ഫോബ്സ് മിഡില്‍ ഈസ്റ്റ് പട്ടികയില്‍ സ്ഥാനംപിടിച്ച് മിയാൻദാദ്
text_fieldsവി.പി. മിയാൻദാദ്
ദോഹ: 33 ഹോൾഡിങ്സ് ഗ്ലോബലിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ വി.പി. മിയാൻദാദിന് ഫോബ്സ് മിഡില്‍ ഈസ്റ്റ് അംഗീകാരം. ‘2025ലെ മികച്ച ആരോഗ്യ സംരക്ഷണ നേതാക്കള്‍: സ്ഥാപകരും ഓഹരി ഉടമകളും’ എന്ന പട്ടികയിലാണ് വി.പി. മിയാൻദാദ് ഇടം നേടിയത്. പട്ടികയിൽ കയറുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ സ്ഥാപകനാണ്.
ആരോഗ്യ സംരക്ഷണ രംഗത്ത് പുതിയ മാറ്റങ്ങളുടെ വക്താക്കളായ എക്സിക്യൂട്ടിവുകള്‍, കമ്പനി സ്ഥാപകര്‍, ഓഹരി ഉടമകള്‍ എന്നിവരെ ആദരിക്കുന്നതാണ് ഈ വര്‍ഷത്തെ ഫോബ്സ് മിഡില്‍ ഈസ്റ്റ് ഹെല്‍ത്ത്കെയര്‍ ലീഡേഴ്സ് പട്ടിക.മിഡിലീസ്റ്റിലെ ആരോഗ്യ മേഖലയെ നവീകരണങ്ങളിലൂടെയും അന്താരാഷ്ട്ര തലത്തിലുള്ള വിപുലീകരണങ്ങളിലൂടെയും മികച്ച രീതിയിൽ മാറ്റിയെടുത്തതിൽ അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിനും ഇടപെടലുകൾക്കുമുള്ള അംഗീകാരമാണിത്. ആഫ്രിക്കയിലെ മെഡിനോവ ഹെൽത്ത്കെയറിന്റെ മാനേജിങ് ഡയറക്ടറായും ഖത്തറിലെ ഡിഫൈൻ ഡെന്റൽ ലാബിന്റെ ഡയറക്ടറായും സേവനമനുഷ്ഠിക്കുന്ന മിയാൻദാദിന്റെ ദീർഘവീക്ഷണം ആരോഗ്യ സേവനരംഗത്ത് മുതൽക്കൂട്ടാണ്.
മിയാൻദാദിന്റെ നേതൃത്വത്തിൽ, 33 ഹോൾഡിങ്സിന് കീഴിലുള്ള ഗ്ലോബൽ നസീം ഹെൽത്ത്കെയർ, മെഡിനോവ ഹെൽത്ത്കെയർ, എ.ബി.എം 4 സയന്റിഫിക്, എ.ബി.എം 4 ട്രേഡിങ്, ഡിഫൈൻ ഡെന്റൽ ലാബ് എന്നിവ മികച്ച ആരോഗ്യ സംരക്ഷണ നിക്ഷേപ സ്ഥാപനമായി നിലകൊള്ളുന്നു. ഗുണനിലവാരം, അന്താരാഷ്ട്ര രംഗത്ത് മെഡിക്കൽ സഹകരണം എന്നീ മേഖലകളിലെല്ലാം ഇവ മുന്നിട്ടുനിൽക്കുന്നു. ഖത്തറിലെ മുൻനിര ഫാർമസ്യൂട്ടിക്കൽ സ്ഥാപനങ്ങളുമായി നിലവിൽ കരാറുകളിൽ ഒപ്പുവെച്ചിട്ടുണ്ട്. മെഡിക്കൽ വിതരണ ശൃംഖലകളും ഗവേഷണ സഹകരണങ്ങളും ഇതുവഴി മെച്ചപ്പെടുത്താൻ സാധിച്ചു. കൂടാതെ, നസീം ഹെൽത്ത്കെയർ അൽഖോറിൽ നാലാമത്തെ സൂപ്പർ സ്പെഷാലിറ്റി സെന്ററും ഇൻപേഷ്യന്റ് സൗകര്യങ്ങളുള്ള ഒരു സൂപ്പർ സ്പെഷാലിറ്റി സർജിക്കൽ സെന്ററും ആരംഭിച്ചു.
സ്വകാര്യ ആരോഗ്യ സംരക്ഷണ മേഖലയിലെ ഗെസ്റ്റ് മൊബൈൽ ആപ്പും അവതരിപ്പിച്ചിട്ടുണ്ട്. 2025 പതിപ്പില്‍ മേഖലയിലെ ഏറ്റവും സ്വാധീനമുള്ള ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന സ്ഥാപകരെയും ഓഹരി ഉടമകളെയും പ്രമുഖ എക്സിക്യൂട്ടിവുകളെയും സി.ഇ.ഒമാരെയും ആണ് ഫോബ്സ് ആദരിക്കുന്നത്. മികച്ച ആരോഗ്യസംരക്ഷണ സംവിധാനം കെട്ടിപ്പടുക്കാനുള്ള വി.പി. മിയാൻദാദിന്റെ പ്രതിബദ്ധതയും, ആരോഗ്യ സേവനരംഗത്ത് അദ്ദേഹം നല്കുന്ന വളര്‍ച്ചയുടെയും പരിവര്‍ത്തനത്തിന്റെയും മുഖമാണ് ഈ സുപ്രധാനമായ അംഗീകാരത്തിലൂടെ പ്രതിഫലിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

