Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എൻ.എം. സലീം എന്ന വിസ്മയം; വിടവാങ്ങിയത് കേരളത്തിന്റെ ലാൻഡ്‌മാർക്കുകൾ വരച്ച ആർക്കിടെക്റ്റ്

text_fields
bookmark_border
എൻ.എം. സലീം എന്ന വിസ്മയം; വിടവാങ്ങിയത് കേരളത്തിന്റെ ലാൻഡ്‌മാർക്കുകൾ വരച്ച ആർക്കിടെക്റ്റ്
cancel
camera_alt

എ​ൻ.​എം. സ​ലീം

കോ​ഴി​ക്കോ​ട്: കേ​വ​ലം കോ​ൺ​ക്രീ​റ്റ് സൗ​ധ​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​തി​ല​പ്പു​റം മ​നു​ഷ്യ​രു​ടെ മാ​ന​സി​കാ​വ​സ്ഥ​യെ സ്വാ​ധീ​നി​ക്കു​ന്ന ഇ​ട​ങ്ങ​ളാ​യി കെ​ട്ടി​ട​ങ്ങ​ളെ മാ​റ്റി​യെ​ടു​ത്ത ആ​ർ​ക്കി​ടെ​ക്റ്റാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം നി​​ര്യാ​ത​നാ​യ എ​ൻ.​എം. സ​ലീം. കേ​ര​ള​ത്തി​ലെ പ്ര​മു​ഖ ന​ഗ​ര​ങ്ങ​ളി​ലെ​ല്ലാം ആ ​പ്ര​തി​ഭ​യു​ടെ വി​ര​ല​ട​യാ​ളം പ​തി​ഞ്ഞ കെ​ട്ടി​ട​ങ്ങ​ളു​ണ്ട്.

ക​ണ്ണൂ​രി​ലെ​യും കോ​ഴി​ക്കോ​ട്ടെ​യും സൈ​ബ​ർ പാ​ർ​ക്കു​ക​ൾ, കോ​ഴി​ക്കോ​ട് സെ​ൻ​ട്ര​ൽ ലൈ​ബ്ര​റി, കൊ​ച്ചി​യി​ലെ ലേ ​മെ​റി​ഡി​യ​ൻ, ലേ​ക്​​ഷോ​ർ ആ​ശു​പ​ത്രി, രാ​ജീ​വ് ഗാ​ന്ധി ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം, തൃ​ശ്ശൂ​രി​ലെ ലു​ലു ക​ൺ​വ​ൻ​ഷ​ൻ സെ​ന്റ​ർ തു​ട​ങ്ങി കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തു​മാ​യി ത​ല​യു​യ​ർ​ത്തി നി​ൽ​ക്കു​ന്ന ഒ​ട്ട​ന​വ​ധി പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ൾ രൂ​പ​ക​ൽ​പ​ന ചെ​യ്ത​ത് ഇ​ദ്ദേ​ഹ​മാ​ണ്. കേ​ര​ള​ത്തി​ന്റെ വാ​സ്തു​ശി​ൽ​പ ച​രി​ത്ര​ത്തെ ആ​ധു​നി​ക​ത​യി​ലേ​ക്ക് പ​റി​ച്ചു​ന​ടു​ക​യാ​യി​രു​ന്നു സ​ലീം.

പ​രി​സ്ഥി​തി സൗ​ഹൃ​ദ​വും സു​സ്ഥി​ര​വു​മാ​യ നി​ർ​മാ​ണ രീ​തി​ക​ൾ​ക്കാ​ണ് എ​ൻ.​എം. സ​ലീം മു​ൻ​തൂ​ക്കം കൊ​ടു​ത്ത​ത്. ആ​ല​പ്പു​ഴ​യി​ലെ പ​ട്ട​ണ​ക്കാ​ട് ജ​നി​ച്ച എ​ൻ.​എം. സ​ലീം തി​രു​വ​ന​ന്ത​പു​രം സി.​ഇ.​ടി​യി​ൽ നി​ന്നാ​ണ് ആ​ർ​ക്കി​ടെ​ക്ച​ർ ബി​രു​ദം നേ​ടി​യ​ത്. പ​ഠ​ന​ത്തി​ന് ശേ​ഷം കോ​ഴി​ക്കോ​ട്ടെ​ത്തി. 1972ൽ ​കോ​ഴി​ക്കോ​ട്ട് ‘എ​ൻ.​എം. സ​ലീം ആ​ൻ​ഡ് അ​സോ​സി​യേ​റ്റ്സ്’ എ​ന്ന സ്ഥാ​പ​നം തു​ട​ങ്ങി. അ​ക്കാ​ല​ത്ത് ആ​ർ​ക്കി​ടെ​ക്ച​ർ എ​ന്ന മേ​ഖ​ല ഇ​ന്ന​ത്തെ​പ്പോ​ലെ സ​ജീ​വ​മാ​യി​രു​ന്നി​ല്ല. പ​ര​മ്പ​രാ​ഗ​ത ശൈ​ലി​ക​ൾ​ക്കൊ​പ്പം ആ​ഗോ​ള നി​ല​വാ​ര​മു​ള്ള ആ​ധു​നി​ക ഡി​സൈ​നു​ക​ൾ കൂ​ടി ചേ​ർ​ത്തു​വെ​ച്ച സ​ലീ​മി​ന്റെ ശൈ​ലി പെ​ട്ടെ​ന്നു​ത​ന്നെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു.

