നിർമാണ മേഖലയിൽ അഞ്ചര പതിറ്റാണ്ടു പിന്നിട്ട് മരക്കാട്ട് ചന്ദ്രൻ
text_fieldsമരക്കാട്ട് ചന്ദ്രൻ കിണർ കെട്ടുന്ന പ്രവൃത്തിയിൽ
നന്മണ്ട: നിർമാണ മേഖലയിൽ അഞ്ചര പതിറ്റാണ്ടു പിന്നിട്ട ചന്ദ്രന് തൊഴിലാളി ദിനത്തിൽ ഓർക്കാൻ ഒത്തിരി കഥകളുണ്ട്. മരക്കാട്ട് ചന്ദ്രനാണ് കരിങ്കൽപണിയിലും ചെങ്കൽപണിയിലുമായി പകലുകൾ തള്ളിനീക്കുന്നത്. അച്ഛൻ ചേന്നൻ നായർ മൺകിളയിലും കല്ലുകെട്ടിലും പ്രമുഖനായിരുന്നെങ്കിലും പിതാവിന്റെ കൂടെ തൊഴിലിന് ഇറങ്ങാതെ പ്രദേശത്തെ കരിങ്കൽപണിക്കാരനായ ചന്ദ്രന്റെ കീഴിലായിരുന്നു പഠിച്ചത്.
ക്വാറി സമരം വരുമ്പോൾ മാത്രമാണ് തൊഴിൽദിനങ്ങൾ കുറയുക. അപ്പോൾ കരിങ്കല്ലിന്റെ പണി നടക്കില്ലെന്ന് ചന്ദ്രൻ പറയുന്നു. കിണർ കെട്ടാനും വീടിന്റെ മുറ്റം കെട്ടാനും ചെങ്കല്ല് ഉപയോഗിക്കുന്നവർ ഇപ്പോഴുമുണ്ടെന്നുള്ളത് തൊഴിലിന് കുറവു വരുത്തുന്നില്ല. കാലം മാറുന്നതനുസരിച്ച് തൊഴിൽസമയങ്ങളിലും മാറ്റം വന്നുതുടങ്ങിയത് തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ഗുണകരമായെന്ന് ചന്ദ്രൻ പറയുന്നു.
നാട്ടിൻപുറങ്ങളിൽ മാത്രമല്ല പുറംനാട്ടിലും ഈ കല്ലുകെട്ടുകാരൻ സുപരിചിതനാണ്. തൊഴിലിന്റെ മഹത്ത്വം മുറുകെപ്പിടിക്കുന്നതോടൊപ്പം തന്നെ ഉടമകൾക്കും പൂർണ സംതൃപ്തി വരുന്ന വിധത്തിലാണ് ഇദ്ദേഹത്തിന്റെ നിർമാണ പ്രവൃത്തികൾ. തൊഴിലുകൾക്കായി ഇതര സംസ്ഥാന തൊഴിലാളികളെ ആശ്രയിക്കുമ്പോഴും ചന്ദ്രനെ പോലെയുള്ള കുറച്ചു തൊഴിലാളികൾ മലയാളിയുടെ അഭിമാനം കാത്തുസൂക്ഷിക്കുന്നതിൽ ഓരോ മലയാളിക്കും ഈ തൊഴിൽ ദിനത്തിൽ ആശ്വസിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

