Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പടിയിറങ്ങിയ സ്കൂളിന് പ്രവേശന കവാടമൊരുക്കി പ്രഥമാധ്യാപകൻ
text_fieldsbookmark_border
മടവൂർ ഗവ.എൽ.പി സ്കൂളിൽ നിർമിച്ച പ്രവേശനകവാടം
കിളിമാനൂർ: മടവൂർ ഗവ.എൽ.പി സ്കൂളിന് മനോഹരമായ പ്രവേശനകവാടം നിർമിച്ചുനൽകി മുൻ പ്രഥമാധ്യാപകൻ. രണ്ടു ലക്ഷം രൂപയാണ് ഇതിനായി സ്വന്തം പോക്കറ്റിൽ നിന്ന് ഇക്ബാൽ മാഷ് ചെലവിട്ടത്.
13 വർഷം മുമ്പാണ് പ്രഥമാധ്യാപകനായി സ്കൂളിലെത്തിയത്. സ്കൂളിനെ മികവിൽനിന്ന് മികവിലേക്ക് നയിച്ചതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
കിളിമാനൂർ ഉപജില്ലയിലെ മികച്ച പി.ടി.എക്കുള്ള അവാർഡ് ഈ അധ്യയനവർഷം സ്കൂളിന് ലഭിച്ചു. ജില്ലയിലെ തന്നെ മികച്ച എൽ.എസ്.എസ് വിജയം നേടിയ എൽ.പി സ്കൂളിനുള്ള അവാർഡ്, തുടർച്ചയായി ശാസ്ത്രമേള, കലാമേള എന്നിവയിൽ ഓവറോൾ ഒന്നാം സ്ഥാനം എന്നിവ നേടി. വിരമിച്ചെങ്കിലും ഇപ്പോഴും സ്കൂളിൽ സജീവ സാന്നിധ്യമാണ് അധ്യാപകൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

