Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_right'നൂർ റിയാദ്'...

'നൂർ റിയാദ്' ഉത്സവത്തിന് ആറ് ഗിന്നസ് ലോക റെക്കോഡുകൾ

text_fields
bookmark_border
നൂർ റിയാദ് ഉത്സവത്തിന് ആറ് ഗിന്നസ് ലോക റെക്കോഡുകൾ
cancel
camera_alt

‘നൂ​ർ റി​യാ​ദി’​ന് ല​ഭി​ച്ച ഗി​ന്ന​സ് ലോ​ക റെ​ക്കോ​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി സം​ഘാ​ട​ക​ർ

റി​യാ​ദ്: സൗ​ദി​യു​ടെ ത​ല​സ്ഥാ​ന​ന​ഗ​രി ഇ​തു​വ​രെ ദ​ർ​ശി​ക്കാ​ത്ത പ്ര​കാ​ശ​വി​സ്മ​യം തീ​ർ​ത്ത 'നൂ​ർ റി​യാ​ദി'​ന് ആ​റ് ഗി​ന്ന​സ് ലോ​ക റെ​ക്കോ​ഡു​ക​ൾ. ലോ​ക​ത്ത് ഇ​തു​വ​രെ ന​ട​ന്ന​തി​ൽ ഏ​റ്റ​വും വ​ലി​യ പ്ര​കാ​ശാ​ഘോ​ഷം എ​ന്ന നി​ല​യി​ലു​ള്ള​ത​ട​ക്ക​മാ​ണ് ആ​റ് ലോ​ക റെ​ക്കോ​ഡു​ക​ൾ. 'പ്ര​കാ​ശ സ്ഫു​ര​ണം' (പ​ൾ​സ്‌ ഓ​ഫ് ലൈ​റ്റ്) എ​ന്ന പേ​രി​ൽ ഈ ​മാ​സം മൂ​ന്നി​ന് ആ​രം​ഭി​ച്ച് ശ​നി​യാ​ഴ്ച​യാ​ണ് റി​യാ​ദ് പ്ര​കാ​ശോ​ത്സ​വം സ​മാ​പി​ച്ച​ത്.

ലോ​ക​ത്ത് ഇ​തു​വ​രെ ന​ട​ന്ന​തി​ൽ ഏ​റ്റ​വും വ​ലി​യ പ്ര​കാ​ശാ​ഘോ​ഷം, ഏ​റ്റ​വും ദീ​ർ​ഘ​ദൂ​ര കാ​ഴ്‌​ച ന​ൽ​കി​യ ലേ​സ​ർ ഡി​സ്‌​പ്ലേ, ഏ​റ്റ​വും വ​ലു​പ്പ​മു​ള്ള ലേ​സ​ർ ഡി​സ്‌​പ്ലേ, ഏ​റ്റ​വും ഉ​യ​ര​മു​ള്ള ലേ​സ​ർ ഡി​സ്‌​പ്ലേ, കെ​ട്ടി​ട​സ​മു​ച്ച​യ മു​ഖ​ങ്ങ​ളി​ലെ ഏ​റ്റ​വും ഉ​യ​ര​മു​ള്ള​തും വ​ലു​തു​മാ​യ പ്ര​കാ​ശ പ്ര​ദ​ർ​ശ​നം, ഏ​റ്റ​വും കൂ​ടു​ത​ൽ ഡ്രോ​ണു​ക​ൾ പ​ങ്കെ​ടു​ത്ത പ്ര​കാ​ശ പ്ര​ദ​ർ​ശ​നം എ​ന്നി​വ​ക്കാ​ണ് ഗി​ന്ന​സ് റെ​ക്കോ​ഡ്. ക​ല​യും സം​സ്കാ​ര​വും നാ​ഗ​രി​ക​ത​യും സ​ന്നി​വേ​ശി​പ്പി​ച്ച 'നൂ​ർ റി​യാ​ദ്' 28 ല​ക്ഷം സ​ന്ദ​ർ​ശ​ക​ർ​ക്കാ​ണ് പ്ര​കാ​ശ വി​രു​ന്നൊ​രു​ക്കി​യ​ത്.

