കടലില്‍ വീണവരെ രക്ഷിച്ചയാൾക്ക് റാക് പൊലീസ് ആദരം
text_fieldsഹിഷാം ബെനലാജിന് റാക് പൊലീസ് അലി അബ്ദുല്ല
അല്വാന് അല്‍ നുഐമി ആദരവ് സമര്‍പ്പിക്കുന്നു
റാസല്‍ഖൈമ: കടലില്‍ മുങ്ങിത്താണ കൗമാരക്കാരെ രക്ഷപ്പെടുത്തിയ അറബ് വംശജന് റാക് പൊലീസിന്റെ ആദരം. 13, 14 പ്രായക്കാരായ സഹോദരങ്ങളെ പ്രവാസിയായ ഹിഷാം ബെനലാജ് എന്ന വ്യക്തിയാണ് അപകടത്തില്‍നിന്ന് രക്ഷപ്പെടുത്തിയത്.
സമൂഹത്തില്‍ സ്നേഹത്തിന്റെയും സഹകരണത്തിന്റെയും ചൈതന്യം പകരുന്ന പ്രവൃത്തിയില്‍ അഭിമാനമുണ്ടെന്ന് റാക് പൊലീസ് മേധാവി അലി അബ്ദുല്ല അല്വാന് അല്‍ നുഐമി അഭിപ്രായപ്പെട്ടു. ഹിഷാം ബെനലാജിന് അലി അബ്ദുല്ല പ്രശസ്തിഫലകവും സാക്ഷ്യപത്രവും സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

