മനോജ് ചന്ദനപ്പള്ളി മടങ്ങുന്നു
text_fieldsദമ്മാം: രണ്ട് പതിറ്റാണ്ട് നീണ്ട പ്രവാസത്തിന് വിരാമം കുറിച്ച് മനോജ് ചന്ദനപ്പള്ളി മടങ്ങുന്നു. അധ്യാപനം, എഴുത്ത്, കലാസാംസ്കാരികം, ജീവകാരുണ്യം തുടങ്ങിയ മേഖലകളിലെല്ലാം വ്യാപരിച്ച ഈ പത്തനംതിട്ട ചന്ദനപ്പള്ളി സ്വദേശി ദമ്മാമിലെ ലുലു ഹൈപ്പർമാർക്കറ്റ് ഡെപ്യൂട്ടി ജനറൽ മാനേജർ പദവിയിൽനിന്ന് വിരമിച്ചാണ് നാട്ടിലേക്ക് മടങ്ങുന്നത്. ലോക പ്രവാസി കൂട്ടായ്മയുടെ ജനറൽ സെക്രട്ടറിയായും മറ്റ് വിവിധ സംഘടനകളിലെ ഭാരവാഹിയുമായി പ്രവർത്തിച്ചിട്ടുള്ള മനോജ് ആനുകാലികങ്ങളിൽ ലേഖനങ്ങളും ഫീച്ചറുകളും മറ്റും എഴുതുന്നുണ്ട്. മുമ്പ് ആകാശവാണി തിരുവനന്തപുരം നിലയത്തിൽ സ്പെഷൽ കറസ്പോണ്ടൻറായി പ്രവർത്തിച്ചിരുന്നു.
മനോജ് ചന്ദനപ്പള്ളി
കൈപ്പട്ടൂർ സെൻറ് ജോർജ്സ് മൗണ്ട് ഹൈസ്കൂളിൽ ഐ.ടി. അറ്റ് സ്കൂൾ അധ്യാപകനായിരിക്കെയാണ് സൗദിയിൽ എത്തുന്നത്. ലുലു ഗ്രൂപ്പിൽ 12 വർഷം സേവനം അനുഷ്ഠിച്ചു. അൽഖോബാർ, അൽ അഹ്സ, ദമ്മാം ശാഖകളിൽ വിവിധ പദവികൾ വഹിച്ചു. ലുലു ഗ്രൂപ്പിൽ പ്രവർത്തന മികവിനുള്ള അംഗീകാരങ്ങൾക്ക് അർഹനായിട്ടുണ്ട്.
2018ൽ സൗദി ബെസ്റ്റ് മാനേജർ പെർഫോമർക്കുള്ള അംഗീകാരവും നേടി. സൗദിയിലെ പ്രവാസത്തിനിടെ സാഹിത്യം, വിദ്യാഭ്യാസം, കല, മാധ്യമം, സമുദായ സേവനം, കാരുണ്യം എന്നിങ്ങനെ എല്ലാ മേഖലകളിലും കൈവെച്ചിരുന്നു. നിരവധി രാജ്യങ്ങളിലെ പ്രവാസി സമൂഹങ്ങളുമായി ചേർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ സംഘടിപ്പിച്ചിരുന്നു. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഏർപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

