ജീവസ്സുറ്റ പെൻസിൽ സൃഷ്ടികളുമായി ശരൺ
text_fields1. ശരൺ 2. ശരൺ വരച്ച ചിത്രങ്ങൾ
കരുവാരകുണ്ട്: പെൻസിലുകളിൽ വിസ്മയ ചിത്രങ്ങൾ തീർത്ത് വ്യത്യസ്തനാവുകയാണ് ശരൺ. മൃഗങ്ങളും പ്രകൃതിദൃശ്യങ്ങളും സെലിബ്രിറ്റികളും ശരണിെൻറ കരവിരുതിൽ ജീവൻ തുടിക്കുന്ന സൃഷ്ടികളാവുകയാണ്.
റിയലിസ്റ്റിക് വരകളിൽ കൂടുതൽ താൽപര്യമെടുക്കുന്ന ഈ പ്രതിഭ ഇതിനകം നിരവധി ചിത്രങ്ങൾ വരച്ചുകൂട്ടിയിട്ടുണ്ട്.
ചിത്രകല സ്വയം പഠിച്ചതാണ് ശരൺ. രണ്ടുവർഷം മുമ്പാണ് ഈ രംഗത്ത് സജീവമായത്. മഞ്ചേരി കോഓപറേറ്റിവ് കോളജിൽ മൂന്നാം വർഷ ബിരുദ വിദ്യാർഥിയായ ശരൺ പുൽവെട്ടയിലെ കണ്ണത്ത് വേണുവിെൻറയും സരിതയുടെയും മകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

