Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightസോഫ്റ്റ്ബാളിൽ...

സോഫ്റ്റ്ബാളിൽ രാജ്യത്തിനായി ​പോരാടാൻ റിയാസ്​ തയാർ; പക്ഷേ...

text_fields
bookmark_border
Riaz
cancel
camera_alt

റി​യാ​സ് ഇ​ന്ത്യ​ൻ ജ​ഴ്സി​യു​മാ​യി

പ​രി​ശീ​ല​ന ക്യാ​മ്പി​ൽ

കൊ​ടു​ങ്ങ​ല്ലൂ​ർ: സോ​ഫ്റ്റ്ബാ​ളി​ൽ ഇ​ന്ത്യ​ക്ക് വേ​ണ്ടി പോ​രാ​ടാ​ൻ കൊ​ടു​ങ്ങ​ല്ലൂ​രി​ൽ​നി​ന്നൊ​രു കൗ​മാ​ര താ​രം. പ​ക്ഷെ, ജി​ല്ല​യി​ൽ​നി​ന്ന് ആ​ദ്യ​മാ​യി ക​ളി​മി​ക​വ് കൊ​ണ്ടു​മാ​ത്രം ഇ​ന്ത്യ​ൻ ടീ​മി​ൽ ഇ​ടം​നേ​ടി​യ റി​യാ​സി​ന്​ ആ​ശ​ങ്ക​യാ​ണ്. കാ​യി​ക പ്ര​തി​ഭ​യി​ൽ മു​ന്നി​ലാ​ണെ​ങ്കി​ലും സാ​മ്പ​ത്തി​ക സ്ഥി​തി​യി​ൽ പി​ന്നി​ലാ​യ​താ​ണ് കാ​ര​ണം.

ജൂ​ൺ 23 മു​ത​ൽ 29 വ​രെ ജ​പ്പാ​നി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ് പോ​രാ​ട്ട വേ​ദി​യി​ൽ ഇ​ന്ത്യ​ൻ ജ​ഴ്സി​യ​ണി​യാ​ൻ ഈ 18​കാ​ര​ന് പൊ​തു​സ​മൂ​ഹ​ത്തി​ന്റെ സാ​മ്പ​ത്തി​ക പി​ന്തു​ണ അ​നി​വാ​ര്യ​മാ​ണ്. ഈ ​കാ​യി​ക ഇ​ന​ത്തി​ൽ ഇ​നി​യും സ്പോ​ൺ​സ​ർ​മാ​രു​ടെ ശ്ര​ദ്ധ പ​തി​ഞ്ഞി​ട്ടി​ല്ല. സ​ർ​ക്കാ​ർ സ​ഹാ​യ​വു​മി​ല്ല. അ​തു​കൊ​ണ്ട് ത​ന്നെ ഇ​ന്ത്യ​ൻ ടീ​മി​ലേ​ക്ക് തെ​രഞ്ഞെ​ടു​ക്ക​പ്പെ​ട്ട 16 പേ​രും സ്വ​ന്തം ചെ​ല​വി​ൽ വേ​ണം മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ. ചു​രു​ങ്ങി​യ​ത് ര​ണ്ട് ല​ക്ഷം രൂ​പ​യെ​ങ്കി​ലും ഓ​രോ​രു​ത്ത​രും ക​രു​ത​ണം. ഇ​തി​നാ​യി പി​ന്തു​ണ തേ​ടു​ക​യാ​ണ് ഈ ​വി​ദ്യാ​ർ​ഥി.

ശ്രീ​നാ​രാ​യ​ണ​പു​രം ക​ട്ട​ൻ​ബ​സാ​ർ കോ​ന​ക്കാ​ട്ടു​പ​റ​മ്പി​ൽ നൗ​ഷാ​ദി​ന്റെ​യും സൗ​ദ​യു​ടെ​യും മ​ക​നാ​യ റി​യാ​സി​നെ പി. ​വെ​മ്പ​ല്ലൂ​ർ എം.​ഇ.​എ​സ് ഹൈ​സ്കൂ​ൾ കാ​യി​ക അ​ധ്യാ​പ​ക​നാ​യ റ​ഷീ​ദാ​ണ് കാ​യി​ക രം​ഗ​ത്തേ​ക്ക് കൊ​ണ്ടു​വ​ന്ന​ത്. അ​നു​രാ​ഗ്, യാ​ദ​വ്, വി​ഷ്ണു എ​ന്നി​വ​രാ​ണ് സോ​ഫ്റ്റ് ബാ​ൾ പ​രി​ശീ​ല​ക​ർ. അ​ഴീ​ക്കോ​ട് എ​സ്.​എ​സ്.​എം.​എ​ച്ച്.​എ​സ്.​എ​സി​ലാ​യി​രു​ന്നു പ്ല​സ് ടു ​പ​ഠ​നം. ഇ​തി​ന​കം മൂ​ന്നു​ത​വ​ണ കേ​ര​ള ടീ​മി​ൽ ക​ളി​ച്ച റി​യാ​സ് ഒ​രി​ക്ക​ൽ ക്യാ​പ്റ്റ​നു​മാ​യി​രു​ന്നു.

നി​ര​വ​ധി ത​വ​ണ ജി​ല്ല​ക്ക് വേ​ണ്ടി​യും ജഴ്സി​യ​ണി​ഞ്ഞു. മ​ഹാ​രാ​ഷ്ട്ര​യി​ൽ ന​ട​ന്ന പ​രി​ശീ​ല​ന ക്യാ​മ്പി​ൽ നി​ന്നാ​ണ് ഇ​ന്ത്യ​ൻ ടീ​മി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. പോ​ണ്ടി​ച്ചേ​രി​യി​ലെ ഇ​ന്ത്യ​ൻ പ​രി​ശീ​ല​ന ക്യാ​മ്പി​ലാ​ണ് ഇ​പ്പോ​ൾ റി​യാ​സ്. ഇ​തി​നി​ടെ പ്ല​സ്ടു​വും വി​ജ​യി​ച്ചു. ഇ​തൊ​ക്കെ​യാ​ണെ​ങ്കി​ലും റി​യാ​സി​ന്റെ മോ​ഹം പൂ​വ​ണി​യാ​ൻ പൊ​തു​സ​മൂ​ഹം ക​നി​യ​ണം. നൗ​ഫ​ൽ, റ​സീ​ന എ​ന്നി​വ​രാ​ണ് സ​ഹോ​ദ​ര​ങ്ങ​ൾ: ഫോ​ൺ: 9895403834.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:softballRiaz
News Summary - Riaz is ready to fight for the country in softball; But...
Next Story