Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightസ്കൂ​ളി​ലെ...

സ്കൂ​ളി​ലെ അ​സം​ബ്ലി​യും ഉ​മ്മാ​മ്മ​യു​ടെ ക​ഥ​ക​ളും

text_fields
bookmark_border
സ്കൂ​ളി​ലെ അ​സം​ബ്ലി​യും ഉ​മ്മാ​മ്മ​യു​ടെ ക​ഥ​ക​ളും
cancel
camera_alt

എം.​എ. വ​ളാ​ഞ്ചേ​രി

ഓ​രോ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ വേ​ള​ക​ളി​ലും മ​ന​സ്സി​ലേ​ക്ക് ത​ര​ള​മാ​യി ക​ട​ന്നു​വ​രു​ന്ന ചി​ല ചി​ത്ര​ങ്ങ​ളു​ണ്ട്. പൈ​ങ്ക​ണ്ണൂ​ർ ജി.​യു.​പി സ്കൂ​ളി​ലെ അ​സം​ബ്ലി വ​രി​ക​ൾ​ക്ക് ന​ടു​വി​ലൊ​ന്നി​ൽ​നി​ന്ന് ത​ല​യു​യ​ർ​ത്തി, പാ​റി​പ്പ​റ​ക്കു​ന്ന ദേ​ശീ​യ​പ​താ​ക​യെ നോ​ക്കു​ന്ന കൗ​തു​കം​ക​ല​ർ​ന്ന കു​ട്ടി​യാ​കും അ​ന്നേ​ര​ങ്ങ​ളി​ലെ​ല്ലാം ഞാ​ൻ. കൊ​ടി​മ​ര​ത്തി​ൽ ന​മ്മു​ടെ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ന്നു പൊ​ന്തു​ന്ന​തും നൂ​റു​ക​ണ​ക്കി​ന് എ​ളി​യ തൊ​ണ്ട​യി​ൽ ദേ​ശീ​യ ഗാ​നം ഉ​ച്ച​സ്ഥാ​യി​യി​ൽ മു​ഴ​ങ്ങു​ന്ന​തും മ​ന​സ്സി​ന്റെ തി​ര​ശ്ശീ​ല​യി​ലേ​ക്ക് ക​ട​ന്നു​വ​രും.

പ​ഴ​യ​കാ​ല സ​മ​ര​മു​ഖ​ങ്ങ​ളി​ലേ​ക്ക് മു​ഖ്യ​പ്ര​സം​ഗ​ക​ന്റെ ഘ​ന​ഘോ​ര ശ​ബ്ദ​ങ്ങ​ൾ പി​ൻ​ന​ട​ത്തം തു​ട​ങ്ങു​മ്പോ​ൾ, കു​ഞ്ഞു​മ​ന​സ്സ് പ​തി​യെ ഉ​മ്മാ​മ​യു​ടെ ജി​ജ്ഞാ​സ​ഭ​രി​ത​മാ​യ വി​വ​ര​ണ​ങ്ങ​ളി​ലേ​ക്ക് മു​ങ്ങി​പ്പോ​കും. ബ്രി​ട്ടീ​ഷ് സാ​മ്രാ​ജ്യം തു​ർ​ക്കി​യി​ലെ ഖി​ലാ​ഫ​ത്ത് ത​ക​ർ​ത്ത​തും അ​ത് മ​ല​ബാ​റി​ൽ ബ്രി​ട്ടീ​ഷ് വി​രു​ദ്ധ മ​നോ​ഭാ​വം തീ​ർ​ത്ത​തും പി​ന്നെ​യ​ത് ന​മ്മു​ടെ നാ​ടി​നെ ബ്രി​ട്ടീ​ഷ് ആ​ധ്യ​പ​ത്യ​ത്തി​ൽ​നി​ന്ന് വി​മോ​ചി​പ്പി​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യ സ​മ​ര​മാ​യി വ​ള​ർ​ന്ന​തു​മാ​കും പ​ശ്ചാ​ത്ത​ലം.

ഒ​രു ഇ​രു​ണ്ട സ​ന്ധ്യ​യി​ൽ ബ്രി​ട്ടീ​ഷ് ബൂ​ട്ടു​ക​ൾ ഘ​ട​ഘ​ട ശ​ബ്ദ​ത്തി​ൽ ത​റ​വാ​ട്ടു​വീ​ട്ടി​ലേ​ക്ക് കു​തി​ച്ചു​വ​ന്ന​തും വാ​തി​ൽ പ​ല​ക​യി​ൽ തു​രു​തു​രാ മു​ട്ടി​യ​തും ഉ​പ്പാ​പ്പ​യെ പി​ടി​ച്ചു കൊ​ണ്ടു​പോ​യ​തും സൈ​ന്യ​ത്തി​നു പി​റ​കെ അ​രി​വാ​ളെ​ടു​ത്ത് ഉ​മ്മാ​മ ഓ​ടി​യ​തും പി​ന്നീ​ട് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞ് ജ​യി​ൽ മോ​ചി​ത​നാ​യി ഉ​പ്പാ​പ്പ തി​രി​കെ വ​ന്ന​തും പെ​ൻ​ഷ​നാ​യി പി​ന്നെ​യ​ത് ഉ​മ്മാ​മ​യെ പി​ന്തു​ട​ർ​ന്ന​തു​മാ​ണ് ക​ഥ​യാ​യി പെ​യ്തൊ​ഴി​യാ​റ്.

