പോപ്പിന്‍റെ പാട്ടിന് പോയ മുഹമ്മദ്
text_fieldsമുഹമ്മദും കുടുംബവും
ഉള്ളുനിറയെ സംഗീതമുണ്ടെങ്കിലും തെൻറ മക്കളാരും പാട്ടിെൻറ പാട്ടിന് പോകരുതെന്ന് സമീറിന് നിർബന്ധമുണ്ടായിരുന്നു. കലയിലൂടെ ഉയരാനും മെച്ചപ്പെട്ട ജീവിതം കെട്ടിപ്പടുക്കാനും കഴിയാതെപോയ നാലുമക്കളുടെ പിതാവിന് ഇത്തരത്തിലേ ചിന്തിക്കാനാവുമായിരുന്നുള്ളൂ. മക്കളിൽ രണ്ടാമൻ മുഹമ്മദിന് പാട്ടിൽ കമ്പമുണ്ടെന്ന് മനസ്സിലാക്കിയ സമീർ തുടക്കത്തിലേ അതിൽനിന്നും പിന്തിരിപ്പിക്കാനും പഠനത്തിൽ കൂടുതൽ ശ്രദ്ധചെലുത്താനും നിർദേശിച്ചുകൊണ്ടേയിരുന്നു. പേക്ഷ കാര്യങ്ങൾ നേരെ തിരിച്ചായിരുന്നു സംഭവിച്ചത്. സ്വന്തമായി പാട്ടെഴുതി കേമ്പാസ് ചെയ്ത് ആൽബംതന്നെയിറക്കിയാണ് മുഹമ്മദ് പണി പറ്റിച്ചത്, അതും 15ാമത്തെ വയസ്സിൽ. മലയാളത്തിലും ഹിന്ദിയിലുമൊന്നും ഒതുങ്ങാതെ ആധുനിക പോപ് സംഗീതത്തിലാണ് കക്ഷി കൈവെച്ചത്. ഉപ്പ പോലുമറിയാതെ ലക്ഷങ്ങൾ ചെലവുള്ള കേമ്പാസിങ്ങും മറ്റും നടത്തിയത് സമീറിെൻറ ഫോണിൽ ഡൗൺലോഡ് ചെയ്ത ആപ്പുകൾ ഉപയോഗിച്ചാണ്. അങ്ങനെയാണ് 'ലെറ്റ് മീ ഡ്രീം' എന്ന ആദ്യ ആൽബം പിറക്കുന്നത്.
െലറ്റ് മീ ഡ്രീം
ഇനി പറയാനുള്ളത് 17കാരൻ മുഹമ്മദിനാണ്. മനസ്സിൽ തോന്നുന്ന വരികളൊക്കെയും ഡയറിയിൽ എഴുതിവെച്ചായിരുന്നു തുടക്കം. ഇത് ശ്രദ്ധയിൽപ്പെട്ട ഉപ്പ പഠനത്തിൽമാത്രം ശ്രദ്ധിക്കാൻ പറഞ്ഞു. ഉപ്പയറിയാതെ പാഠങ്ങൾക്കൊപ്പം പാട്ടും കൊണ്ടുപോയി. കേമ്പാസിങ്ങിനായുള്ള സൗജന്യ മ്യൂസിക്കൽ ആപ്പുകൾ ഉപ്പയുടെ ഫോണിൽതന്നെ ഡൗൺലോഡ് ചെയ്തു.
ഓൺലൈൻ പഠനമായതിനാൽ കൂടുതൽസമയം ഫോൺ ഉപയോഗിക്കാനുള്ള അനുവാദമുണ്ടായിരുന്നത് ഉപകാരമായി. യൂട്യൂബിൽനിന്നാണ് കേമ്പാസിങ്ങിെൻറ ബാലപാഠങ്ങൾ മനസ്സിലാക്കിയത്. തുടക്കക്കാരെൻറ ബുദ്ധിമുട്ടുകളൊന്നുമില്ലാതെ പരീക്ഷണമെന്ന നിലയിൽ രണ്ട് പാട്ടുകൾ കേമ്പാസ്ചെയ്ത് തെൻറ യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്തു.
