Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightസന്തോഷത്തിന്‍റെ...

സന്തോഷത്തിന്‍റെ താക്കോൽ എവിടെ...?

text_fields
bookmark_border
Joseph Annamkutty Jose, Positive Speaker
cancel
camera_alt

ജോ​സ​ഫ് അ​ന്നംകു​ട്ടി ജോ​സ്

സ​ന്തോ​ഷി​ക്കാ​ൻ ഒ​രു നൂ​റു കാ​ര്യ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ലും എ​ന്തു​കൊ​ണ്ടോ സ​ങ്ക​ട​ത്തോ​ടാ​ണ് ന​മു​ക്കൊ​രു ചാ​യ്‌​വ് കൂ​ടു​ത​ൽ. ന​മ്മ​ൾ ചെ​യ്ത ഒ​രു കാ​ര്യ​ത്തി​ന് ഒ​രു​പാ​ട് ന​ല്ല അ​ഭി​പ്രാ​യ​ങ്ങ​ൾ കി​ട്ടി​യാ​ലും ആ​രെ​ങ്കി​ലും ഒ​രു മോ​ശം അ​ഭി​പ്രാ​യം പ​റ​ഞ്ഞാ​ൽ എ​ത്ര ​പെ​ട്ടെന്നാ​ണ്‌ ന​മ്മ​ളതിൽ കു​രു​ങ്ങി​പ്പോ​കു​ന്ന​ത്. പ​​ക്ഷേ, ന​മ്മ​ൾ മ​റ​ന്നു​പോ​കു​ന്ന ഒ​രു കാ​ര്യം സ​ങ്ക​ട​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ സ​ന്തോ​ഷ​ത്തി​ന് വി​ല​യു​ള്ളൂ എ​ന്ന​താ​ണ്.

വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് 2020ലൂ​ടെ ക​ട​ന്നു​ പോ​യ​പ്പോ​ൾ സ​ന്തോ​ഷ​ത്തിന്‍റെ കാ​ര്യ​ത്തി​ൽ ക​ഴി​ഞ്ഞ ര​ണ്ടു​ വ​ർ​ഷ​ങ്ങ​ളി​ലാ​യി ഒ​ന്നാം സ്ഥാ​ന​ത്ത് നി​ൽ​ക്കു​ന്ന​ത് ഫി​ൻ​ല​ൻ​ഡ് ‌എ​ന്ന രാ​ജ്യ​മാ​ണ്. അ​വി​ട​ത്തെ ആ​ളു​ക​ളു​ടെ സ​ന്തോ​ഷ​ ര​ഹ​സ്യം 'ബാലൻസ് ഓഫ് ലൈഫ്' ആണ്, എ​ല്ലാം ആ​വ​ശ്യ​ത്തി​നു മാ​ത്രം. ഒ​രു​ മാ​സം അ​ഞ്ച​ക്ക ശ​മ്പ​ളം ല​ഭി​ക്കു​ന്ന ജോ​ലി​യാ​ണെ​ങ്കി​ലും അ​ത് ആ​വ​ശ്യ​ത്തി​ൽ കൂ​ടു​ത​ൽ സ്ട്രെ​സ് ന​ൽ​കു​ന്ന​താ​ണെ​ങ്കി​ൽ, കു​ടും​ബ​വു​മാ​യി ചെ​ല​വ​ഴി​ക്കു​ന്ന സ​മ​യ​ത്തെ വെ​ട്ടി​ക്കു​റ​ക്കു​ന്നു​ണ്ടെ​ങ്കി​ൽ അ​ധി​കകാ​ലം ആ ​ജോ​ലി​യി​ൽ അ​വ​ർ തു​ട​രി​ല്ല. കു​ടും​ബ​വും ജോ​ലി​യും പ​ണ​വും സം​തൃ​പ്തി​യും ഒ​രു​മി​ച്ചു​ ചേ​ർ​ന്നാ​ണ് അ​വ​രു​ടെ സ​ന്തോ​ഷ​ത്തെ നി​ശ്ച​യി​ക്കു​ന്ന​ത്.

