Story