കാ​ലം മു​ന്നോ​ട്ടു​​പോ​ക​വെ ക​ഥ​ക​ൾ അ​വ​സാ​നി​പ്പി​ച്ച് ഉ​മ്മാ​യ യാ​ത്ര​യാ​യി. ക​ഥ​ക​ൾ​ക്ക് കാ​ര​ണ​മാ​യി​രു​ന്ന ത​റ​വാ​ട് കാ​ല​മെ​ടു​ത്തു. ഈ​യു​ള്ള​വ​ൻ നാ​ടും വീ​ടും വി​ട്ട് പ്ര​വാ​സി​യാ​യി. ഇ​ന്നീ മ​രു​ഭൂ​മി​യു​ടെ മ​ണ്ണി​ലി​രു​ന്ന് ഓ​ർ​മ​ക​ളി​ലേ​ക്ക് മ​ട​ങ്ങി​പ്പോ​കു​മ്പോ​ൾ, ര​ക്ത​വും മാം​സ​വും കൊ​ടു​ത്ത് ഇ​ന്ത്യ​യു​ടെ സ്വാ​ത​ന്ത്ര്യ​ത്തി​നാ​യി പൊ​രു​തി​യ അ​നേ​ക​മ​നേ​കം പേ​രെ ഓ​ർ​ത്തു​പോ​കു​ന്നു. സ്വാ​ത​ന്ത്ര്യ​പോ​രാ​ട്ട​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യ​തി​ൽ അ​ഭി​മാ​നം​കൊ​ള്ളു​ന്നു. ത​ല​മു​റ​ക​ളി​ലേ​ക്ക് ചെ​ന്നെ​ത്തു​ന്ന ആ ​സ​മ​ര​ച​രി​ത്രം ഇ​ന്നും ന​മ്മെ ആ​വേ​ശ​പ്പെ​ടു​ത്തു​ന്നു​ണ്ട്. അ​വ​രു​ടെ ഒ​രു​മ​യി​ലും ത്യാ​ഗ​ത്തി​ലു​മാ​ണ് രാ​ജ്യം കെ​ട്ടി​പ്പ​ടു​ക്ക​പ്പെ​ട്ട​ത്. മ​തേ​ത​ര​വും ഇ​ന്ത്യ​യു​ടെ നാ​നാ​ത്വ​വും ഉ​ൾ​ക്കൊ​ള്ളു​ന്ന​തു​മാ​യി​രു​ന്നു ന​മ്മു​ടെ രാ​ജ്യം.

ഇ​ന്ന് ഉ​ന്മാ​ദ ദേ​ശീ​യ​ത ഊ​തി​വീ​ർ​പ്പി​ച്ച് രാ​ജ്യ​പാ​ര​മ്പ​ര്യ​ത്തെ ത​ക​ർ​ക്കു​ന്ന​വ​ർ ന​മ്മെ എ​ങ്ങോ​ട്ടാ​ണ് ന​യി​ക്കു​ന്ന​ത് എ​ന്ന​ത് ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു. സ്വ​ന്തം പൗ​ര​ന്മാ​രു​ടെ രാ​ജ്യ​സ്നേ​ഹ​വും കൂ​റും ചോ​ദ്യം​ചെ​യ്യ​പ്പെ​ടു​ന്ന കാ​ലം​കൂ​ടി​യാ​ണി​ത്. പ​ണ്ട് സ്കൂ​ൾ​മു​റ്റ​ത്ത് കേ​ട്ട 'എ​ല്ലാ ഭാ​ര​തീ​യ​രും എ​ന്റെ സ​ഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രാ​ണ്, എ​ന്റെ രാ​ജ്യ​ത്തി​ന്റെ ച​രി​ത്ര​ത്തി​ലും പാ​ര​മ്പ​ര്യ​ത്തി​ലും ഞാ​ൻ അ​ഭി​മാ​നം​കൊ​ള്ളു​ന്നു'​എ​ന്ന പ്ര​തി​ജ്ഞ​യി​ലേ​ക്ക് ന​മ്മ​ളേ​വ​രും തി​രി​ച്ചു​പോ​കേ​ണ്ട സ​മ​യ​മാ​ണി​ത്. ച​രി​ത്ര​വും ഓ​ർ​മ​യും പോ​രാ​ട്ട​ക​ഥ​ക​ളും വീ​ട്ടു​കോ​ലാ​യി​ൽ​നി​ന്ന് കേ​ട്ടു​വ​ള​ർ​ന്ന ഈ​യു​ള്ള​വ​ന് അ​തു​മാ​ത്ര​മാ​ണ് ഓ​ർ​ക്കാ​നും ഓ​ർ​മി​പ്പി​ക്കാ​നും ഉ​ള്ള​തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:School Assembly and Umamma's Stories
News Summary - School Assembly and Umamma's Stories
Next Story