ഈ ​റി​പ്പോ​ർ​ട്ടി​ന്‍റെ എ​ഡി​റ്റ​ർ ജെ​ഫ്രി സാ​ഷ്സ് പ​റ​യു​ന്ന​ത്, ''ഫി​ൻ​ല​ൻ​ഡി​ൽ ഒ​രാ​ൾ​ക്ക് ആ​വ​ശ്യ​ത്തി​ൽ കൂ​ടു​ത​ൽ പ​ണ​മു​ണ്ടെ​ങ്കി​ൽ മ​റ്റു​ള്ള​വ​ർ ചി​ന്തി​ക്കു​ന്ന​ത് 'ഇ​യാ​ൾ​ക്കെ​ന്തോ പ്ര​ശ്ന​മു​ണ്ട്' എ​ന്നാ​ണ്.'' അ​വ​രു​ടെ സ​ന്തോ​ഷ​ത്തി​ന് മ​റ്റൊ​രു കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത് ഗ​വ​ൺ​മെ​ൻ​റും പൗ​ര​ന്മാ​രും ത​മ്മി​െ​ല ബ​ന്ധ​മാ​ണ്. ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ ടാ​ക്സ് കൊ​ടു​ക്കു​ന്ന ആ​ളു​ക​ൾ ഇ​വി​ടെ​യാ​ണ്. വ​രു​മാ​ന​ത്തിന്‍റെ ഏ​ക​ദേ​ശം 60 ശ​ത​മാ​നം. ടാ​ക്സ് ന​ൽ​കു​ന്ന​തി​ൽ ജ​ന​ങ്ങ​ൾ​ക്ക് സ​ന്തോ​ഷം മാ​ത്ര​മേ​യു​ള്ളൂ. കാ​ര​ണം, ത​ങ്ങ​ളു​ടെ ആ​രോ​ഗ്യ​വും കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​വും​കു​ടും​ബ​ങ്ങ​ളു​ടെ സാ​മൂ​ഹി​ക സു​ര​ക്ഷ​യും സ​ർ​ക്കാ​ർ നോ​ക്കി​ക്കൊ​ള്ളും എ​ന്ന കാ​ര്യ​ത്തി​ൽ അ​വ​ർ​ക്ക് അ​ത്ര​മേ​ൽ ഉ​റ​പ്പു​ണ്ട്.

ന​മ്മി​ൽ കൗ​തു​കം ജ​നി​പ്പി​ക്കു​ന്ന മ​റ്റൊ​രു സം​ഗ​തി ഫി​ൻ​ല​ൻ​ഡ്‌ ത​ന്നെ​യാ​ണ് ആ​ത്മ​ഹ​ത്യ നി​ര​ക്കി​ലും ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള​ത്. അ​തൊ​രു വി​രോ​ധാ​ഭാ​സ​മാ​യി തോ​ന്നു​ന്നി​ല്ലേ? വ​ർ​ഷം മു​ഴു​വ​നും അ​തി​ശൈ​ത്യ​ത്തി​ലൂ​ടെ​യും ക​ന​ത്ത മ​ഴ​യി​ലൂ​ടെ​യും ക​ട​ന്നു​പോ​കു​ന്ന രാ​ജ്യ​മാ​ണി​ത്. മാ​ന​സി​കാ​രോ​ഗ്യ​വും ശ​രീ​ര​ച​ല​ന​വു​മാ​യി ബ​ന്ധ​മു​ണ്ട് എ​ന്നാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്, 'The more you move the more you live and ultimate lack of movement is death'. കാ​ലാ​വ​സ്ഥ അ​വ​രു​ടെ സ്വ​ത​ന്ത്ര​മാ​യ സ​ഞ്ചാ​ര​ത്തെ​യും മാ​ന​സി​കാ​രോ​ഗ്യ​ത്തെ​യും ബാ​ധി​ക്കു​ന്നു​ണ്ട്‌.

പി​ന്നീ​ട് പ​റ​യു​ന്ന കാ​ര്യ​മാ​ണ് ഞാ​ൻ ഈ ​കു​റി​പ്പി​ലൂ​ടെ നി​ങ്ങ​ളോ​ട് പ​ങ്കു​വെ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​ത് 'happiness can be boring'. സ​ന്തോ​ഷ​ത്തി​ന് വി​ല​യു​ണ്ടാ​കു​ന്ന​ത് അ​ത് വ​ല്ല​പ്പോ​ഴും ക​ട​ന്നു​വ​രു​ന്ന​തു​കൊ​ണ്ടാ​ണ്, ന​മ്മു​ടെ ജീ​വി​തം ഒ​രു പ്ര​ശ്ന​ങ്ങ​ളു​മി​ല്ലാ​തെ ഒ​രു​പാ​ട് കാ​ലം മു​ന്നോ​ട്ടു​പോ​യാ​ൽ അ​ത് 'മ​ടു​പ്പ്' എ​ന്നൊ​രു വി​കാ​ര​ത്തി​ൽ ന​മ്മെ കൊ​ണ്ടെ​ത്തി​ക്കു​ന്നു. ന​മ്മു​ടെ ജീ​വി​ത​ത്തി​ന് 'ജീ​വ​ൻ' -life ന​ൽ​കു​ന്ന​ത് ശ​രി​ക്കും സ​ങ്ക​ട​ങ്ങ​ളാ​ണ്, ആ ​സ​ങ്ക​ട​ങ്ങ​ളി​ൽ ന​മ്മ​ൾ മു​ങ്ങി​പ്പോ​കാ​തി​രി​ക്കാ​ൻ മാ​ത്രം ഇ​ട​ക്കു വ​രേ​ണ്ട​താ​ണ് സ​ന്തോ​ഷം.

