1699 പേനകൾ കൊണ്ട് ഗാന്ധിജിയുടെ ചിത്രം
text_fields1699 പേനകൾ കൊണ്ട് തയാറാക്കിയ
ഗാന്ധിജിയുടെ ചിത്രവുമായി വിദ്യാർഥികൾ
തൃശൂർ: 1699 പേനകൾ കൊണ്ട് ത്രിവർണത്തിൽ രാഷ്ട്രപിതാവ് ഗാന്ധിജിയുടെ ചിത്രം. ആറടി നീളവും മൂന്നടി വീതിയുമുള്ള ക്യാൻവാസിൽ 1669 പേനകൾ ഉപയോഗിച്ച് ദേവമാതാ സ്കൂളിലെ പ്ലസ് ടു വിദ്യാർഥികളാണ് ഗാന്ധിജിയുടെ ചിത്രം വിരിയിച്ചത്. രണ്ടാഴ്ചത്തെ പരിശ്രമം കൊണ്ടാണ് ഇത് തയാറാക്കിയത്. പേനകളുടെ മുകൾ ഭാഗം ഉപയോഗിച്ചാണ് അശോകചക്രത്തിന്‍റെ നിറത്തിലുള്ള ഗാന്ധിചിത്രം ഒരുക്കിയത്.
ത്രിവർണ്ണ പതാകക്ക് മുന്നിലാണ് ഗാന്ധിചിത്രം നിൽക്കുന്നത്. ഹോളി ഫാമിലി സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജോസഫൈനും ദേവമാതാ സ്കൂൾ പ്രിൻസിപ്പൽ ഫാ. സണ്ണി പുന്നേലിപറമ്പിലും ചേർന്ന് ചിത്രം അനാവരണം ചെയ്തു. സ്വാതന്ത്ര്യദിനത്തിന്‍റെ 75ാം വാർഷികത്തിന്‍റെ ഭാഗമായിട്ടാണ് വ്യത്യസ്തമായ ഗാന്ധിചിത്രം തയാറാക്കിയത്.
സ്റ്റുഡന്‍റ് കാബിനറ്റ് ഹ്യുമാനിറ്റീസ് വകുപ്പിന്‍റെ സഹകരണത്തോടെ ഹെൽബിൻ ആന്‍റണിയാണ് ചിത്രം രൂപകൽപന ചെയ്തത്. ആകാശ് കണ്ടത്ത് നായർ, ദേവിക കെ. അനിൽ, ആര്യൻ സതീഷ് നായർ, അനുജാത് സിന്ധു വിനയലാൽ, ഗായത്രി ഗിരീഷ്, ആദിത്യ നന്ദൻ എന്നിവർ നേതൃത്വം നൽകി.