Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightഅജയൻ കാത്തിരിക്കുന്നു,...

അജയൻ കാത്തിരിക്കുന്നു, പക്ഷാഘാതം ബാധിച്ച തന്നെ ആശുപത്രിയിൽ ഉപേക്ഷിച്ചു പോയ ബന്ധുക്കളെ കാത്ത്

text_fields
bookmark_border
അജയൻ കാത്തിരിക്കുന്നു, പക്ഷാഘാതം ബാധിച്ച തന്നെ ആശുപത്രിയിൽ ഉപേക്ഷിച്ചു പോയ ബന്ധുക്കളെ കാത്ത്
cancel
camera_alt

അ​ജ​യ​ൻ

മൂ​വാ​റ്റു​പു​ഴ: പ​ക്ഷാ​ഘാ​തം വ​ന്ന് ത​ള​ർ​ന്നു​വീ​ണ യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​വ​ർ മു​ങ്ങി. ര​ണ്ടാ​ഴ്ച​യാ​യി മൂ​വാ​റ്റു​പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന രോ​ഗി​യെ ഏ​റ്റെ​ടു​ക്കാ​ൻ ബ​ന്ധു​ക്ക​ൾ ആ​രും എ​ത്താ​താ​യ​തോ​ടെ ആ​ശു​പ​ത്രി ഡോ​ക്ട​ർ​മാ​രും ജീ​വ​ന​ക്കാ​രും ബ​ന്ധു​ക്ക​ളാ​യി. മ​ല​പ്പു​റം ത​വ​നൂ​ർ ക​ട​ക​ശേ​രി മീ​ന​ക​ത്ത് വ​ള​പ്പി​ൽ അ​ജ​യ​ൻ (48) ആ​ണ് ആ​ശു​പ​ത്രി​യി​ലെ 12-ാം വാ​ർ​ഡി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്.

ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി​യു​ണ്ടെ​ങ്കി​ലും വീ​ട്ടു​കാ​ർ ആ​രും ഇ​ദ്ദേ​ഹ​ത്തെ നോ​ക്കാ​നോ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ഡി​സ്ചാ​ർ​ജ് ചെ​യ്ത് കൊ​ണ്ടു​പോ​കാ​നോ ത​യാ​റാ​കു​ന്നി​ല്ലെ​ന്നാ​ണ് വി​വ​രം. സാ​മ്പ​ത്തി​ക​മാ​യി മി​ക​ച്ച പ​ശ്ചാ​ത്ത​ല​മു​ള്ള കു​ടും​ബ​മാ​യി​രു​ന്നി​ട്ടും രോ​ഗി​യെ പ​രി​ച​രി​ക്കാ​ൻ ബ​ന്ധു​ക്ക​ൾ വി​മു​ഖ​ത കാ​ണി​ക്കു​ക​യാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​യു​ന്നു. സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​യ അ​ജ​യ​ന് നാ​ട്ടി​ൽ സ​ഹോ​ദ​ര​ങ്ങ​ൾ ഉ​ണ്ട​ന്നാ​ണ് പ​റ​യു​ന്ന​ത്. പ​ക്ഷാ​ഘാ​തം വ​ന്ന​തോ​ടെ സം​സാ​ര​ശേ​ഷി ന​ഷ്ട​പെ​ട്ട ഇ​യാ​ളി​ൽ​നി​ന്ന്​ വി​വ​ര​ങ്ങ​ൾ ഒ​ന്നും​ല​ഭി​ക്കു​ന്നി​ല്ല.

കൈ​യി​ൽ നി​ന്ന്​ കി​ട്ടി​യ ന​മ്പ​റി​ൽ ആ​ശു​പ​ത്രി​യി​ൽ നി​ന്ന്​ നി​ര​ന്ത​രം ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചി​ട്ടും ബ​ന്ധു​ക്ക​ൾ ഫോ​ൺ കോ​ളു​ക​ളോ​ട് പ്ര​തി​ക​രി​ക്കാ​ൻ ത​യാ​റാ​കു​ന്നി​ല്ല. വ​സ്​​ത്ര​ങ്ങ​ൾ അ​ല​ക്കി ന​ൽ​കു​ന്ന​തും കു​ളി​പ്പി​ക്കു​ന്ന​തും അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ലും ന​ഴ്‌​സു​മാ​രും മ​റ്റു ജീ​വ​ന​ക്കാ​രും ചേ​ർ​ന്നാ​ണ് സ​ഹാ​യി​ക്കു​ന്ന​ത്. ഭ​ക്ഷ​ണ​വും ഇ​വ​ർ ന​ൽ​കു​ന്നു. ബ​ന്ധു​ക്ക​ൾ ആ​ര​ങ്കി​ലും ഏ​റ്റെ​ട​ക്കാ​ൻ എ​ത്തി​യി​ല്ല​ങ്കി​ൽ കാ​ര്യ​ങ്ങ​ൾ ബു​ദ്ധി​മു​ട്ടി​ലാ​കു​മെ​ന്ന് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muvattupuzhaabandonedErnakulam
News Summary - man, left paralyzed by a stroke, waits for the relatives who abandoned him at the hospital
Next Story