ഒ​രു​പാ​ട് ആ​ഗ്ര​ഹി​ച്ച ഒ​രു കാ​ര്യം സ്വ​ന്ത​മാ​ക്കു​ന്ന​തു​വ​രെ ന​മ്മ​ൾ യ​ഥാ​ർ​ഥ​ത്തി​ൽ അ​നു​ഭ​വി​ക്കു​ന്ന​ത് അ​തി​ലേ​ക്കു​ള്ള യാ​ത്ര​യു​ടെ സ​ന്തോ​ഷ​മാ​ണ്! സ്വ​ന്ത​മാ​യി ക​ഴി​യു​മ്പോ​ൾ പ​തി​യെ അ​ത് ന​മു​ക്ക് ആ​ദ്യ​ത്തേ​തു​പോ​ലെ അ​ത്ര പ്രി​യ​പ്പെ​ട്ട​താ​യി മാ​റു​ന്നി​ല്ല. സ​ന്തോ​ഷം എ​ന്ന​ത് ന​മ്മ​ൾ എ​ത്തി​ച്ചേ​രേ​ണ്ട ഒ​രി​ട​മി​ല്ല! മ​റി​ച്ച്, എ​ത്തി​ച്ചേ​രേ​ണ്ട ഇ​ട​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ ന​മ്മ​ൾ അ​നു​ഭ​വി​ക്കു​ന്ന ആ​ന​ന്ദ​മാ​ണ്. എ​ല്ലാം ന​മ്മ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​പോ​ലെ​ത്ത​ന്നെ ന​ട​ന്നാ​ൽ അ​ത് വൈ​കാ​തെ ന​മ്മെ മ​ടു​പ്പി​ക്കും.

ലോ​ക​പ്ര​ശ​സ്ത ഹാ​സ്യ​ന​ട​ൻ ജിം ​കാ​രി പ​റ​ഞ്ഞി​ട്ടു​ള്ള വാ​ച​കം ഈ ​ചി​ന്ത​യോ​ട് ചേ​ർ​ത്ത് വാ​യി​ക്കാ​വു​ന്ന​താ​ണ്:
''I think everybody should get rich and famous and do
everything they ever dreamed of so they can see that
it's not the answer.''
ആ​ഗ്ര​ഹി​ച്ച​തെ​ല്ലാം നേ​ടി​യി​ട്ടും ഡി​പ്രെ​ഷ​ൻ എ​ന്ന മാ​ന​സി​കാ​വ​സ്ഥ​യി​ലേ​ക്ക് കൂ​പ്പു​കു​ത്തി​യ ഒ​രാ​ളു​ടെ വാ​ക്കു​ക​ളാ​ണി​ത്.

സ​പ്ലി കി​ട്ടി​യ മൂ​ന്നു പേ​പ്പ​റു​ക​ൾ ര​ണ്ടാ​മ​ത്തെ ശ്ര​മ​ത്തി​ൽ വി​ജ​യം​ക​ണ്ട ആ ​രാ​ത്രി​യി​ൽ നേ​രെ പോ​യ​ത് ഗു​രു​തു​ല്യ​നാ​യ സു​ഹൃ​ത്തി​െ​ൻ​റ അ​ടു​ത്തേ​ക്കാ​യി​രു​ന്നു. ''ഇ​നി​യ​ങ്ങോ​ട്ട് മ​നസ്സമാ​ധാ​ന​മാ​യി ഉ​റ​ങ്ങാം, എ​ല്ലാ ടെ​ൻ​ഷ​നും ക​ഴി​ഞ്ഞു'' എ​ന്നു പ​റ​ഞ്ഞ​പ്പോ​ൾ ഇ​ന്ത്യ​ൻ ഫി​ലോ​സ​ഫി​യി​ൽ ഡോ​ക്ട​റേ​റ്റു​ള്ള അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത് ''ഇ​നി​യാ​ണ് നീ ​സൂ​ക്ഷി​ക്കേ​ണ്ട​ത്, ഇ​ത്രകാ​ലം നി​ന്നെ ജീ​വി​ക്കാ​ൻ പ്രേ​രി​പ്പി​ച്ച​ത് നേ​ടി​യെ​ടു​ക്കാ​നു​ള്ള ഈ ​പേ​പ്പ​റു​ക​ളാ​യി​രു​ന്നു. ഇ​പ്പോ​ൾ നിന്‍റെ ജീ​വി​ത​ത്തി​ൽ പ​റ​യ​ത്ത​ക്ക സ​ങ്ക​ട​ങ്ങ​ൾ ഒ​ന്നും​ത​ന്നെ​യി​ല്ല, ഒ​രു മ​ടു​പ്പു നി​ന്നെ മൂ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്'' എ​ന്നാ​ണ്. അ​ത് വ​ള​രെ സ​ത്യ​മാ​യ കാ​ര്യ​മാ​യി​രു​ന്നു, പു​തി​യൊ​രു സ​ങ്ക​ടം എ​ന്നെ തേ​ടി​വ​രു​ന്ന​തു​വ​രെ 'ആ ​അ​ങ്ങ​നെ​യൊ​ക്കെ പോ​കു​ന്നു' എ​ന്ന ഏ​റ്റ​വും വി​ര​സ​മാ​യ മ​റു​പ​ടി​യാ​യി​രു​ന്നു എ​ല്ലാ​വ​രു​ടെ​യും സു​ഖാ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക് ഞാ​ൻ കൊ​ടു​ത്തു​കൊ​ണ്ടി​രു​ന്ന​ത്.

