Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightസിനിമയിൽ...

സിനിമയിൽ 'ക്യാപ്റ്റനാ'യി പ്രമോദ് തട്ടകം

text_fields
bookmark_border
Pramod Thattakam
cancel
camera_alt

പ്ര​മോ​ദ്‌ ത​ട്ട​കം

റി​യാ​ദ്‌: മി​മി​ക്രി​യി​ലും നാ​ട​ക​ത്തി​ലും ശ​ബ്ദാ​നു​ക​ര​ണ​ത്തി​ന്റെ​യും വേ​ഷ​പ്പ​ക​ർ​ച്ച​ക​ളു​ടെ​യും നി​ര​വ​ധി മു​ഹൂ​ർ​ത്ത​ങ്ങ​ൾ പി​ന്നി​ട്ട പ്ര​മോ​ദ്‌ ത​ട്ട​കം എ​ന്ന പ്ര​വാ​സി ക​ലാ​കാ​ര​ൻ​ 'മൈ ​ഹൂം മൂ​സ' എ​ന്ന സു​രേ​ഷ്‌ ഗോ​പി ചി​ത്ര​ത്തി​ൽ അ​തി​ഥി താ​ര​മാ​യി എ​ത്തി​യ സ​ന്തോ​ഷ​ത്തി​ലാ​ണ്. അ​ന്ത​രി​ച്ച ക്യാ​പ്റ്റ​ൻ രാ​ജു എ​ന്ന മ​ഹാ​ന​ട​ന്റെ രൂ​പ​സാ​ദൃ​ശ്യ​മാ​ണ് ഈ ​ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കി​യ​ത്. 2000ത്തോ​ളം എ​ൻ​ട്രി​ക​ളി​ൽ​നി​ന്നാ​ണ് പ്ര​മോ​ദ് കു​മാ​ർ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. കേ​ര​ള മി​മി​ക്രി സം​ഘ​ട​ന​യാ​യ 'മാ'​യി​ലെ കൂ​ട്ടു​കാ​ർ നി​ർ​ബ​ന്ധി​ച്ചാ​ണ് ഫോ​ട്ടോ അ​യ​ച്ച​ത്.

