ഗിന്നസ് റെക്കോഡ് ശ്രമവുമായി ഷക്കീർ ചീരായി
text_fieldsഷക്കീർ ചീരായി
ദോഹ: ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡിലേക്കുള്ള ശ്രമവുമായി റണ്ണർ ഷക്കീർ ചീരായി. ഖത്തർ മുഴുവനായി 200ഓളം കിലോമീറ്റർ ഓടുകയെന്ന റെക്കോഡാണ് ഷക്കീർ ലക്ഷ്യമിടുന്നത്. ഫെബ്രുവരി 17ന് രാവിലെ ആറുമണിക്ക് അബൂ സംറ അതിർത്തിയിൽനിന്ന് ഓട്ടം ഫ്ലാഗ് ഓഫ് ചെയ്യും.
പിറ്റേന്ന് രാവിലെ എട്ടുമണിയോടെ അൽ റുവൈസിൽ ഫിനിഷ് ചെയ്യുകയെന്നതാണ് ഷക്കീറിന്റെ ഉന്നം. നേരേത്ത തുനീഷ്യക്കാരൻ സെഡോക് 34 മണിക്കൂറിൽ ഈ ദൗത്യം പൂർത്തിയാക്കിയതാണ് നിലവിലുള്ള റെക്കോഡ്. 28 മണിക്കൂറിൽ ഈ റെക്കോഡ് തന്റെ പേരിലേക്ക് മാറ്റിയെഴുതുകയെന്ന ലക്ഷ്യവുമായാണ് ദോഹ ബാങ്കിൽ ജോലിനോക്കുന്ന ഈ തലശ്ശേരി സ്വദേശി ഉദ്യമത്തിനിറങ്ങുന്നത്.
വെൽനസ് റണ്ണിങ് ചലഞ്ചേഴ്സാണ് ഷക്കീറിന്റെ ഗിന്നസ് ശ്രമങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. സിറ്റി എക്സ്ചേഞ്ച് ഖത്തറാണ് സ്പോൺസർമാർ. റണ്ണിങ് ആവേശമായി മനസ്സിൽ കൊണ്ടുനടക്കുന്ന ഷക്കീർ 12 വർഷമായി ‘ഓട്ടം’ തുടങ്ങിയിട്ട്. ഗൾഫ് മാധ്യമം ഖത്തർ റൺ, മീഡിയവൺ ദോഹ റൺ, ദോഹ ബാങ്ക് ഗ്രീൻ റൺ, ദുബൈ മാരത്തൺ, ഖത്തർ റണ്ണിങ് സീരീസ് എന്നിവയിലെല്ലാം പങ്കെടുക്കാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

