ശ്രീനിവാസന്റെ കൗശലത്തിൽ കരീം ഇന്നും വലത്തോട്ടു മുണ്ടുടുക്കുന്നു
text_fieldsശ്രീനിവാസൻ പങ്കെടുത്ത മട്ടന്നൂർ പഴശ്ശിരാജ എൻ.എസ്. കോളജ് പൂർവ വിദ്യാർഥി സംഗമത്തിന്റെ ഫോട്ടോ. ശ്രീനിവാസന്റെ ഇടത്ത് അബ്ദുൽ കരീം, വലത്ത് സുകുമാരൻ
പഴയങ്ങാടി: നടൻ ശ്രീനിവാസന്റെ സഹപാഠിയും സുഹൃത്തുമായ മാട്ടൂൽ നോർത്തിലെ എം.വി.കെ. അബ്ദുൽ കരീമിന്റെ മുണ്ടുടുപ്പിന്റെ പിന്നിലുണ്ട് ശ്രീനിവാസന്റെ കൗശലം. 1967ൽ മട്ടന്നൂർ പഴശ്ശിരാജ എൻ.എസ് കോളജിൽ ശ്രീനിവാസന്റെ സഹപാഠിയായിരുന്നു കരീം. ഒഴിവുവേളകളിൽ അമ്പലക്കുളത്തിൽ കുളിക്കാൻ പോകുമ്പോൾ ഇടത്തോട്ടു മുണ്ടുടുത്ത ഒരാൾ പ്രത്യേകം ശ്രദ്ധിക്കപ്പെടാതിരിക്കാൻ ശ്രീനിവാസൻ കരീമിനെ കൊണ്ട് മുണ്ട് വലത്തോട്ടുടുപ്പിച്ചത്. ജീവതത്തിൽ ഒരിക്കലും എം.വി.കെ. കരീം ഇടത്തോട്ട് മുണ്ടുടുത്തിട്ടില്ല.
1967ലാണ് എം.വി.കെ. അബ്ദുൽ കരീം മട്ടന്നൂർ പഴശ്ശി രാജ എൻ.എസ്.എസ് കോളജിൽ ശ്രീനിവാസനോപ്പം പഠിച്ചു. തുടർന്ന് ഇരുവരും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദത്തിനും അതേ കോളജിൽ തുടർന്ന് പഠിച്ചെങ്കിലും രണ്ടാം വർഷം തളിപ്പറമ്പ് സർസയ്യിദ് കോളജിലേക്ക് മാറി അബ്ദുൽ കരീം ചരിത്രത്തിൽ ബിരുദം നേടി. കരീം ഗൾഫിൽ ഉദ്യോഗത്തിലും ശ്രീനിവാസൻ സിനിമയിലുമായി. അവസാന നാളുകൾ വരെ ഇരുവരും സൗഹൃദം തുടർന്നു.
ശ്രീനിവാസൻ കണ്ണൂരിലെത്തിയാൽ കരീമിനെ വിളിക്കും. മഴയെത്തും മുമ്പേ സിനിമക്കായി തിരക്കഥയെഴുതാൻ കണ്ണൂരിലെത്തിയപ്പോൾ കമലിനോടൊപ്പം കരീമിന്റെ വീട്ടിലെത്തിയിരുന്നു. മട്ടന്നൂർ കോളജിൽ ശ്രീനിവാസനോടൊപ്പം കഴിഞ്ഞ നാളുകൾ ഇന്നലെകളെപ്പോലെ കരീം ഓർത്തുവെക്കുന്നു.
ബാർബർ സുകുമാരൻ
എൻ.എസ്. കോളജിന് മുന്നിലെ നാഷനൽ ഹെയർ ഡ്രെസസായിരുന്നു ശ്രീനിവാസനടക്കമുള്ള സുഹൃത്തുക്കളുടെ താവളം. നാഷനൽ ഹെയർ ഡ്രസസിലെ സുകുമാരനുമായി ഇഴ പിരിയാത്ത ബന്ധമായിരുന്നു ശ്രീനിവാസനും സുഹൃത്തുക്കൾക്കും. പൂർവ വിദ്യാർഥി സംഗമത്തിനും സുകുമാരൻ ശ്രീനിവാസനോടും കരീമിനോടൊപ്പം കോളജിലെത്തിയിരുന്നു കാണിച്ച് കരീം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

