വേണം, വരയുടെ തമ്പുരാക്കന്മാർക്ക് ആദരം
text_fieldsതൃശൂരിൽ വിരുന്നെത്തിയ 64ാം സംസ്ഥാന സ്കൂൾ കലോത്സവം വേറിട്ട മാതൃക സൃഷ്ടിക്കുന്നതിനൊപ്പം കടന്നുപോയ മഹാന്മാരെ ഓർക്കാൻ കൂടി ഉപയുക്തമാകണമെന്ന് പ്രശസ്ത ചിത്രക്കാരൻ ഫ്രാൻസിസ് കോടങ്കണ്ടത്ത്.
കലോത്സവത്തിൽ ചിത്രരചന, പെയ്ന്റിങ്, കാർട്ടൂൺ തുടങ്ങിയ മത്സര ഇനങ്ങളിലെ വിജയികൾക്ക് ചിത്രകാരന്മാരായ ആർട്ടിസ്റ്റ് നമ്പൂതിരി, ആർട്ടിസ്റ്റ് എം.വി. ദേവൻ, കാർട്ടൂണിസ്റ്റ് ബി.എം. ഗഫൂർ, യേശുദാസൻ എന്നിവരുടെ പേരിൽ സമ്മാനങ്ങൾ നൽകുന്നത് ഏറ്റവും ഉചിതമാകും.
കുട്ടികൾക്ക് അവരെപ്പറ്റി ആഴത്തിൽ പഠിക്കാനും, അവരവരുടെ മേഖലകളിൽ ഏറെ മുന്നോട്ടുപോകാനും ഇത് സഹായകമാകും എന്ന് കരുതുന്നു. ഈ കാര്യത്തിൽ നടപടി സ്വീകരിക്കുമെന്നും പ്രതീക്ഷിക്കുന്നുവെന്ന് ഫ്രാൻസിസ് കോടങ്കണ്ടത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

