മുഷ്താഖിനുണ്ട്, ഒമാൻ ഒാർമകൾ
text_fieldsമുഷ്താഖ്
പൂർണമായും ദുബൈയിൽ ചിത്രീകരിച്ച് ഇൗയാഴ്ച ഒ.ടി.ടി പ്ലാറ്റ്േഫാമിൽ റിലീസ് ചെയ്യുന്ന 'ദേര ഡയറീസ്'സിനിമയുടെ സംവിധായകൻ മുഷ്താഖ് റഹ്മാൻ കരിയാടൻ മുമ്പ് ഒമാനിൽ പ്രവാസിയായിരുന്നു. ഖുറം ആസ്ഥാനമായുള്ള ഒരു കമ്പനിയിൽ ജീവനക്കാരനായിരുന്നു ഇദ്ദേഹം.
മുഷ്താഖിെൻറ ഉമ്മയുടെ അനിയത്തിയും കുടുംബവും മസ്കത്തിലെത്തി. കുട്ടിക്കാലത്ത് ഓരോ അവധിക്കാലത്തും മുഷ്താഖും കുടുംബവും മസ്കത്തിലെത്തിയിരുന്നു. പിന്നീടാണ് ജോലിക്കായി എത്തുന്നത്. ഒമാൻ ചലച്ചിത്രകാരന്മാരെയും മറ്റു കലാകാരന്മാരെയും എപ്പോഴും ആകർഷിക്കുന്ന ഒരു ഇടമാണെന്ന് മുഷ്താഖ് പറയുന്നു. കാമറ എങ്ങോട്ട് തിരിച്ചുവെച്ചാലും ഒപ്പിയെടുക്കാൻ മാത്രം പ്രകൃതി ഭംഗിയാൽ അനുഗ്രഹിക്കപ്പെട്ട സ്ഥലം. പറ്റിയ കഥയും തിരക്കഥയും ഒത്തുവന്നാൽ ഒമാനിൽവെച്ചും ഒരു സിനിമ ചെയ്യണമെന്ന് മുഷ്താഖ് പറയുന്നു.
27 വർഷമായി പ്രവാസജീവിതം നയിക്കുന്ന മുഷ്താഖ്, നിരവധി ഹ്രസ്വസിനിമകളും ചെയ്തിട്ടുണ്ട്. നാല് ഷോർട്ട് ഫിലിമുകളും മൂന്ന് ടെലിഫിലിമുകളും ചെയ്തിട്ടുണ്ട്. ഒരു പെരുന്നാൾരാവ്, സ്പന്ദനം, തമ്പ് തുടങ്ങിയവയാണ് ഷോർട്ട് ഫിലിമുകൾ. ആർപ്പ്, ചിത്രങ്ങൾ, യാത്രാമധ്യേ തുടങ്ങിയവയാണ് ടെലി സിനിമകൾ. ഇതിൽ ഒരു പെരുന്നാൾരാവും സ്പന്ദനവും ചെറിയ അവാർഡുകൾ കരസ്ഥമാക്കിയിരുന്നു. 'ആർപ്പ്'എന്ന ടെലിസിനിമ ഏഷ്യാനെറ്റ് അവാർഡ് നേടിയിരുന്നു. 'യാത്രാമധ്യേ'ക്ക് ഏറ്റവും നല്ല തിരക്കഥക്കുള്ള അവാർഡ് ഷാർജയിൽ വെച്ചും ലഭിച്ചിരുന്നു. 'ആർപ്പ്'എന്ന സിനിമയാണ് പിന്നീട് സുഗീത് സംവിധാനം ചെയ്ത മധുരനാരങ്ങ എന്ന സിനിമയായി മാറിയത്.
സുബൈയിലെ പ്രവാസികളുടെ ജീവിതത്തിലെ ഇതുവരെ പറയാത്ത കഥയുമായാണ് ദേര ഡയറീസ് എത്തുന്നത്. വളരെ യാദൃച്ഛികമായാണ് സിനിമ സംഭവിച്ചതെന്ന് മുഷ്താഖ് പറയുന്നു. സിനിമയുടെ നിർമാതാവ് മധു കറുവത്തുമായി കണ്ടുമുട്ടിയതായിരുന്നു വഴിത്തിരിവ്. അദ്ദേഹം ആക്ടിങ് ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നു. ആക്ടിങ് ക്യാമ്പിനോടനുബന്ധിച്ച് സിനിമതാൽപര്യമുള്ളവർക്ക് ഒരുമിച്ച് ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹം ഉണ്ടെന്ന് പറഞ്ഞിരുന്നു.
എല്ലാവരും യു.എ.ഇയിൽ ജോലിചെയ്യുന്നവരാണ്. അതുകൊണ്ട് എല്ലാവരും കേരളത്തിൽ വന്ന് ഒരു സിനിമ ചെയ്യുക എന്നത് പ്രാപ്തിയുള്ള ഒരു കാര്യമായിരുന്നില്ല. അതിനാൽ ഇവിടെവെച്ച് ചെയ്യാൻ പറ്റുന്ന ഒരു സിനിമ പ്ലാൻ ചെയ്യുകയായിരുന്നു. വളരെ യാദൃച്ഛികമായി എെൻറ െകെയിൽ ഇവിടെവെച്ച് ചെയ്യാൻ കഴിയുന്ന ഒരു സിനിമയുടെ തിരക്കഥ റെഡിയായിട്ടുണ്ടായിരുന്നു. അങ്ങനെയാണ് ഈ സിനിമ സംഭവിക്കുന്നത്- മുഷ്താഖ് പറഞ്ഞു.
ദേര ഡയറീസ് പുറത്തിറങ്ങും മുമ്പുതന്നെ മുഷ്താഖിെൻറ അടുത്ത സിനിമയുടെ ചിത്രീകരണം പൂർത്തിയായി. പൂർണമായും ദുൈബയിൽ ചിത്രീകരിച്ച 'അഭിരാമി'എന്ന സിനിമയിൽ ഗായത്രി സുരേഷ്, ഹരികൃഷ്ണൻ, റോഷൻ ബഷീർ, ശ്രീകാന്ത് മുരളി എന്നിവർ വ്യത്യസ്ത വേഷങ്ങളിലെത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

