റോജി എം. ജോൺ എം.എൽ.എയുടെ വിവാഹം 29ന്; ലിപ്‌സിയാണ് വധു
text_fieldsറോജി എം. ജോൺ എം.എൽ.എയും വധു ലിപ്‌സിയും
അങ്കമാലി: കോൺഗ്രസിലെ യുവ നേതാവും അങ്കമാലി എം.എൽ.എയും, കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗവുമായ റോജി എം. ജോൺ എം.എൽ.എ 29ന് വിവാഹിതനാകും. കാലടി മാണിക്യമംഗലം സ്വദേശിനിയും യുവ സംരംഭകയുമായ ലിപ്‌സിയാണ് വധു. ഇന്റീരിയർ ഡിസൈനറാണ് ലിപ്സി.
തിങ്കളാഴ്ച കാലടി മാണിക്യമംഗലം പള്ളിയിലാണ് മനസ്സമ്മതം. അങ്കമാലി ബസിലിക്ക പള്ളിയിൽ വെച്ചാണ് വിവാഹം. വിവാഹം ഉറപ്പിക്കൽ ചടങ്ങിന് പിന്നാലെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും റോജിയുടെയും ലിപ്‌സിയുടെയും ഒരുമിച്ചുള്ള ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് വിവാഹ വിവരം പുറംലോകം അറിഞ്ഞത്. ലളിതമായി സംഘടിപ്പിക്കുന്ന വിവാഹച്ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമായിരിക്കും പങ്കെടുക്കുക.
സ്വന്തം മണ്ഡലമായ അങ്കമാലിയിൽ നിന്നാണ് എം.എൽ.എ വധുവിനെ കണ്ടെത്തിയത്. മാണിക്യമംഗലം പുളിയേലിപ്പടി കോലഞ്ചേരി പൗലോസിന്‍റെ മകൾ ലിപ്സിയാണ് വധു. അങ്കമാലി കല്ലുപാലം റോഡ് മുള്ളൻമടക്കൽ എം.വി. ജോണിന്‍റെയും എൽസമ്മയുടെയും മകനാണ് റോജി എം. ജോൺ.
എം.എ, എം.ഫിൽ ബിരുദധാരിയായ റോജി 2016 മുതൽ അങ്കമാലിയിൽ നിന്നുള്ള നിയമസഭാംഗമാണ്. കെ.എസ്.യുവിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച അദ്ദേഹം, എൻ.എസ്.യു.ഐ ദേശീയ പ്രസിഡന്‍റായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