റാപ് സ്റ്റൈലിലും ഇൻസ്ട്രുമെൻറ്സ് മിക്സിലും ഒരുക്കിയ പാട്ടുകൾക്ക് കൂട്ടുകാരും സംഗീതപ്രേമികളും നല്ല അഭിപ്രായം പറഞ്ഞതോടെയാണ് 'െലറ്റ് മീ ഡ്രീം' എന്ന സ്വപ്നത്തിലേക്ക് കടക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട കൊല്ലത്തുകാരൻ നന്ദകിഷോറും കോഴിക്കോട്ടുകാരൻ സെബിൻ മാത്യുവും കൂട്ടിനെത്തി. ഗാനം ആലപിച്ചിരിക്കുന്നത് തുടക്കക്കാരായ മൂന്നുപേരും ചേർന്നാണ്. സമീറിെൻറ സുഹൃത്ത് കതിരൂർ പ്രകാശ് സ്റ്റുഡിയോയിലെ ഷാജി വഴിയാണ് റെക്കോഡിങ് തരപ്പെടുത്തിയത്. വർഷങ്ങൾക്കു മുമ്പ് സമീർ ചിട്ടപ്പെടുത്തിയ ഗാനങ്ങൾ കണ്ണൂർ ഷരീഫും എം.എ. ഗഫൂറും ചേർന്ന് പാടി റെക്കോഡ് ചെയ്തത് പ്രകാശ് സ്റ്റുഡിയോയിലായിരുന്നു. പാട്ടിെൻറ വഴിയിൽ പോയാൽ പഠനമുണ്ടാകില്ലെന്ന് ഭയന്ന സമീറിനെപോലും ഞെട്ടിച്ച് 94 ശതമാനം വിജയത്തോടെയാണ് മുഹമ്മദ് എസ്.എസ്.എൽ.സി പരീക്ഷയെന്ന കടമ്പ കടന്നത്. ആദ്യ ആൽബം റിലീസിങ്ങും പരീക്ഷഫലവും ഒരുദിവസംതന്നെ പുറത്തുവന്നത് യാദൃച്ഛികമാണെങ്കിലും ദൈവനിശ്ചയമാണെന്നാണ് മുഹമ്മദ് പറയുന്നത്.
പോപ്പിന്‍റെ പാട്ടിന് പോയ മുഹമ്മദ്
ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബാളിനെ സ്വാഗതംചെയ്ത് പാട്ടൊരുക്കുന്ന തിരക്കിലാണിപ്പോൾ മുഹമ്മദ്. നന്ദകിഷോറിനൊപ്പം ആലപിച്ച പാട്ടിെൻറ റെക്കോഡിങ് എറണാകുളം എൻ.എച്ച്.ക്യൂ സ്റ്റുഡിയോയിൽ പൂർത്തിയാക്കി. ഇംഗ്ലീഷ്, അറബിക്, സ്പാനിഷ് ഭാഷകളിലാണ് പാട്ടെഴുത്ത്. ഓൺലൈൻ വഴിയാണ് പാട്ടിനായുള്ള വരികൾ കണ്ടെത്തിയത്. ഇതിനായുള്ള ദൃശ്യങ്ങൾ ചിത്രീകരിക്കാനുള്ള ഒരുക്കത്തിലാണ് മുഹമ്മദ്.
ചെറുപ്പം മുതലേ കൂട്ടിനെത്തിയ ഇംഗ്ലീഷ് സിനിമകളാണ് മുഹമ്മദിനെ പോപ്പിെൻറ വഴിയിൽ കൊണ്ടുപോയത്. അമേരിക്കൻ പോപ് റോക്ക് ബാൻറായ ഇമാജിൻ ഡ്രാഗെൻറ വലിയ ആരാധകനാണ്. മലയാളത്തിൽ പാട്ടുകളിറക്കുന്ന കാര്യവും മുഹമ്മദിെൻറ ആലോചനയിലുണ്ട്. ഇതിനായുള്ള രണ്ട് പാട്ടുകളും എഴുതിവെച്ചതായി ഈ കൊച്ചുസംഗീതജ്ഞൻ പറയുന്നു. കേമ്പാസിങ്ങിനും മറ്റുമായി സ്വന്തമായൊരു കീബോഡ് വേണമെന്ന ആഗ്രഹമുണ്ടെങ്കിലും സാമ്പത്തികപരാധീനതകൾ അനുവദിക്കുന്നില്ല.
സംഗീതവും സിനിമ സംവിധാനവും ഒക്കെയായി നടന്ന സമീർ ഒന്നും ശരിയാവാതെ ജീവിതംകരുപ്പിടിപ്പിക്കാൻ പ്രവാസിയായെങ്കിലും ആരോഗ്യപ്രശ്നങ്ങൾ മൂലം നാട്ടിലെത്തുകയായിരുന്നു. സന്ധിവാതത്തെ തുടർന്ന് ജോലിക്കൊന്നും പോകാനാവാത്ത സ്ഥിതിയാണ്. പരസ്യചിത്രങ്ങൾക്ക് കണ്ടൻറ് എഴുതിയും അത്യാവശ്യം രചനകളുമൊക്കെയായി നാട്ടിൽതന്നെയാണിപ്പോൾ. കോവിഡ് കാലമായതിനാൽ ഈ മേഖലയും പ്രതിസന്ധിയിലാണെന്ന് സമീർ പറയുന്നു.
പ്രതിസന്ധികൾക്കിടയിലും മുഹമ്മദിനെ വലിയ സംഗീതജ്ഞനാക്കണമെന്ന ആഗ്രഹമാണ് ഇൗ പിതാവിന്. തനിക്ക് സാധിക്കാത്തതെല്ലാം മകനിലൂടെ നേടിയെടുക്കണം. മക്കളായ സർനാം ശഹബാസ്, ബദറുൽ സയാൻ, ബറാഅത്ത് എന്നിവരും ഉപ്പയുടെയും മുഹമ്മദിെൻറയും പാട്ടുസ്വപ്നങ്ങൾക്ക് പിന്തുണയായുണ്ട്. കൂത്തുപറമ്പ് കൈതേരി സ്വദേശിയാണ് മുഹമ്മദ്.