600 കിലോമീറ്റർ അൾട്രാ എൻഡ്യൂറൻസ് സൈക്ലിങ്ങിൽ മലയാളിക്ക് നേട്ടം
text_fieldsനൗഫൽ മുഹമ്മദ് അധികൃതരിൽനിന്ന് സർട്ടിഫിക്കറ്റ്
സ്വീകരിക്കുന്നു
ദുബൈ: ദുബൈ ഹെൽത്ത് ജലീലിയ ഫൗണ്ടേഷൻ, ലൈഫ്സ്പാർക്ക് സൈക്ലിങ് എന്നിവയുമായി കൈകോർത്ത് സംഘടിപ്പിച്ച 600 കിലോമീറ്റർ അൾട്രാ എൻഡ്യൂറൻസ് സൈക്ലിങ് റൈഡ് വിജയകരമായി പൂർത്തീകരിച്ച് മലയാളി. യു.എ.ഇയിൽ സൈക്ലിസ്റ്റായ നൗഫൽ മുഹമ്മദാണ് അഭിമാനകരമായ നേട്ടം സ്വന്തമാക്കിയത്. ഈ നേട്ടത്തോടെ, 500 കിലോമീറ്ററും 600 കിലോമീറ്ററും പൂര്‍ത്തിയാക്കിയ ഏറ്റവും വേഗത്തിലുള്ള ഇന്ത്യൻ റൈഡറായി ഇദ്ദേഹം മാറി.
600 കിലോമീറ്റർ ദൂരം 16 മണിക്കൂറും 44 മിനിറ്റും തുടർച്ചയായി റൈഡ് ചെയ്താണ് പൂര്‍ത്തിയാക്കിയത്. ശരാശരി വേഗത 36.2 കിലോമീറ്റർ/മണിക്കൂർ ആയിരുന്നു. ഇക്കഴിഞ്ഞ നവംബറില്‍ ദുബൈ ഫിറ്റ്നസ് ചാലഞ്ചിനോടനുബന്ധിച്ച് യു.എ.ഇയിലെ കേരള റൈഡേഴ്സ് സംഘടിപ്പിച്ച കെ.ടി.എൽ മത്സരത്തിലും നൗഫൽ മുഹമ്മദ് ഒരു മാസത്തിനിടെ 2,600 കിലോമീറ്റർ റൈഡ് പൂർത്തിയാക്കിയിരുന്നു. ഇതിൽ 17 ദിവസവും 100 കിലോമീറ്റർ ദൂരമാണ് റൈഡ് നടത്തിയത്. ശരാശരി വേഗത 36 കിലോമീറ്റർ/മണിക്കൂർ ആയിരുന്നു. തൃശൂർ ജില്ലയിലെ വേന്മനാട് സ്വദേശിയാണ് നൗഫൽ മുഹമ്മദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