വാ​യി​ച്ചു​ തീ​ർ​ക്കാ​നു​ള്ള പു​സ്ത​ക​ങ്ങ​ൾ ടേ​ബി​ളി​ൽ ഇ​രി​ക്കു​ന്നി​ട​ത്തോ​ളം കാ​ലം, ഇ​നി​യും സ്വ​ന്ത​മാ​ക്കാ​ൻ സാ​ധി​ക്കാ​ത്ത ആ ​സ്‌​പോ​ർ​ട്സ് കാ​ർ ഷോ​റൂ​മി​ൽ ഇ​രി​ക്കു​ന്നി​ട​ത്തോ​ളം കാ​ലം, ഇ​തു​വ​രെ​യും വി​വാ​ഹ​ത്തി​ലെ​ത്തി​ച്ചേ​രാ​ത്ത പ്ര​ണ​യം എ​നി​ക്ക് ചു​റ്റും ഇ​ങ്ങ​നെ വ​ട്ടം​വെ​ക്കു​ന്നി​ട​ത്തോ​ളം കാ​ലം, എ​ന്നെ​ങ്കി​ലും ബി​ഗ് സ്‌​ക്രീ​നി​ൽ ജീ​വ​ൻ​​വെച്ച് കാ​ണ​ണം എ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന തി​ര​ക്ക​ഥ എ​ഴു​തി പൂ​ർ​ത്തി​യാ​കാ​ത്തി​ട​ത്തോ​ളം കാ​ലം ഞാ​ൻ സ​ന്തോ​ഷ​വാ​നാ​യി​രി​ക്കും. ഒ​രി​ക്ക​ൽ ഇ​തെ​ല്ലാം ഞാ​ൻ നേ​ടു​മാ​യി​രി​ക്കും, അ​ന്ന് പു​തി​യ ചി​ല സ്വ​പ്ന​ങ്ങ​ൾ കൂ​ടെ ഉ​ണ്ടാ​ക​ണ​മേ എ​ന്ന പ്രാ​ർ​ഥ​ന മാ​ത്ര​മാ​ണ് ഇ​പ്പോ​ഴു​ള്ള​ത്.

ചു​രു​ക്കി​പ്പ​റ​ഞ്ഞാ​ൽ, ഇ​നി​യും ബാ​ക്കി​യാ​യി​ട്ടു​ള്ള സ്വ​പ്ന​ങ്ങ​ളാ​ണ് ജീ​വി​തം എ​ന്ന വ​ണ്ടി ഓ​ടി​ക്കാ​നു​ള്ള ഇ​ന്ധ​നം. പ്രാ​ർ​ഥ​ന​ക​ളൊ​ക്കെ ചെ​റു​താ​യി​ട്ട് തി​രു​ത്തി എ​ഴു​തി​ത്തു​ട​ങ്ങാം എ​ന്നു തോ​ന്നു​ന്നു! ദൈ​വ​മേ, അ​ത്ര വ​ലു​ത​ല്ലാ​ത്ത സ​ങ്ക​ട​ങ്ങ​ൾ ന​ൽ​കി നീ ​എ​ന്നെ അ​നു​ഗ്ര​ഹി​​ക്കേണ​മേ! എ​ന്തെ​ന്നാ​ൽ, സ​ങ്ക​ട​ങ്ങ​ൾ മാ​ത്ര​മാ​ണ് സ​ന്തോ​ഷ​ത്തി​ലേ​ക്കു​ള്ള താ​ക്കോ​ൽ.

'മാധ്യമം' കുടുംബം മാസികയുടെ 2021 ജനുവരിയിലെ ഹാപ്പിനസ് എഡിഷൻ ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനം. മാസികയുടെ ഇ-പതിപ്പ് വായിക്കാൻ:
https://www.magzter.com/IN/Madhyamam/Kudumbam/Home/
https://subscribe.madhyamam.com/#
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#life#happiness#Joseph Annamkutty Jose#Positive Speaker#motivational trainer
Next Story