പാസിങ്ഔട്ട് പരേഡ് പൂർത്തിയാക്കി; എം.എല്‍.എ ഉഷ വിജയന്റെ മകന് ഇനി കമാൻഡോ ഓഫിസർ
text_fieldsമാനന്തവാടി എം.എല്‍.എ ഉഷ വിജയന്റെ മകൻ അഭയ് കൃഷ്ണ കെ. വിജയൻ പരേഡ് പൂര്‍ത്തിയായശേഷം കുടുംബത്തോടൊപ്പം സന്തോഷം പങ്കിടുന്നു
പാണ്ടിക്കാട് (മലപ്പുറം): ഇന്ത്യ റിസര്‍വ് ബറ്റാലിയനില്‍ പരിശീലനം പൂര്‍ത്തിയാക്കിയ സേനാംഗങ്ങളുടെ പാസിങ്ഔട്ട് പരേഡിന് അപ്രതീക്ഷിതമായി ഒരു വിശിഷ്ടാതിഥികൂടിയുണ്ടായിരുന്നു, മാനന്തവാടി എം.എല്‍.എ ഉഷ വിജയന്. മകന് അഭയ് കൃഷ്ണ കെ. വിജയന്റെ പാസിങ്ഔട്ട് പരേഡ് കാണാനാണ് എം.എല്‍.എ മറ്റു തിരക്കുകള്‍ മാറ്റിവെച്ച് പാണ്ടിക്കാട് എത്തിയത്.
മകൻ ഡിഗ്രി പൂര്‍ത്തിയായശേഷം ആദ്യം എഴുതിയ പി.എസ്.സി പരീക്ഷയിലാണ് പൊലീസ് സേനയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. പൊലീസ് സേനയില്‍ ചേരണമെന്ന മകന്റെ ആഗ്രഹത്തോടൊപ്പം കുടുംബവും നിലകൊണ്ടു. മകന് സംസ്ഥാന പൊലീസിന്റെ ഭാഗമാകുന്നത് ഏറെ അഭിമാനം നല്കുന്ന ഒന്നാണെന്ന് എം.എല്‍.എ പറഞ്ഞു. ഭര്‍ത്താവ് വിജയന്, മറ്റൊരു മകന് വിവേകാനന്ദ്, അമ്മ ശാന്ത, മറ്റു കുടുംബാംഗങ്ങള്‍ തുടങ്ങിയവരോടൊപ്പമാണ് പരേഡ് വീക്ഷിക്കാന്‍ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