കോ​ഴി​ക്കോ​ടി​നെ പ്ര​ണ​യി​ച്ച ആ​ല​പ്പു​ഴ​ക്കാ​ര​ൻ

കേ​ര​ള​ത്തി​ലെ വ​ൻ​കി​ട സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​ക​ളു​ടെ ഡി​സൈ​നു​ക​ളി​ൽ അ​ദ്ദേ​ഹം വ​രു​ത്തി​യ മാ​റ്റ​ങ്ങ​ൾ ശ്ര​​​ദ്ധേ​യ​മാ​ണ്. വ​ലി​യ ജ​നാ​ല​ക​ളും സ്വാ​ഭാ​വി​ക വെ​ളി​ച്ച​വും വാ​യു​സ​ഞ്ചാ​ര​വും ഉ​റ​പ്പാ​ക്കു​ന്ന അ​ദ്ദേ​ഹ​ത്തി​ന്റെ ഹോ​സ്പി​റ്റ​ൽ പ്രോ​ജ​ക്റ്റു​ക​ൾ മെ​ഡി​ക്ക​ൽ ആ​ർ​ക്കി​ടെ​ക്ച​റി​ൽ പു​തി​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ സൃ​ഷ്ടി​ച്ചു.

ആ​ഡം​ബ​ര കെ​ട്ടി​ട​ങ്ങ​ൾ മാ​ത്ര​മ​ല്ല, കോ​ഴി​ക്കോ​ട് സൈ​ബ​ർ​പാ​ർ​ക്ക് പോ​ലു​ള്ള ഐ.​ടി പാ​ർ​ക്കു​ക​ളും പോ​ർ​ട്ട് ബ്ലെ​യ​ർ വി​മാ​ന​ത്താ​വ​ള​വും കൊ​ച്ചി​യി​ലെ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​വും വ​ഴി പൊ​തു​വി​ട​ങ്ങ​ളു​ടെ നി​ർ​മാ​ണ​ത്തി​ലും അ​ദ്ദേ​ഹം പ​ങ്കാ​ളി​യാ​യി. ബം​ഗ​ളൂ​രു​വി​ലെ ബെ​യ​റി​സ് ഗ്ലോ​ബ​ൽ റി​സ​ർ​ച്ച് ട്ര​യാം​ഗി​ൾ എ​ന്ന പ്രോ​ജ​ക്റ്റി​ലൂ​ടെ മി​ക​ച്ച സു​സ്ഥി​ര നി​ർ​മി​തി​ക​ൾ​ക്കു​ള്ള ആ​ഗോ​ള അം​ഗീ​കാ​ര​ങ്ങ​ളും അ​ദ്ദേ​ഹ​ത്തി​ന്റെ സ്ഥാ​പ​ന​ത്തെ തേ​ടി​യെ​ത്തി.പാ​ലാ മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി, തി​രു​വ​ല്ല പു​ഷ്പ​ഗി​രി ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍സ​സ്, ബം​ഗ​ളൂ​രു​വി​ലെ ‘ലേ​ക്ക്‌​സൈ​ഡ് ഹാ​ബി​റ്റാ​റ്റ്’ തു​ട​ങ്ങി​യ കെ​ട്ടി​ട​ങ്ങ​ളി​ലും ഇ​ദ്ദേ​ഹ​ത്തി​ന്റെ കൈ​യൊ​പ്പു പ​തി​ഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Renowned Architect NM Saleem Dies
Next Story