സൗ​ദി അ​ട​ക്കം 40 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 130ല​ധി​കം ക​ലാ​കാ​ര​ന്മാ​രു​ടെ 190 സൃ​ഷ്ടി​ക​ളാ​ണ് 'നൂ​ർ റി​യാ​ദി​നെ' പ്ര​കാ​ശ​സ​മ്പ​ന്ന​മാ​ക്കി​യ​ത്. രാ​ജ്യ​ത്തെ ആ​ദ്യ പൊ​തു​ക​ലാ​സം​രം​ഭ​മാ​യ 'റി​യാ​ദ് ആ​ർ​ട്ടി'​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ്ര​കാ​ശോ​ത്സ​വം അ​ര​ങ്ങേ​റി​യ​ത്. മ​ല​സ് കി​ങ് അ​ബ്ദു​ല്ല പാ​ർ​ക്ക്, അ​ൽ-​സ​ഫ​റ ച​ത്വ​രം, ദി​രി​യ ച​രി​ത്ര​ന​ഗ​രം, കി​ങ് അ​ബ്ദു​ല്ല സാ​മ്പ​ത്തി​ക മേ​ഖ​ല അ​ട​ക്കം ത​ല​സ്ഥാ​ന​ത്തെ 40 ഇ​ട​ങ്ങ​ളി​ലാ​യി 500ൽ​പ​രം പ്ര​കാ​ശ​പ്ര​ദ​ർ​ശ​ന​ങ്ങ​ളാ​ണ് ഒ​രു​ക്കി​യ​ത്. റി​യാ​ദി​നെ 'മ​തി​ലു​ക​ളി​ല്ലാ​ത്ത ക​ലാ പ്ര​ത​ല'​മാ​ക്കി​യ പ​രി​പാ​ടി പ്ര​തി​ഭാ​ധ​ന​രു​ടെ വൈ​ഭ​വം കൊ​ണ്ടും സം​ഘാ​ട​ന മി​ക​വു​കൊ​ണ്ടും ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.

നൂ​ർ റി​യാ​ദ് അ​തി​ന്റെ വി​ജ​യ​ത്തി​ന് ക​ട​പ്പെ​ട്ടി​രി​ക്കു​ന്ന​ത് കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ന്റെ ഉ​ൾ​ക്കാ​ഴ്ച​ക്കും പ്രോ​ത്സാ​ഹ​ന​ത്തി​നു​മാ​ണെ​ന്ന് സാം​സ്കാ​രി​ക മ​ന്ത്രി​യും റി​യാ​ദ് സി​റ്റി റോ​യ​ൽ ക​മീ​ഷ​ൻ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​വും റി​യാ​ദ് ആ​ർ​ട്ടി​ന്റെ സ്റ്റി​യ​റി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ അ​മീ​ർ ബ​ദ​ർ ബി​ൻ അ​ബ്ദു​ല്ല ബി​ൻ ഫ​ർ​ഹാ​ൻ പ​റ​ഞ്ഞു. നൂ​ർ റി​യാ​ദി​നെ പ്ര​കാ​ശ ക​ലാ​രം​ഗ​ത്തെ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ആ​ഘോ​ഷ​മാ​ക്കി മാ​റ്റാ​ൻ സാ​ധി​ച്ചു.

ദൈ​വ​കൃ​പ​യി​ല്ലാ​തെ ഈ ​വി​ജ​യം സാ​ധ്യ​മാ​കു​മാ​യി​രു​ന്നി​ല്ല. 'നൂ​ർ റി​യാ​ദി'​ന്റെ നേ​ട്ട​ങ്ങ​ൾ രാ​ജ്യ​ത്തി​ന്റെ പ്ര​തി​ബ​ദ്ധ​ത​യു​ടെ​യും ദേ​ശീ​യ, അ​ന്ത​ർ​ദേ​ശീ​യ പ്ര​തി​ഭ​ക​ളെ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​ന്റെ​യും ഉ​ദാ​ഹ​ര​ണ​മാ​ണ്. ആ​ഗോ​ള ക​ലാ​രം​ഗ​ത്ത് സൗ​ദി അ​റേ​ബ്യ​യെ മു​ൻ​പ​ന്തി​യി​ൽ നി​ർ​ത്തു​ന്ന​തി​നും ഇ​തു​വ​ഴി സാ​ധി​ച്ചു -അ​മീ​ർ ബ​ദ​ർ ബി​ൻ അ​ബ്ദു​ല്ല കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Noor Riyadh' Festival
News Summary - Six Guinness World Records for 'Noor Riyadh' Festival
Next Story