അനിലിന് രണ്ടാം തവണയും സംസ്ഥാന അവാര്‍ഡ് നേട്ടം
text_fieldsശബ്ദരൂപകൽപനയില്
സംസ്ഥാന അവാര്‍ഡ് നേടിയ
അനിൽ രാധാകൃഷ്ണൻ
പൊൻകുന്നം: മികച്ച ശബ്ദരൂപകൽപനയില് സംസ്ഥാന അവാര്‍ഡ് നേടി എലിക്കുളം പനമറ്റം സ്വദേശി അനിൽ രാധാകൃഷ്ണൻ. ഉള്ളൊഴുക്ക് എന്ന സിനിമയിലെ ശബ്ദരൂപകൽപനക്കാണ് അനിലിന് അവാർഡ് ലഭിച്ചത്. 2018ല്‍ കാര്‍ബണ്‍ എന്ന ചിത്രത്തിലൂടെ മികച്ച സിങ് സൗണ്ടിങ്ങിന് സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു. തൊണ്ടിമുതലും ദൃക്സാക്ഷിയും, ഞാന്‍ പ്രകാശന്, പാച്ചുവും അത്ഭുതവിളക്കും, മകള്‍ തുടങ്ങിയ മലയാളചിത്രങ്ങള്‍ക്ക് പുറമെ ഹിന്ദിയില്‍ ഇരുപത്തഞ്ചോളം സിനിമകള്‍ക്കും ഇദ്ദേഹം ശബ്ദ രൂപകൽപന ചെയ്തിട്ടുണ്ട്. പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ശബ്ദലേഖനം പഠിച്ച ഇദ്ദേഹം മുംബൈയില്‍ സ്ഥിരതാമസമായിരുന്നു. നാല് വര്‍ഷമായി നാട്ടിലുണ്ട്.
പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും റിട്ട. കോളജ് പ്രിൻസിപ്പലുമായ പനമറ്റം മാടത്താനിയില്‍ എം.കെ. രാധാകൃഷ്ണന്റെയും ഗീതയുടെയും മകനാണ്. രേഷ്മയാണ് ഭാര്യ. മകൻ കാർത്തികേയൻ.

