Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightമുഖചിത്രങ്ങളുടെ...

മുഖചിത്രങ്ങളുടെ ആയിരത്തൊന്ന്​ രാവുകളുമായി നിസാർ പിള്ള

text_fields
bookmark_border
മുഖചിത്രങ്ങളുടെ ആയിരത്തൊന്ന്​ രാവുകളുമായി നിസാർ പിള്ള
cancel

ക​ള​മ​ശ്ശേ​രി: ആ​യി​ര​ത്തൊ​ന്ന് ദി​വ​സം ആ​യി​ര​ത്തൊ​ന്ന് മു​ഖ​ചി​ത്ര​ങ്ങ​ൾ വ​ര​ച്ച്​ നി​സാ​ർ പി​ള്ള​യു​ടെ ആ​യി​ര​ത്തൊ​ന്ന് രാ​വു​ക​ളു​ടെ യ​ജ്ഞം വെ​ള്ളി​യാ​ഴ്ച പൂ​ർ​ത്തി​യാ​യി. ഏ​ലൂ​ർ കി​ഴ​ക്കും​ഭാ​ഗം വെ​ള്ളം​കോ​ളി​ൽ വീ​ട്ടി​ൽ നി​സാ​ർ പി​ള്ള 2019 ജ​നു​വ​രി 18ന് ​പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ സു​ഹൃ​ത്തി​ന്‍റെ മു​ഖ​ചി​ത്രം വ​ര​ച്ചു​കൊ​ണ്ടാ​ണ് തു​ട​ക്കം കു​റി​ച്ച​ത്.

കൊ​ച്ചി​ൻ യൂ​നി​വേ​ഴ്സി​റ്റി​യി​ലെ ഇ​ല​ക്ട്രീ​ഷ്യ​നാ​യ സു​ഹൃ​ത്തി​ന്‍റെ മു​ഖ​ചി​ത്ര​മാ​ണ് ആ​ദ്യം വ​ര​ച്ച​ത്. അ​വ​സാ​നം പി​താ​വി​ന്‍റെ മു​ഖം വ​ര​ച്ചാ​ണ് ചി​ത്ര​യ​ജ്ഞം പൂ​ർ​ത്തി​യാ​ക്കി​യ​ത്. പി​താ​വ് മു​ഹ​മ്മ​ദ് പി​ള്ള​യു​ടെ വേ​ർ​പാ​ടി​ന്‍റെ ഏ​ഴ് വ​ർ​ഷം പി​ന്നി​ടു​ന്ന ദി​വ​സം കൂ​ടി​യാ​യി​രു​ന്നു വെ​ള്ളി​യാ​ഴ്ച. ചി​ത്ര​ക​ല​യി​ലെ വ​ഴി​കാ​ട്ടി​യാ​യ ജ്യേ​ഷ്ഠ​ൻ വി.​എം. അ​ഷ്റ​ഫി​ന്‍റെ ചി​ത്രം ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യും ആ​യി​രാ​മ​ത്തെ ചി​ത്ര​മാ​യി ഗു​രു സു​നി​ൽ ലി​ന​സ് ഡേ​യു​ടെ മു​ഖം വ്യാ​ഴാ​ഴ്ച​യും പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു.

കോ​വി​ഡ് കാ​ല​ത്താ​ണ് ഈ ​ആ​ശ​യ​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്. ഫേ​സ്ബു​ക്കി​ലെ പ്രൊ​ഫൈ​ൽ ചി​ത്ര​ങ്ങ​ൾ നോ​ക്കി​യാ​ണ് മു​ഖ​ചി​ത്ര​ങ്ങ​ളു​ടെ വ​ര തു​ട​ങ്ങി​യ​ത്. വ​ര​ച്ച​തി​ലേ​റെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും ചി​ത്ര​ങ്ങ​ളാ​ണ്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, കാ​ർ​ട്ടൂ​ണി​സ്റ്റ് യേ​ശു​ദാ​സ്, ചി​ത്ര​കാ​ര​ൻ ഡാ​വി​ഞ്ചി സു​രേ​ഷ് എ​ന്നി​വ​രെ​യും വ​ര​ച്ചി​ട്ടു​ണ്ട്. വ​ര​യു​ടെ 500 എ​ണ്ണം പൂ​ർ​ത്തി​യാ​യ 2021 ഫെ​ബ്രു​വ​രി​യി​ൽ വീ​ട്ടി​ൽ പ്ര​ദ​ർ​ശ​ന​മൊ​രു​ക്കി​യി​രു​ന്നു.

ഉ​മ്മ പാ​ത്തു​മ്മ​യാ​ണ് പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ബോ​ണ്ട് പേ​പ്പ​റി​ൽ പെ​ൻ​സി​ൽ കൊ​ണ്ടാ​ണ് വ​ര​ക്കു​ന്ന​ത്. ആ​ലു​വ കെ.​എ​സ്.​ആ​ർ.​ടി.​സി റീ​ജ​ന​ൽ വ​ർ​ക്ക്ഷോ​പ്പി​ൽ മെ​ക്കാ​നി​ക്കാ​യി ജോ​ലി നോ​ക്കു​ന്ന നി​സാ​ർ ദി​വ​സ​വും രാ​ത്രി ഒ​രു മ​ണി​ക്കൂ​ർ ഇ​തി​നാ​യി മാ​റ്റി​വെ​ക്കും. പ​ത്താം ക്ലാ​സ് പ​ഠ​ന​കാ​ല​ത്ത് ക​ലാ​ഭ​വ​നി​ൽ ആ​റു​മാ​സം ചി​ത്ര​ര​ച​ന പ​ഠി​ച്ചി​ട്ടു​ണ്ട്.

ചി​ത്ര​കാ​ര​ൻ സു​നി​ൽ ലി​ന​സ് ഡേ​യു​ടെ ശി​ക്ഷ​ണ​ത്തി​ലും ചി​ത്ര​ക​ല അ​ഭ്യ​സി​ച്ചു. റെ​മീ​ന​യാ​ണ്​ ഭാ​ര്യ. പ്ല​സ് ടു ​വി​ദ്യാ​ർ​ഥി ഹ​നീ​സ്, ഒ​മ്പ​തി​ൽ പ​ഠി​ക്കു​ന്ന ലി​യ എ​ന്നി​വ​രാ​ണ് മ​ക്ക​ൾ. ലി​യ കോ​വി​ഡ് കാ​ല​ത്ത് 50 ദി​വ​സം കൊ​ണ്ട് 50 ചി​ത്രം വ​ര​ച്ച് പ്ര​ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nisar Pillaiface painting
News Summary - Nisar Pillai with one thousand and one nights of face paintings
Next Story