Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightഫുട്ബാളർ നസീബ് പൂനേരി...

ഫുട്ബാളർ നസീബ് പൂനേരി നാട്ടിലേക്ക് മടങ്ങുന്നു

text_fields
bookmark_border
ഫുട്ബാളർ നസീബ് പൂനേരി നാട്ടിലേക്ക് മടങ്ങുന്നു
cancel
camera_alt

ഫു​ട്ബാ​ള​ർ ന​സീ​ബ് പൂ​നേ​രി

റിയാദ്‌: കാൽപന്ത് കളിയിലൂടെ കവിത രചിക്കുകയും പോരാട്ടവീര്യത്തോടെ ടീമിനെ നയിക്കുകയും ചെയ്ത 'പ്രവാസി സനാഇയ്യ എഫ്.സി' കാപ്റ്റൻ നസീബ് പൂനേരി നാട്ടിലേക്ക് മടങ്ങുകയാണ്. 14 വർഷത്തെ പ്രവാസം മതിയാക്കി കുടുംബത്തോടൊപ്പം കുറച്ചുകാലം ചെലവഴിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് യാത്ര.

സനാഇയ്യയിലെ അൽമൻഹൽ നെസ്ലേ വാട്ടർ ഫാക്ടറിയിലെ പെർഫോമെൻസ് ഓഫിസറായി ജോലി നോക്കവെയാണ് പ്രവാസം അവസാനിപ്പിക്കുന്നത്. സനാഇയ പ്രവാസി എഫ്.സി ടീമിന്റെ നായകനും സ്‌ട്രൈക്കറുമാണ് നസീബ് പൂനേരി. മികച്ച ഫോർവേഡും കളിക്കളം നിറഞ്ഞുനിൽക്കുന്ന ഓൾറൗണ്ടറുമാണ്.

റിഫ, യൂത്ത് ഇന്ത്യ, കേളി തുടങ്ങി നിരവധി ടൂർണമെന്റുകളിൽ ടീമിനെ നയിച്ചിട്ടുണ്ട്. സംഘാടകനും ജീവകാരുണ്യ പ്രവർത്തകനുമാണ്. മാതാപിതാക്കളും ഭാര്യ സബീനയും മകൻ റയ്യാനുമടങ്ങുന്ന കുടുംബം തൃശൂർ വരന്തരപ്പിള്ളിയിൽ താമസിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:returning home
News Summary - Returning home
Next Story