ടി.പി. അലി നിശബ്ദ സേവനത്തിന്റെ സലഫി മുഖം
text_fieldsടി.പി. അലി
പരപ്പനങ്ങാടി: പരപ്പനങ്ങാടിയുടെ സാംസ്കാരിക രംഗത്ത് കൈയൊപ്പ് ചാർത്തിയ വിദ്യാഭ്യാസ സേവന പ്രവർത്തകൻ ടി.പി. അലി യാത്രയായി. കെ.എൻ.എം. പരപ്പനങ്ങാടി യൂനിറ്റ് സെക്രട്ടറി, ഇശാഅത്തുൽ ഇസ്‌ലാം സംഘം ഭാരവാഹി, പരപ്പനങ്ങാടി എസ്.എൻ.എം ഹയർ സെക്കൻഡറി സ്ക്കൂളിന്റെയും മദ്റസത്തുൽ ഇസ്‌ലാമിയയുടെയും ഭരണ സമിതി അംഗം, പരപ്പനങ്ങാടി മർച്ചന്റ്സ് അസോസിയേഷൻ മുൻ സെക്രട്ടറി എന്നീ നിലകളിൽ സേവന മുദ്ര ചാർത്തിയ ഇദ്ദേഹം എഴുത്തിന്റെയും വായനയുടെയും ലോകത്ത് വേറിട്ട വ്യക്തിത്വമായിരുന്നു.
സേവനത്തിന്റെ സൗമ്യ മുഖമായിരുന്ന ടി.പി. അലി എന്നും സലഫി പ്രവർത്തനങ്ങളുടെ മുൻ നിരയിൽ സമുദായത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റ പ്രവർത്തനങ്ങളോടൊപ്പമുണ്ടായിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് ഭാരവാഹിയായ ഘട്ടത്തിൽ നടത്തിയ സേവന പ്രവർത്തനങ്ങളിലെ സർഗാത്മകതയെ മറക്കാനാവില്ലന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല സെക്രട്ടറി മലബാർ ബാവ അനുസ്മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