ക്യാ​പ്റ്റ​ൻ രാ​ജു എ​ന്ന സെ​ലി​ബ്രി​റ്റി​യാ​യി​ട്ടാ​ണ് സി​നി​മ​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. ആ​വ​നാ​ഴി എ​ന്ന സി​നി​മ​യു​ടെ നൂ​റാം ദി​വ​സ​മാ​ഘോ​ഷി​ക്കു​ന്ന വേ​ദി ജ​ന​ക്കൂ​ട്ട​ത്തി​​​ന്റെ ത​ള്ളി​ക്ക​യ​റ്റം മൂ​ലം ത​ക​ർ​ന്നു​വീ​ഴു​ന്ന​തും ഒ​രു​പാ​ട് പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ന്ന​തു​മാ​യ രം​ഗ​മാ​ണ്​ സി​നി​മ​യി​ലു​ള്ള​ത്. കൊ​ടു​ങ്ങ​ല്ലൂ​ർ വെ​ച്ചാ​യി​രു​ന്നു ഷൂ​ട്ടി​ങ്. കോ​സ്​​റ്റ്യൂ​മി​ൽ വ​ന്ന​പ്പോ​ൾ ക്യാ​പ്റ്റ​ൻ രാ​ജു എ​ന്ന പ്ര​തി​ഭ​യെ ജ​ന​ങ്ങ​ൾ എ​ത്ര​മാ​ത്രം സ്നേ​ഹി​ക്കു​ന്നു​വെ​ന്ന് മ​ന​സ്സി​ലാ​യെ​ന്ന്​ പ്ര​മോ​ദ്​ പ​റ​യു​ന്നു. സം​വി​ധാ​യ​ക​ൻ ജി​ബു ജേ​ക്ക​ബ്, നി​ർ​മാ​താ​ക്ക​ളാ​യ ഡോ. ​സി.​ജെ. റോ​യ്, തോ​മ​സ് തി​രു​വ​ല്ല, തി​ര​ക്ക​ഥാ​കൃ​ത്ത്​ രൂ​ബേ​ഷ് റൈ​ൻ എ​ന്നി​വ​രോ​ട്‌ ന​ന്ദി​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ പ്ര​മോ​ദ് ദീ​ർ​ഘ​കാ​ല​മാ​യി റി​യാ​ദി​ൽ പ്ര​വാ​സി​യാ​ണ്. അ​മ​ച്വ​ർ-​പ്ര​ഫ​ഷ​ന​ൽ നാ​ട​ക​സം​ഘ​ങ്ങ​ൾ, മി​മി​ക്രി ട്രൂ​പ്പു​ക​ൾ, റേ​ഡി​യോ നാ​ട​ക​ങ്ങ​ൾ, ഓ​ർ​ക്ക​സ്ട്ര​ക​ൾ എ​ന്നി​വ​യു​ടെ​യൊ​ക്കെ ഭാ​ഗ​മാ​യ പ്ര​മോ​ദ് അ​വ​താ​ര​ക​നു​മാ​ണ്. ആ​കാ​ശ​വാ​ണി​യി​ൽ ഖാ​ൻ കാ​വി​ലി​നോ​ടൊ​പ്പം യു​വ​വാ​ണി​യി​ൽ പ്ര​വ​ർ​ത്തി​ച്ചു. ആ​ഹ്വാ​ൻ സെ​ബാ​സ്റ്റ്യ​ൻ, ജോ​യ് മാ​ത്യു എ​ന്നി​വ​രോ​ടൊ​പ്പം ക​ലാ​രം​ഗ​ത്ത്​ പ്ര​വ​ർ​ത്തി​ക്കാ​നും അ​വ​സ​രം ല​ഭി​ച്ചു. കൊ​ല്ലം ന​ർ​മ, കാ​ലി​ക്ക​റ്റ് സി​റ്റി ബേ​ഡ്‌​സ്, ജോ​ക്സ​ൻ കേ​ര​ള, സൂ​പ്പ​ർ ജോ​ക്‌​സ്‌ തു​ട​ങ്ങി​യ മി​മി​ക്രി വേ​ദി​ക​ളി​ലൂ​ടെ​യാ​ണ് ശ​ബ്ദാ​നു​ക​ര​ണ രം​ഗ​ത്ത് നാ​ട്ടി​ൽ പ്ര​വ​ർ​ത്തി​ച്ച​ത്. ഇ​തി​ന് മു​മ്പും ര​ണ്ടു​മൂ​ന്ന് ത​വ​ണ സി​നി​മ​യി​ൽ മു​ഖം കാ​ണി​ച്ചി​ട്ടു​ണ്ട്.

22 വ​ർ​ഷ​മാ​യി പ്ര​വാ​സി​യാ​യ പ്ര​മോ​ദ് റി​യാ​ദി​ൽ സോ​ളാ​ർ അ​റേ​ബ്യ ക​മ്പ​നി ലി​മി​റ്റ​ഡി​ൽ 15 വ​ർ​ഷ​മാ​യി പ്രോ​ജ​ക്ട് ആ​ൻ​ഡ്​ ടെ​ക്‌​നി​ക്ക​ൽ മാ​നേ​ജ​റാ​യി ജോ​ലി ചെ​യ്യു​ന്നു. നാ​ട​ക ഗു​രു​ക്ക​ന്മാ​രാ​യ ജ​യ​ൻ തി​രു​മ​ന, മ​നോ​ജ് നാ​രാ​യ​ണ​ൻ, ജ​യ​പ്ര​കാ​ശ് കൂ​ളൂ​ര്, സു​രേ​ഷ്​ ബാ​ബു ശ്രീ​സ്ഥ തു​ട​ങ്ങി​യ​വ​രു​ടെ മ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളാ​ണ് ത​ന്റെ ശ​ക്തി​യെ​ന്നും പ്ര​മോ​ദ് ത​ട്ട​കം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pramod Thattakam
News Summary - Pramod Thattakam as 'Captain' in the movie
Next Story