Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightശിവദാസനും കുടുംബവും...

ശിവദാസനും കുടുംബവും ആശംസ കാർഡ് തയാറാക്കുന്ന തിരക്കിലാണ്

text_fields
bookmark_border
ശിവദാസനും കുടുംബവും ആശംസ കാർഡ് തയാറാക്കുന്ന തിരക്കിലാണ്
cancel
camera_alt

കൊ​ല്ല​ങ്കോ​ട് അ​രു​ന്നൂ​ർ ശി​വ​ദാ​സ​നും കു​ടും​ബ​വും പോ​സ്റ്റ് കാ​ർ​ഡി​ൽ ആ​ശം​സ കാ​ർ​ഡു​ക​ൾ ത​യാ​റാ​ക്കു​ന്നു

കൊ​ല്ല​ങ്കോ​ട്: ര​ണ്ട​ര പ​തി​റ്റാ​ണ്ട് ക​ഴി​ഞ്ഞും പ​തി​വ് തെ​റ്റാ​തെ ആ​ശം​സ കാ​ർ​ഡു​ക​ളു​മാ​യി ശി​വ​ദാ​സ​ൻ. പ്രി​യ​പ്പെ​ട്ട​വ​ർ​ക്ക് പോ​സ്റ്റ് കാ​ർ​ഡി​ലൂ​ടെ​യാ​ണ് കു​ടും​ബ സ​മേ​തം വ​ർ​ണ​ചി​ത്ര​ങ്ങ​ൾ വ​ര​ച്ച് ആ​ശം​സ​ക​ൾ കൈ​മാ​റു​ന്ന​ത്. ര​ണ്ട​ര പ​തി​റ്റാ​ണ്ട് മു​മ്പ് തു​ട​ങ്ങി​യ ശീ​ല​മാ​ണ് ഗ്ര​ന്ഥ​ശാ​ല പ്ര​വ​ർ​ത്ത​ക​നും ത​പാ​ൽ ജീ​വ​ന​ക്കാ​ര​നു​മാ​യ കെ. ​ശി​വ​ദാ​സും കു​ടും​ബ​വും തു​ട​ർ​ന്നു​വ​രു​ന്ന​ത്. ആ​ദ്യ കാ​ല​ത്ത് 100 പോ​സ്റ്റ് കാ​ർ​ഡി​ലൂ​ടെ​യാ​ണ് തു​ട​ക്കം കു​റി​ച്ച​ത്.

വി​വാ​ഹി​ത​നാ​യ​തോ​ടെ ഭാ​ര്യ രാ​ധി​ക ശി​വ​ദാ​സും ഒ​പ്പം​ചേ​ർ​ന്നു. ഇ​തോ​ടെ ആ​ശം​സ കാ​ർ​ഡു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചു. ഇ​പ്പോ​ൾ വ​ര​യി​ൽ താ​ൽ​പ​ര്യ​മു​ള്ള മ​ക്ക​ളാ​യ ക​ഞ്ചി​ക്കോ​ട് കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ആ​ദ്യ​ശ്രീ​യും ആ​റാം ക്ലാ​സു​കാ​ര​നാ​യ ആ​ദ്യാ​ന​ന്ദും കൂ​ട്ടി​നു​ണ്ട്. ഡി​ജി​റ്റ​ൽ കാ​ല​ത്ത് ലോ​കം എ​ത്ര മാ​റി​യാ​ലും ത​പാ​ൽ സം​വി​ധാ​ന​മു​ള്ള കാ​ല​ത്തോ​ളം സ്നേ​ഹ​നി​ധി​ക​ളാ​യ പ്രി​യ​പ്പെ​ട്ട​ർ​ക്ക് ആ​ശം​സ​ക​ൾ അ​യ​ക്ക​ണ​മെ​ന്നാ​ണ് നെ​ന്മാ​റ മു​ഖ്യ ത​പാ​ൽ ഓ​ഫി​സി​ലെ ജീ​വ​ന​ക്കാ​ര​നാ​യ കെ. ​ശി​വ​ദാ​സ​ൻ പ​റ​യു​ന്ന​ത്.

ഓ​രോ വ​ർ​ഷ​വും അ​ഞ്ഞൂ​റി​ല​ധി​കം ആ​ശം​സ കാ​ർ​ഡു​ക​ളാ​ണ് അ​യ​ക്കു​ന്ന​ത്. ഓ​രോ ത​വ​ണ​യും വ്യ​ത്യ​സ്ത സ​ന്ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തു. ഇ​ത്ത​വ​ണ കാ​ർ​ഡു​ക​ളി​ൽ ര​ണ്ടു സ​ന്ദേ​ശ​ങ്ങ​ളാ​ണു​ള്ള​ത്. വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ല​ട​ക്കം മ​ഹാ​വി​പ​ത്താ​യി മാ​റി​യ ല​ഹ​രി വ​സ്തു​ക​ളു​ടെ ഉ​പ​യോ​ഗ​ത്തി​നെ​തി​രാ​യ ‘നോ ​ഡ്ര​ഗ്സ്, സേ​വ് ഹാ​പ്പി ബ്യൂ​ട്ടി ലൈ​ഫ്’ എ​ന്ന​താ​ണ് ഒ​രു സ​ന്ദേ​ശം.

അ​മി​ത വേ​ഗ​ത​ക്കും അ​ശ്ര​ദ്ധ ഡ്രൈ​വി​ങ്ങി​നു​മെ​തി​രാ​യ ​‘സേ​ഫ് ഡ്രൈ​വ്, സേ​വ് ഹാ​പ്പി ബ്യൂ​ട്ടി ലൈ​ഫ്’ എ​ന്ന​താ​ണ് ര​ണ്ടാ​മ​ത്തെ വാ​ക്യം. ന​വ​മാ​ധ്യ​മ​ങ്ങ​ൾ പു​തു​ത​ല​മു​റ​യെ കീ​ഴ്പ്പെ​ടു​ത്തു​മ്പോ​ഴും സ്വ​ന്തം കൈ​യ​ക്ഷ​ര​ത്തി​ലെ​ഴു​തി​യ പോ​സ്റ്റ് കാ​ർ​ഡ് പ്രി​യ​പ്പെ​ട്ട​വ​ർ​ക്ക് കി​ട്ടു​മ്പോ​ൾ ഉ​ണ്ടാ​വു​ന്ന ആ​ന​ന്ദം അ​മൂ​ല്യ​മാ​ണെ​ന്ന് ശി​വ​ദാ​സ​ന്റെ കു​ടും​ബാം​ഗ​ങ്ങ​ൾ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shivdasan and his familygreeting card making
News Summary - Shivdasan and his family are busy preparing greeting cards
Next Story