Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightകളഞ്ഞുകിട്ടിയ 1.10...

കളഞ്ഞുകിട്ടിയ 1.10 ലക്ഷം ദിർഹം പൊലീസിൽ ഏൽപിച്ചയാൾക്ക് ആദരം

text_fields
bookmark_border
കളഞ്ഞുകിട്ടിയ 1.10 ലക്ഷം ദിർഹം പൊലീസിൽ ഏൽപിച്ചയാൾക്ക് ആദരം
cancel
camera_alt

ക​ള​ഞ്ഞു​കി​ട്ടി​യ പ​ണം പൊ​ലീ​സി​ൽ ഏ​ൽ​പി​ച്ച ലൂ​ക് സി​യാ​ദ്

മ​ജ്ദ​ലാ​നി എ​ന്ന​യാ​ളെ പൊ​ലീ​സ്​ ആ​ദ​രി​ക്കു​ന്നു

ദു​ബൈ: പൊ​തു​സ്ഥ​ല​ത്തു​നി​ന്ന്​ ക​ള​ഞ്ഞു​കി​ട്ടി​യ 1.10 ല​ക്ഷം ദി​ർ​ഹം പൊ​ലീ​സി​ലേ​ൽ​പി​ച്ച്​ മാ​തൃ​ക​യാ​യി ഫ്ര​ഞ്ച്​ പൗ​ര​നാ​യ പ്ര​വാ​സി. ലൂ​ക് സി​യാ​ദ് മ​ജ്ദ​ലാ​നി എ​ന്ന​യാ​ളാ​ണ്​ സ​ത്യ​സ​ന്ധ​ത പ്ര​ക​ടി​പ്പി​ച്ച്​ ദു​ബൈ പൊ​ലീ​സി​ന്‍റെ ആ​ദ​ര​വ്​ നേ​ടി​യ​ത്. പ​ണ​മ​ട​ങ്ങി​യ പൊ​തി​ക്കെ​ട്ട്​ ദു​ബൈ അ​ൽ ഖി​സൈ​സ്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ലാ​ണ്​ ഇ​യാ​ൾ ഏ​ൽ​പി​ച്ച​ത്.

ആ​രോ മ​റ​ന്നു​വെ​ച്ച​താ​ണ്​ പൊ​തി​യെ​ന്നാ​ണ്​ സം​ശ​യി​ക്കു​ന്ന​ത്. പ​ണം പൊ​ലീ​സി​ലേ​ൽ​പി​ക്കാ​ൻ കാ​ണി​ച്ച സ​ത്യ​സ​ന്ധ​ത​യെ പൊ​ലീ​സ്​ അ​ധി​കൃ​ത​ർ അ​ഭി​ന​ന്ദി​ച്ചു. പ്ര​ശം​സ​നീ​യ​മാ​യ ഉ​ത്ത​ര​വാ​ദി​ത്ത​ബോ​ധ​വും പൗ​ര​ധ​ർ​മ​വു​മാ​ണ്​ സി​യാ​ദ് മ​ജ്ദ​ലാ​നി പ്ര​ക​ടി​പ്പി​ച്ച​തെ​ന്ന്​ അ​ൽ ഖു​സൈ​സ് പൊ​ലീ​സ് സ്റ്റേ​ഷ​ൻ ആ​ക്ടി​ങ്​ ഡ​യ​റ​ക്ട​ർ കേ​ണ​ൽ സു​ൽ​ത്താ​ൻ അ​ബ്ദു​ല്ല അ​ൽ ഉ​വൈ​സ് പ​റ​ഞ്ഞു. പൊ​ലീ​സ്​ ഒ​രു​ക്കി​യ ച​ട​ങ്ങി​ൽ ഇ​യാ​ൾ​ക്ക്​ അ​ഭി​ന​ന്ദ​ന സ​ർ​ട്ടി​ഫി​ക്ക​റ്റും പ്രി​വി​ലേ​ജ് കാ​ർ​ഡും സ​മ്മാ​നി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:handed over1.10 lakh dirhams
News Summary - Man who handed over 1.10 lakh dirhams stolen to police honoured
Next Story