Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightമു​ഹ​മ്മ​ദ് സീ​ദി;...

മു​ഹ​മ്മ​ദ് സീ​ദി; സേ​വ​ന​ത്തി​ന്റെ​യും സ​മ​ർ​പ്പ​ണ​ത്തി​ന്റെ​യും നാ​ല് ദ​ശ​ക​ങ്ങ​ൾ

text_fields
bookmark_border
മു​ഹ​മ്മ​ദ് സീ​ദി; സേ​വ​ന​ത്തി​ന്റെ​യും സ​മ​ർ​പ്പ​ണ​ത്തി​ന്റെ​യും നാ​ല് ദ​ശ​ക​ങ്ങ​ൾ
cancel
camera_alt

മു​ഹ​മ്മ​ദ് സീ​ദി

മ​നാ​മ: 1984ലാ​ണ് കു​ട​ക് കു​ശാ​ൽ​ന​ഗ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് സീ​ദി ബ​ഹ്‌​റൈ​നി​ലെ​ത്തു​ന്ന​ത്. 22 വ​യ​സ്സാ​യി​രു​ന്നു പ്രാ​യം. തു​ട​ർ​ന്നു​ള്ള 40 വ​ർ​ഷ​ത്തി​ലേ​റെ നീ​ണ്ടു​നി​ന്ന പ്ര​വാ​സ ജീ​വി​ത​യാ​ത്ര​ക്ക് തു​ട​ക്കം കു​റി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. തു​ട​ക്ക​ത്തി​ൽ അ​ൽ​മെ​അ​ദ്ദ​യി​ദ് സ്റ്റേ​ഷ​ന​റി​യി​ൽ സെ​യി​ൽ​സ്മാ​നാ​യി​ക്കൊ​ണ്ടാ​യി​രു​ന്നു ക​രി​യ​ർ ആ​രം​ഭി​ച്ച​ത്.

പി​ന്നീ​ട് 1989 അ​വാ​ൽ സ്റ്റേ​ഷ​ന​റി​യി​ൽ ഇ​ൻ​ഡോ​ർ സെ​യി​ൽ​സ്മാ​ൻ, സെ​യി​ൽ​സ് ഇ​ൻ​ചാ​ർ​ജ്, ഔ​ട്ട് ഡോ​ർ സെ​യി​ൽ​സ് എ​ക്സി​ക്യു​ട്ടീ​വ് എ​ന്നീ ​ത​സ്തി​ക​ക​ളി​ൽ ജോ​ലി​ചെ​യ്തു. 2007 മു​ത​ൽ ജ​ന​റ​ൽ മാ​നേ​ജ​റാ​യി അ​തേ സ്ഥാ​പ​ന​ത്തി​ൽ സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ച്ചു. തു​ട​ർ​ന്ന് 2026 ജ​നു​വ​രി​യി​ൽ അ​തേ ത​സ്തി​ക​യി​ൽ റി​ട്ട​യ​ർ ചെ​യ്തു.

ജോ​ലി​ക്കൊ​പ്പം സാ​മൂ​ഹി​ക സേ​വ​ന​ത്തി​ലും രം​ഗ​ങ്ങ​ളി​ലും മു​ഹ​മ്മ​ദ് സീ​ദി സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു. 1985ൽ ​മം​ഗ​ലൂ​ർ അ​സോ​സി​യേ​ഷ​ന്റെ സെ​ക്ര​ട്ട​റി​യാ​യി സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് പ്ര​വേ​ശി​ച്ച അ​ദ്ദേ​ഹം, 1987 മു​ത​ൽ കൊ​ട​ക് സു​ന്നി ജ​മാ​അ​ത്തി​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു. വ​ർ​ഷ​ങ്ങ​ളോ​ളം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും പി​ന്നീ​ട് പ്ര​സി​ഡ​ന്റാ​യും സേ​വ​നം അ​നു​ഷ്ഠി​ച്ചു. സു​ള്ളി​യ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ന്റെ പ്ര​സി​ഡ​ന്റാ​യി​രു​ന്ന അ​ദ്ദേ​ഹം, ഇ​പ്പോ​ഴും ചീ​ഫ് അ​ഡ്വൈ​സ​റാ​യി സം​ഘ​ട​ന​യു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.

മ​ത-​സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ളോ​ടു​ള്ള അ​ദ്ദേ​ഹ​ത്തി​ന്റെ പ്ര​തി​ബ​ദ്ധ​ത ശ്ര​ദ്ധേ​യ​മാ​ണ്. ബ​ഹ്‌​റൈ​ൻ കേ​ര​ള സു​ന്നി ജ​മാ​അ​ത്തു​മാ​യി വ​ർ​ഷ​ങ്ങ​ളോ​ളം സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ച​ശേ​ഷം ഐ.​സി.​എ​ഫി​ന്റെ വി​വി​ധ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്. ദ​ക്ഷി​ണ ക​ർ​ണാ​ട​ക സു​ന്നി സെ​ന്റ​ർ പ്ര​സി​ഡ​ന്റാ​യും ചീ​ഫ് അ​ഡ്വൈ​സ​റാ​യും ദീ​ർ​ഘ​കാ​ലം സേ​വ​നം​ചെ​യ്ത അ​ദ്ദേ​ഹം, ദാ​ർ അ​ൽ​ഹു​ദ ത​മ്പി​ന മ​ക്കി​ക്ക് ഒ​രു വ​ർ​ഷ​ത്തി​ല​ധി​കം ചീ​ഫ് അ​ഡ്വൈ​സ​റാ​യും പ്ര​വ​ർ​ത്തി​ച്ചു. നി​ല​വി​ൽ ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷ​മാ​യി ദ​ക്ഷി​ണ ക​ർ​ണാ​ട​ക സു​ന്നി സെ​ന്റ​റി​ന്റെ ഗ്ലോ​ബ​ൽ വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ചു​വ​രു​ക​യാ​ണ്. നാ​ട്ടി​ൽ അ​ൽ ഇ​ഹ​സാ​ൻ ഗ്രൂ​പ്പ് ഓ​ഫ് എ​ജു​ക്കേ​ഷ​ന്റെ സ്കൂ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കാ​നാ​ണ് താ​ൽ​പ​ര്യ​മെ​ന്ന് മു​ഹ​മ്മ​ദ് സീ​തി പ​റ​ഞ്ഞു.

30 വ​ർ​ഷ​ത്തോ​ള​മാ​യി കു​ടും​ബം ബ​ഹ്റൈ​നി​ലു​ണ്ട്. മൂ​ത്ത മ​ക​ൻ മു​ഫ​സ്സ​ൽ ദു​ബൈ​യി​ൽ സോ​ഫ്റ്റ്‌​വെ​യ​ർ എ​ൻ​ജി​നീ​യ​റാ​യി ജോ​ലി ചെ​യ്യു​ന്നു. ഇ​ള​യ മ​ക​ൻ മു​ർ​ഷി​ദ് സീ​ദി ബ​ഹ്‌​റൈ​നി​ൽ അ​ക്കൗ​ണ്ട​ന്റാ​യി സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain Newsgulf news malayalamexpatriate's life
News Summary - Muhammad Sidi; Four decades of service and dedication
Next Story