പഞ്ചായത്തംഗം രാജീവൻ 20 വർഷമായി തെയ്യം കലാകാരനും
text_fieldsതെയ്യത്തെ ഉപാസിച്ച് ജീവിക്കുന്ന പഞ്ചായത്തംഗം രാജീവൻ ചീരോൽ വളയും ചിങ്കം പദവിയും സ്വീകരിച്ച ശേഷം തെയ്യം ഗുരുവായ പിതാവ് ചീരോൽ കൊട്ടനൊപ്പം
കാഞ്ഞങ്ങാട്: രണ്ടു പതിറ്റാണ്ടിലേറെയായി തെയ്യംകെട്ട് തുടരുകയാണ് ഗ്രാമപഞ്ചായത്തംഗം. കോടോം ബേളൂർ ഗ്രാമപഞ്ചായത്തിലെ 15-ാം വാർഡ് മെംബറായ രാജീവൻ ചീരോൽ ആണ് ഈ തെയ്യം കലാകാരൻ.
20 വർഷത്തിലേറെയായി ഭഗവതി, കുറത്തി, ഗുളികൻ, അണങ്ങ്, കുടുംബ തെയ്യം, ചാമുണ്ടി തുടങ്ങി 20ലേറെ തെയ്യങ്ങൾ കെട്ടിയാടുന്നു.
മാമ്പളം മുടിപ്പിനാർ ചാമുണ്ഡി ഭഗവതി ദേവസ്ഥാനത്തു വെച്ച് വളയും പദവിയും നൽകി രാജീവൻ ചീരോലിനെ ആദരിച്ചു. 70കാരനായ അച്ഛൻ ചീരോൽ കൊട്ടൻ തെയ്യം കലാകാരനാണ്. അച്ഛനാണ് ഗുരു. ഇപ്പോഴും യുവാക്കളെയും കുട്ടികളെയും തെയ്യം പഠിപ്പിക്കുന്നുണ്ട്.

