Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയുടെ അട്ടിമറി വിജയം ഗോൾ ഉൾപ്പടെ പ്രവചിച്ച മലയാളി ജുബൈലിൽ താരമാകുന്നു

text_fields
bookmark_border
ajmal sabu
cancel

ജുബൈൽ: ഫിഫ ലോക കപ്പ് മത്സരങ്ങളുടെ മൂന്നാം ദിനം ആദ്യകളിയിൽ തന്നെ ലോക താരങ്ങളായ അർജന്റീനയെ രണ്ടുഗോളുകൾക്ക് തകർത്ത് സൗദി വിജയിക്കുമെന്ന് പ്രവചിച്ച മലയാളി ജുബൈലിൽ താരമാകുന്നു. കോഴിക്കോട് ഒളവണ്ണ സ്വദേശിയും ജുബൈൽ സാദറ കമ്പനിയിലെ ജീവനക്കാരനുമായ അജ്മൽ സാബുവാണ് കളി തുടങ്ങും മുമ്പ് സൗദിയുടെ വിജയം നിർവ്വചിച്ച് വാട്സാപ്പിൽ സ്റ്റാറ്റസ് ഇട്ടത്.

വേൾഡ് കപ്പിലെ ഏറ്റവും ആദ്യത്തെ അട്ടിമറി കാണാൻ ഒരുങ്ങിക്കോളൂ. സൗദി-2 അർജന്റീന-1. ഇങ്ങനെയായിരുന്നു സൗദി ആരാധകർ നിറഞ്ഞു നിൽക്കുന്ന ബാക്ക്ഗ്രൗണ്ടിൽ അജ്മലിന്റെ പോസ്റ്റ്. ആദ്യ ദിവസം ഖത്തർ ഇക്വാഡോറിനോട് രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ടിരുന്നു. തുടർന്ന് ഇറാൻ ആറു ഗോൾ വഴങ്ങി ഇംഗ്ലണ്ടിനോട് കനത്ത തോൽവി ഏറ്റുവാങ്ങി.

അങ്ങനെയെങ്കിൽ അർജന്റീനക്ക് മുന്നിൽ സൗദി ഏഴു ഗോളുകൾക്ക് പരാജയപ്പെടുമെന്ന് തന്റെ സുഹൃത്തുക്കൾ പലരും പറഞ്ഞിരുന്നു. അർജന്റീനക്ക് വലിയ മത്സരങ്ങൾക്ക് മുമ്പുള്ള ഒരു റിഹേഴ്‌സൽ മാത്രമാണ് സൗദിയുമായുള്ള കളിയെന്നു കളിയാക്കൽ പോലുമുണ്ടായി. ഇത്തരം വാദഗതികൾക്ക് പകരമായാണ് താൻ വാട്സാപ്പിൽ ചൊവ്വാഴ്ച ഉച്ചയോടെ പോസ്റ്റിട്ടതെന്ന് അർജന്റീനയുടെ ആരാധകൻ കൂടിയായ അജ്മൽ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.

എല്ലാ കണക്കുകൂട്ടലും തെറ്റിച്ച് സൗദി അർജന്റീനയെ തോല്പിച്ചപ്പോൾ അതിന്റെ സ്കോർ കൃത്യമായി നിർവചിച്ച അജ്മൽ മലയാളികൾക്കിടയിൽ ഇപ്പോൾ താരമായിരിക്കുകയാണ്. ജുബൈൽ വെൽഫെയർ അസോസിയേഷനിൽ സജീവ പ്രവർത്തകനാണ് അജ്മൽ. ഭാര്യ; ഷാനൂജ, മക്കൾ: ആയിഷ മറിയം

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The Malayali who predicted Saudi's coup victory including the goal in Qatar world cup
Next Story