ഓനാരി ബാവ; നാടിന് നഷ്ടമായത് നിസ്വാർഥ സേവകനെ
text_fieldsഓനാരി ബാവ
പരപ്പനങ്ങാടി: ഓനാരി ബാവയുടെ വിയോഗമൂലം നാടിന് നഷ്ടമായത് കാവൽ പോരാളിയെ. നാട്ടിൽ നടക്കുന്ന എല്ലാ വികസന പ്രവർത്തനങ്ങളിലും ബാവയുടെ ജാഗ്രത സാന്നിധ്യം പതിവ് കാഴ്ചയായിരുന്നു. ഗ്രാമങ്ങളിലെ തോട് നിർമാണം മുതൽ പരപ്പനങ്ങാടി നാടുകാണി പാതയുടെ നിർമാണത്തിലടക്കം മേൽ നോട്ടക്കാരനായി കരാറുകാരുടെ ഉറക്കം കെടുത്താനും നിർമാണത്തിലെ ശാസ്ത്രീയത ഉറപ്പു വരുത്താനും ബാവക്കയുണ്ടായിരുന്നു.
നിർമാണത്തിലെ അസംസ്കൃത വസ്തുക്കളുടെ ചേരുവയുടെ അളവ് ഉദ്യാഗസ്ഥരിൽ നിന്ന് ചോദിച്ച് മനസിലാക്കി നിർമാണ സ്ഥലത്തെത്തി അവ ഉറപ്പുവരുത്താനും അലമ്പാവം കാണിക്കുന്നവരുടെ കൈയോടെ പിടിക്കാനും ഇദ്ദേഹം മുന്നിലുണ്ടായിരുന്നു. പതിറ്റാണ്ടുകൾക്ക് മുമ്പ് പാതിരാവിൽ പരപ്പനങ്ങാടിയുടെ റോഡോരങ്ങൾ നിറഞ്ഞിരുന്ന അസാന്മാർഗിക ചെയ്തികളെ പൊലീസിന്‍റെ സഹായത്തോടെ കെട്ടു കെട്ടിച്ചതിൽ ഓനാരി ബാവയുടെ നേതൃത്വത്തിൽ രംഗത്തെത്തിയ പൗര സമിതി നിർവഹിച്ച ദൗത്യം ചരിത്രപരമാണ്.
പരപ്പനങ്ങാടി മാപ്പുട്ടിൽ റോഡോരത്ത് കിസ്്വ കർട്ടൺ ഷോപ്പ് നടത്തുന്ന ഇദ്ദേഹം ആവശ്യക്കാർക്ക് തന്‍റെ ഫോൺ നമ്പർ നൽകി മുഴു സമയവും ചാരിറ്റി പ്രവർത്തനത്തിനായി ബീച്ച് റോഡിലെ ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ ഓഫീസിലാണ് ചെലവഴിക്കാറ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

