Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightജില്ല...

ജില്ല ആശുപത്രിയിലെത്തുന്നവർക്ക് സഹായവുമായി മുസ്തഫയുണ്ട്

text_fields
bookmark_border
ജില്ല ആശുപത്രിയിലെത്തുന്നവർക്ക് സഹായവുമായി മുസ്തഫയുണ്ട്
cancel
camera_alt

ആലുവ ജില്ല ആശുപത്രിയിലെ ബ്ലഡ് ബാങ്കിന് മുന്നിൽ

മുസ്തഫ

ആ​ലു​വ: ജി​ല്ല ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​വ​ർ​ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി മു​സ്ത​ഫ​യു​ണ്ട്. രോ​ഗി​ക​ൾ​ക്കും കൂ​ടെ​യു​ള്ള​വ​ർ​ക്കും സ​ഹാ​യം ചെ​യ്യാ​ൻ സ​ദാ സ​ന്ന​ദ്ധ​നാ​ണ് മു​സ്ത​ഫ എ​ട​യ​പ്പു​റം എ​ന്ന എ​ട​യ​പ്പു​റം ഇ​ല്ലി​ക്കാ​ട്ടി​ൽ മു​സ്ത​ഫ. ആ​ലു​വ താ​ലൂ​ക്ക് പൗ​രാ​വ​കാ​ശ സം​ര​ക്ഷ​ണ സ​മി​തി ര​ക്ത​ദാ​ന​ഫോ​റം കോ​ഓ​ഡി​നേ​റ്റ​റാ​യ ഇ​ദ്ദേ​ഹം ആ​ശു​പ​ത്രി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബ്ല​ഡ് ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പ്ര​ധാ​ന സേ​വ​നം ചെ​യ്യു​ന്ന​ത്.

രാ​വി​ലെ ആ​റി​ന്​ എ​ത്തു​ന്ന മു​സ്ത​ഫ വൈ​കീ​ട്ട് ബ്ല​ഡ് ബാ​ങ്ക്​ പ്ര​വ​ർ​ത്ത​ന സ​മ​യം അ​വ​സാ​നി​ക്കും വ​രെ പ്ര​ദേ​ശ​ത്തു​ണ്ടാ​കും. നാ​ലു​വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ഈ ​രം​ഗ​ത്ത് ക​ർ​മ​നി​ര​ത​നാ​ണ്. ര​ക്തം ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് സം​ഘ​ട​ന​യി​ലു​ള്ള​വ​രെ വി​ളി​ച്ചു​വ​രു​ത്തി​യോ മ​റ്റു സം​ഘ​ട​ന​ക​ളി​ലെ അം​ഗ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടോ ല​ഭ്യ​മാ​ക്കും.

ബ്ല​ഡ്ബാ​ങ്കി​ൽ ഉ​ള്ള ര​ക്ത​മാ​ണെ​ങ്കി​ൽ ആ​വ​ശ്യ​ക്കാ​ർ​ക്ക് ഡോ​ണ​ർ കാ​ർ​ഡ് ന​ൽ​കി പ​ക​രം ര​ക്തം ല​ഭ്യ​മാ​ക്കും. ഇ​തോ​ടൊ​പ്പം ജി​ല്ല ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന രോ​ഗി​ക​ൾ​ക്കും കൂ​ടെ​യു​ള്ള​വ​ർ​ക്കും എ​ല്ലാ​വി​ധ സ​ഹാ​യ​ങ്ങ​ളും ചെ​യ്തു​കൊ​ടു​ക്കാ​റു​ണ്ട്.

മു​സ്ത​ഫ​യു​ള്ള​ത് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ​ക്കും ആ​ശ്വാ​സ​മാ​ണ്. സാ​മ്പ​ത്തി​ക പ​രാ​ധീ​ന​ത​ക​ളു​ള്ള മു​സ്ത​ഫ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തെ വ്യാ​പാ​രി​ക​ൾ​ക്ക് അ​ത്യാ​വ​ശ്യ സ​ഹാ​യ​ങ്ങ​ൾ ചെ​യ്തു​കൊ​ടു​ത്താ​ണ് വ​രു​മാ​നം ക​ണ്ടെ​ത്തു​ന്ന​ത്. ആ​ശു​പ​ത്രി ക​വ​ല​യി​ലെ പൊ​തു​ജ​ന സേ​വ​ന​രം​ഗ​ത്തും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന രം​ഗ​ത്തും മു​സ്ത​ഫ മു​ൻ​പ​ന്തി​യി​ലു​ണ്ട്. പീ​പ്പി​ൾ​സ് ബ്ല​ഡ് ഡൊ​ണേ​ഷ​ൻ ഫോ​റ​ത്തി​ലും അം​ഗ​മാ​ണ്.

Show Full Article
TAGS:mustafadistrict hospital
News Summary - Mustafa is there to help those who reach the district hospital
Next Story