Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightഫിസിയോതെറപ്പി യന്ത്രം...

ഫിസിയോതെറപ്പി യന്ത്രം നിർമിച്ച്​ വിദ്യാർഥികൾ

text_fields
bookmark_border
ഫിസിയോതെറപ്പി യന്ത്രം നിർമിച്ച്​ വിദ്യാർഥികൾ
cancel
Listen to this Article

തൃ​ശൂ​ർ: രോ​ഗി​ക​ൾ​ക്ക് ഫി​സി​യോ​തെ​റ​പ്പി സ്മാ​ർ​ട്ടാ​യി ചെ​യ്യാ​ൻ നൂ​ത​ന യ​ന്ത്രം വി​ക​സി​പ്പി​ച്ച്​ ത​ല​ക്കോ​ട്ടു​ക​ര വി​ദ്യ എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജ് ഇ​ല​ക്ട്രി​ക്ക​ൽ വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല​ട​ക്കം വ​ലി​യ വി​ല വ​രു​ന്ന യ​ന്ത്രം കു​റ​ഞ്ഞ ചെ​ല​വി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ നി​ർ​മി​ച്ച​ത്.

നി​ല​വി​ൽ മാ​ർ​ക്ക​റ്റി​ൽ ല​ഭ്യ​മാ​യ യ​ന്ത്ര​ത്തി​ൽ നി​ന്ന് വ്യ​ത്യ​സ്ഥ​മാ​യി രോ​ഗി​ക​ൾ​ക്ക് എ​ളു​പ്പ​ത്തി​ൽ ഉ​പ​യോ​ഗി​ക്കാ​നാ​യി ചെ​റി​യ വ​ലി​പ്പ​ത്തി​ലാ​ണ്​ നി​ർ​മാ​ണം. കാ​ൽ​മു​ട്ടി​ൽ ഘ​ടി​പ്പി​ച്ച് പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന യ​ന്ത്ര​ത്തി​ന്‍റെ മു​ഴു​വ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ബ്ലൂ​ടു​ത്ത് വ​ഴി ആ​ൻ​ഡ്രോ​യി​ഡ് ഫോ​ണു​ക​ളി​ൽ നി​യ​ന്ത്രി​ക്കാം. ഇ​തി​നാ​യു​ള്ള അ​പ്ലി​ക്കേ​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ൾ വി​ക​സി​പ്പി​ച്ചി​ട്ടു​ണ്ട്. കാ​ൽ​മു​ട്ടി​ന് ചു​റ്റും ര​ക്ത​പ്ര​വാ​ഹം വ​ർ​ധി​പ്പി​ക്കാ​നും യ​ന്ത്രം വ​ഴി സാ​ധി​ക്കും.

അ​വ​സാ​ന വ​ർ​ഷ ബി.​ടെ​ക്​ പ്രോ​ജ​ക്റ്റി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ വി​ദ്യാ​ർ​ഥി​ക​ൾ യ​ന്ത്രം നി​ർ​മി​ച്ച​ത്. ഇ​ല​ക്ട്രി​ക്ക​ൽ വി​ഭാ​ഗം അ​സി. പ്ര​ഫ​സ​ർ വി.​വി. പ്ര​വീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളാ​യ കെ. ​വി​ഷ്ണു, കെ.​എ​സ്. സാ​ഫി​ർ, എ​ൻ.​എ​സ്. കി​ര​ൺ, വി​വേ​ക് വി​ൽ​സ​ൻ നീ​ല​ങ്കാ​വി​ൽ എ​ന്നി​വ​രാ​ണ് യ​ന്ത്രം നി​ർ​മി​ച്ച​ത്. തൃ​ശൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ യ​ന്ത്ര​ത്തി​ൽ ആ​വ​ശ്യ​മാ​യ മാ​റ്റം​വ​രു​ത്തി വി​പ​ണി​യി​ൽ എ​ത്തി​ക്കാ​നാ​ണ് വി​ദ്യാ​ർ​ഥി​ക​ളു​ടെ തീ​രു​മാ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:physiotherapy machine
Next Story