Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_right...

ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി നൗ​ഷാ​ദു​മാ​ർ

text_fields
bookmark_border
Naushad Association
cancel
camera_alt

നൗ​ഷാ​ദ് അ​സോ​സി​യേ​ഷ​ൻ പെ​രു​മ്പാ​വൂ​രി​ൽ സം​ഘ​ടി​പ്പി​ച്ച സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ (ഫ​യ​ൽ)

ആ​ലു​വ: സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മാ​തൃ​ക​യാ​യി നൗ​ഷാ​ദ് അ​സോ​സി​യേ​ഷ​ൻ. ജി​ല്ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ര​വ​ധി സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ത്തു​ന്ന​ത്. സം​സ്ഥാ​ന​ത​ല​ത്തി​ൽ 2018ൽ ​പാ​ല​ക്കാ​ട്ടാ​ണ് സം​ഘ​ട​ന തു​ട​ക്കം​കു​റി​ച്ച​ത്. സൗ​ദി, യു.​എ.​ഇ, ബ​ഹ്‌​റൈ​ൻ, ഒ​മാ​ൻ, ഖ​ത്ത​ർ, കു​വൈ​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ല​ട​ക്കം പ്ര​വ​ർ​ത്ത​നം സ​ജീ​വ​മാ​ണ്.

ജി​ല്ല​യി​ൽ മു​ന്നൂ​റോ​ളം അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. ര​ക്ത​ദാ​നം, വി​ദ്യാ​ഭ്യാ​സ പു​ര​സ്‌​കാ​ര വി​ത​ര​ണം, അം​ഗ​ങ്ങ​ളി​ലെ നി​ർ​ധ​ന​ർ​ക്ക് വി​ദ്യാ​ഭ്യാ​സ ധ​ന​സ​ഹാ​യം, ചി​കി​ത്സ സ​ഹാ​യം, വി​വാ​ഹ ധ​ന​സ​ഹാ​യം, ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണം, ചാ​രി​റ്റി സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള സ​ഹാ​യം, ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന പ്ര​വ​ത്ത​ന​ങ്ങ​ൾ. ര​ക്ത​ദാ​ന​ത്തി​ന് ത​യാ​റു​ള്ള 300 അം​ഗ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി ബ്ല​ഡ് ഡോ​ണേ​ഴ്സ് എ​റ​ണാ​കു​ളം എ​ന്ന ടീ​മി​നെ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

2020-2022ൽ ​എ​ട്ടു​പേ​ർ​ക്ക് വി​വാ​ഹ ധ​ന​സ​ഹാ​യം ന​ൽ​കി. 3,03,736 രൂ​പ​യാ​ണ് ഇ​തി​നാ​യി ചെ​ല​വ​ഴി​ച്ച​ത്. ഒ​മ്പ​തു​പേ​ർ​ക്കാ​യി 4,45,116 രൂ​പ​യു​ടെ ചി​കി​ത്സ സ​ഹാ​യം ന​ൽ​കി. 29,862 രൂ​പ​യു​ടെ ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണം ചെ​യ്തു. വി​ദ്യാ​ഭ്യാ​സ സ​ഹാ​യ​മാ​യി 13,118 രൂ​പ​യാ​ണ് ന​ൽ​കി​യ​ത്. 77,150 രൂ​പ​യു​ടെ മ​റ്റ് സ​ഹാ​യ​ങ്ങ​ളും ഈ ​കാ​ല​യ​ള​വി​ൽ വി​വി​ധ​യാ​ളു​ക​ൾ​ക്ക് ന​ൽ​കാ​നാ​യി. നെ​ല്ലി​ക്കു​ഴി പീ​സ് വാ​ലി​യി​ലേ​ക്കും സ​ഹാ​യം ന​ൽ​കി.

അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളി​ൽ എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ 2020, 2021, 2022 വ​ർ​ഷ​ങ്ങ​ളി​ൽ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. ക്വി​സ് മ​ത്സ​ങ്ങ​ൾ, ര​ക്ത​ദാ​ന ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ, മോ​ട്ടി​വേ​ഷ​ൻ ക്ലാ​സു​ക​ൾ തു​ട​ങ്ങി​യ​വ വാ​ട്സ്ആ​പ് ഗ്രൂ​പ് വ​ഴി ന​ട​ത്തി​വ​രു​ന്നു.

2020ലെ ​ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച ജ​ന​പ്ര​തി​നി​ധി​ക​ളാ​യ നൗ​ഷാ​ദു​മാ​രെ ആ​ദ​രി​ച്ചി​രു​ന്നു. 2021, 2022 വ​ർ​ഷ​ങ്ങ​ളി​ൽ അ​സോ​സി​യേ​ഷ​ൻ ക​ല​ണ്ട​ർ ത​യാ​റാ​ക്കി വി​ത​ര​ണം ചെ​യ്തു. 2021 ഒ​ക്ടോ​ബ​റി​ൽ എ​ട​ത്ത​ല കു​ഞ്ചാ​ട്ടു​ക​ര​യി​ലും 2022 സെ​പ്റ്റം​ബ​ർ 25ന് ​പെ​രു​മ്പാ​വൂ​രി​ലും അം​ഗ​ങ്ങ​ളു​ടെ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

നൗ​ഷാ​ദ് ചെ​മ്പ​റ​ക്കി​യാ​ണ് പ്ര​സി​ഡ​ന്‍റ്. നൗ​ഷാ​ദ് നെ​ല്ലി​ക്കു​ഴി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും നൗ​ഷാ​ദ് മാ​ളി​കം​പീ​ടി​ക ട്ര​ഷ​റ​റു​മാ​ണ്. നൗ​ഷാ​ദ് പാ​നാ​യി​ക്കു​ളം ക​ൺ​വീ​ന​റാ​യു​ള്ള പ്ര​ത്യേ​ക സേ​വ​ന പ്ര​വ​ർ​ത്ത​ന സം​ഘ​വു​മു​ണ്ട്. ഫോ​ൺ: 9605098596.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:service activitiesNaushad Association
News Summary - Naushad Association as a model in service activities
Next Story