ഓർമയായത് ജനകീയ ഡോക്ടർ
text_fieldsഡോ. പ്രജീഷ് കുമാർ ഫേറാക്ക് ഗവ. ആശുപത്രിയിലെ യോഗത്തിൽ അധ്യക്ഷത വഹിക്കുന്നു (ഫയൽ ഫോട്ടോ)
കുന്ദമംഗലം: രോഗികളോട് ആത്മബന്ധം നിലനിർത്തിയ ഡോക്ടറുടെ അപ്രതീക്ഷിത വിടവാങ്ങലിലാണ് നാട്ടുകാർ. ഡോ. പ്രജീഷ് കുമാർ ശനിയാഴ്ച വൈകീട്ടോടെയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. 45ാം വയസ്സിൽ ഉള്ള ഡോക്ടറുടെ മരണം ഉൾക്കൊള്ളാനാകാതെയിരിക്കുകയാണ് അദ്ദേഹത്തിന്റെ സഹപ്രവർത്തകരും കൂട്ടുകാരും ബന്ധുക്കളും. കഴിഞ്ഞ ഏതാനും ആഴ്ചകളായി ചികിത്സയിലിരിക്കെയാണ് മരണം.
അട്ടപ്പാടിയിൽ സേവനം ചെയ്യാൻ അവസരം ലഭിക്കുകയും പിന്നീട് തലശ്ശേരി ആശുപത്രിയിലും കോഴിക്കോട് ബീച്ച് ആശുപത്രിയിലും സേവനമനുഷ്ഠിക്കുകയും ചെയ്തു. നിലവിൽ ഫേറാക്ക് ഗവ. ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്. കണ്ണ് രോഗ വിദഗ്ധനെന്നതിലുപരി അഡ്മിനിസ്ട്രേഷൻ വിഭാഗവും കൃത്യതയോടുകൂടി കൈകാര്യം ചെയ്യുവാൻ കഴിയുമെന്ന് തെളിയിച്ച വ്യക്തിത്വത്തിനുടമയായിരുന്നു ഡോ. പ്രജീഷ് കുമാറെന്ന് ഫറോക്ക് നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷനായിരുന്ന കെ.വി. അഷ്റഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

