1200 ചതുരശ്ര അടിയിൽ മെസ്സി
text_fields1200 ചതുരശ്ര അടിയിൽ തീർത്ത ലയണൽ മെസ്സിയുടെ ചിത്രം
വടക്കാഞ്ചേരി: അർജന്റീനയുടെ ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയുടെ പടുകൂറ്റൻ ചിത്രമൊരുക്കി ആരാധകൻ. 1200 ചതുരശ്ര അടിയിൽ ജലച്ചായം ഉപയോഗിച്ച് വടക്കാഞ്ചേരി ചൂൽപുറത്ത് വീട്ടിൽ സി.കെ. സൂരജാണ് (34) ചിത്രം ഒരുക്കിയത്.
കാൽപന്തുകളിയെ സ്നേഹിക്കുന്ന മുഴുവൻ പേർക്കുമായാണ് ചിത്രം വരച്ചതെന്ന് സൂരജ് പറയുന്നു. അഞ്ചു മണിക്കൂറോളം സമയമെടുത്ത് കുമ്പളങ്ങാട് നെല്ലിക്കുന്നിലെ ഗ്രൗണ്ടിൽ, പൂർണമായും തുണിയിലാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. നെല്ലിക്കുന്ന് യുവധാര ക്ലബിന്റെ പിന്തുണയും സൂരജിന് കരുത്തായി.
മുമ്പ് കോഴിമുട്ടക്കുള്ളിൽ ചിത്രങ്ങൾ ഒരുക്കിയതിന് അറേബ്യൻ ബുക്ക്സ് ഓഫ് വേൾഡ് റെക്കോഡ്, യൂനിവേഴ്സൽ റെക്കോഡ് ഫോറം നാഷനൽ റെക്കോഡ് തുടങ്ങിയവയും ഇദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. സിനിമയിൽ കലാ സംവിധാന സഹായിയായി ജോലി ചെയ്തു വരുന്ന സൂരജ് അവധിക്ക് നാട്ടിലെത്തിയതോടെയാണ് ചിത്രം വരക്കാൻ തീരുമാനിച്ചത്.
സൗബിൻ നായകനാവുന്ന അയൽവാശി എന്ന ചിത്രത്തിന് വേണ്ടിയാണ് സൂരജ് ഇപ്പോൾ പ്രവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

