ശ്രേദ്ധയമായി മുഹമ്മദ് റാഫിയുടെ ചിത്രപ്രദർശനം
text_fieldsസുഹാറിലെ നെസ്റ്റോ ഫലാജ് അൽ ഖബൈലിൽ നടന്ന മുഹമ്മദ് റാഫിയുടെ ചിത്ര പ്രദർശനം
മസ്കത്ത്: സുഹാറിൽ മലയാളി കലാകാരൻ മുഹമ്മദ് റാഫി നടത്തിയ ചിത്രപ്രദർശനം ശ്രദ്ധയാകർഷിക്കുന്നതായി. സുഹാറിലെ നെസ്റ്റോ ഫലാജ് അൽ ഖബൈലിലായിരുന്നു രണ്ടു ദിവസത്തെ പ്രദർശനം. സൈമൺസ് ആർട്ട് ഗാലറിയും നെസ്റ്റോയും സംയുക്തമായി സംഘടിപ്പിച്ച പ്രദർശനം കാണാൻ ഒമാനിലെ പ്രമുഖ വ്യക്തികളടക്കം നിരവധിയാളുകളാണ് എത്തിയിരുന്നത്.
വിടപറഞ്ഞ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെയും പുതിയ സുൽത്താൻ ഹൈത്തം ബിൻ താരിഖിന്റെയും ചിത്രങ്ങൾ സ്വാഗതമോതിയ പവിലിയനിൽ സുൽത്താനേറ്റിന്റെ ചരിത്രം, പാരമ്പര്യം, പ്രകൃതി, സംസ്കാരം, ജീവിതശൈലി, കലകൾ, വാസ്തുവിദ്യ എന്നിവയെല്ലാം എടുത്ത് കാണിക്കുന്ന നൂറിലധികം ചിത്രീകരണങ്ങളാണ് പ്രദർശനത്തിലുണ്ടായിരുന്നത്.
ഹാർഡ് ടെക്സ്ചർ മിശ്രിതം ഉപയോഗിച്ച് ത്രിമാനശൈലിയായ ജബലിസം പരിചയപ്പെടുത്തിയ കലാകാരനാണ് മൂവാറ്റുപുഴ സ്വദേശിയായ മുഹമ്മദ് റാഫി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

