അബ്ദുറഹ്മാന് ഇത് മൂന്നാം ഖത്തർ റൺ
text_fieldsഅബ്ദുറഹ്മാൻ ‘ഖത്തർ റൺ’
കിറ്റുമായി
ഓട്ടവും വ്യായാമവും പതിവാക്കിയ ഖത്തരി പൗരൻ അബ്ദുറഹ്മാനിത് ഖത്തർ റണ്ണിലെ മൂന്നാമത്തെ പങ്കാളിത്തമാണ്. ഐ.ടി മേഖലയിൽ ജോലി ചെയ്യുന്ന ഇദ്ദേഹം ഗൾഫ് മാധ്യമം ‘ഖത്തർ റൺ’ നാലാം പതിപ്പിന് പൂർണമായും തയാറെടുത്തുകഴിഞ്ഞതായി പറയുന്നു.
ബുധനാഴ്ച ‘ഗൾഫ് മാധ്യമം’ ഓഫിസിൽ ബിബും ജഴ്സിയും ഉൾപ്പെടെയുള്ള കിറ്റ് വാങ്ങാനെത്തിയപ്പോൾ തന്റെ ഒരുക്കങ്ങൾ പങ്കുവെക്കുകയായിരുന്നു അബ്ദുറഹ്മാൻ. ‘ദിവസവും പതിവായി വ്യായാമം ചെയ്യും. ആഴ്ചയിൽ നിശ്ചിതദിവസം ദീർഘദൂരം ഓടാറുണ്ട്. ആറ്, ഏഴ് കിലോമീറ്റർ വരെയെങ്കിലും ചിലദിവസങ്ങളിൽ ഓടി പൂർത്തിയാക്കും’ -അബ്ദുറഹ്മാൻ പറഞ്ഞു.
ഗൾഫ് മാധ്യമം ഖത്തർ റൺ സീരീസിന് പുറമെ വിവിധ ദീർഘദൂര ഇനങ്ങളിലും പങ്കെടുക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

