Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിടപറഞ്ഞത്, കെ.എം.സി.സിയുടെ ആദ്യകാല സംഘാടകൻ

text_fields
bookmark_border
വിടപറഞ്ഞത്, കെ.എം.സി.സിയുടെ ആദ്യകാല സംഘാടകൻ
cancel
camera_alt

എസ്.കെ. ഹാഷിം തങ്ങൾ

ഖത്തറിലെ ആദ്യകാല പ്രവാസിയും പ്രിയ സുഹൃത്തുമായിരുന്ന കൂളിമുട്ടം സ്വദേശി എസ്.കെ. ഹാഷിം തങ്ങളുടെ വിയോഗവാർത്ത അഗാധമായ ദുഃഖമുണ്ടാക്കുന്നതാണ്. ഖത്തറിലെ സാമൂഹിക -രാഷ്ട്രീയ മേഖലകളിൽ ദീർഘകാലം സജീവ സാന്നിധ്യമായിരുന്ന വ്യക്തിത്വമായിരുന്നു എസ്.കെ. ഹാഷിം തങ്ങൾ. കെ.എം.സി.സി സംസ്ഥാന സെക്രട്ടറിയായും, ഖത്തർ കേരള ഇസ്‌ലാമിക് സെന്ററിന്റെ (കെ.ഐ.സി) സ്ഥാപക നേതാക്കളിലൊരാളായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.സയ്യിദ് അബ്ദുറഹ്മാൻ ബാഫക്കി തങ്ങളുടെ മകൻ മുഹമ്മദ് ബാഫക്കി തങ്ങളുടെ മകൾ മൈമൂനിയാണ് ഭാര്യ. ദീർഘകാലം ഖത്തറിൽ കഹ്റമായിൽ ജീവനക്കാരനായിരുന്നു.

ഖത്തറിലെ പ്രവാസി സമൂഹത്തിന്റെ സാമൂഹിക -സാംസ്കാരിക തലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന ഹാഷിം തങ്ങൾ, കെ.എം.സി.സിയുടെ ആദ്യകാല സംഘാടകരിൽ ഒരാളാണ്. പി.കെ. അബ്ദുല്ല സാഹിബ്, എസ്.എ.എം. ബഷീർ എന്നിവർ പ്രസിഡന്റുമാരായ കാലയളവിൽ സെക്രട്ടറിയായി പ്രവർത്തിച്ച അദ്ദേഹം, ഖത്തറിൽ കെ.എം.സി.സി കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. മികച്ച പ്രാസംഗികനും സംഘാടകനുമായിരുന്ന അദ്ദേഹം കെ.എം.സി.സി പ്രവർത്തകരുമായി വളരെ അടുത്ത സ്നേഹബന്ധം പുലർത്തി.

ആർ.ഒ. കലാം, മുഹമ്മദ് കുട്ടി ബാഖവി, പി.കെ. അബ്ദുല്ല, സി.ജെ.എസ് തങ്ങൾ, പി.എസ്.എച്ച് തങ്ങൾ, ഹർമൈൻ കാദറാജി, എം.പി. ഷാഫി ഹാജി, പി.എം. മൊയ്‌‌ദീൻ മൗലവി, പാറക്കൽ അബ്ദുല്ല, മുസ്തഫ മുണ്ടേരി, എ.വി. അബൂബക്കർ കാസിമി, സക്കരിയ മാണിയൂർ, സി.വി. ഖാലിദ്, അടുത്തിടെ വേർപിരിഞ്ഞ മുഹമ്മദ് ഹാജിക്കാ തുടങ്ങിയ നേതാക്കൾക്കൊപ്പം ദീർഘകാലം സംഘടനയുടെ മുൻനിരയിൽ നിന്ന് പ്രവർത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു.

ഹാഷിം തങ്ങളുമായും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമായും എനിക്ക് പതിറ്റാണ്ടുകളുടെ വ്യക്തിബന്ധമാണുള്ളത്. കെ.എം.സി.സിയുടെ ആദ്യകാല പ്രവർത്തനങ്ങൾ തൊട്ട് തുടക്കം കുറിച്ച ആ സുഹൃദ്ബന്ധം, ഖത്തർ പ്രവാസികളുടെ നാനാതുറകളിലുള്ള വിഷയങ്ങളിൽ ഒന്നിച്ചുനിന്ന് ഇടപെട്ടുകൊണ്ട് ദാർഘകാലം തുടർന്നു.

വിശ്രമജീവിതത്തിനായി അദ്ദേഹം നാട്ടിലേക്ക് മടങ്ങുന്നത് വരെ പ്രവാസികളുടെ സാമൂഹിക -സാമ്പത്തിക പ്രയാസങ്ങളിൽ ഒപ്പം നിന്ന് പ്രവർത്തിക്കാൻ സാധിച്ചു. ഖത്തർ ഇന്ത്യൻ ഇസ്‌ലാമിക് കൾച്ചറൽ സെന്റർ (കെ.ഐ.സി) രൂപീകരിക്കുന്നതിലും അതിന്റെ സംഘാടനത്തിലും അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്.

ഹാഷിം തങ്ങളുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ വേർപാടിൽ വിഷമിക്കുന്ന കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ട സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

(ദേശീയ വൈസ് പ്രസിഡന്റ്, മുസ് ലിം ലീഗ്)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - S.K. Hashim Thangal, Early Organizer of KMCC, Passes Away
Next Story